ചെകുത്താനും കടലിനുമിടയിൽ മോഡി.ഇരു കൂട്ടരെയും പിണക്കാനാകാതെ ധർമ സങ്കടത്തിൽ ഇന്ത്യയുടെ രക്ഷാസമിതിയിൽ അംഗത്വം തുലാസിൽ

ഏറെനാളായി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥാരാംഗത്വം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തി വരികയായിരുന്നു ഇന്ത്യ.ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകൾ ഈ ലക്‌ഷ്യം കൂടി മുന്നിൽ കണ്ടുകൊണ്ടായിരുന്നു. . പിന്തുണ തേടി ഇന്തോനേഷ്യയിലുമെത്തിയ പ്രധാനമന്ത്രിക്ക് കാര്യങ്ങൾ എളുപ്പമായില്ല.
രക്ഷാസമിയിൽ ഏഷ്യ-പസഫിക് മേഖലയിൽനിന്നുള്ള അസ്ഥിരാംഗത്വത്തിനു വേണ്ടി ഇൻഡോനേഷ്യ ശ്രമിക്കുകയാണ്.ഇന്ത്യയുടെ പിന്തുണ അവർ ആവശ്യപ്പെട്ടു. എന്നാൽ ഇവിടെ ധര്മസങ്കടത്തിലായത് ഇന്ത്യയും മോദിയുമാണ്. ഏഷ്യ-പസഫിക് മേഖലയിൽനിന്ന് ഈ സീറ്റിനായി പോരാടുന്നത് ഇന്ത്യയുടെ രണ്ട് സുഹൃത്തുക്കളാണ്. ഇന്തോനേഷ്യയും മാലദ്വീപും. രക്ഷാസമിതിയിൽ സ്ഥാനം നേടുകയാണ് ഇന്തോനേഷ്യയുടെ ശ്രമം.
ഇതിന് ഇന്ത്യ പിന്തുണ നൽകുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് കിട്ടണമെന്ന നിലപാടിലാണ് പ്രസിഡന്റ് ജോകോ ജോക്കോവി വിഡോഡോയും ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയവും. അടുത്ത ആഴ്ച ഐക്യരാഷ്ട്ര സഭയിൽ വോട്ടെടുപ്പ് നടക്കുന്നത്. മാലദ്വീപിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യക്ക് മറിച്ചൊരു തീരൂമാനം പെട്ടെന്നെടുക്കാനുമാവില്ല.
https://www.facebook.com/Malayalivartha

























