Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തർക്കത്തിനൊടുവിൽ.... തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം.... പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


അതിരപ്പിള്ളി റോഡില്‍ വളവ് തിരിയുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി....ചെന്നു പെട്ടത് ആനക്കൂട്ടത്തിന് മുമ്പിൽ, ഒടുവിൽ സംഭവിച്ചത്...


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...

'ഭാര്യ മരിച്ചിട്ട് മയ്യത്തിനോടപ്പം നാട്ടില്‍ പോകുവാന്‍ മൂന്ന് വയസ്സുളള കുഞ്ഞിനെയും കൊണ്ട് നെഞ്ചത്ത് ചേര്‍ത്ത് വെച്ച് ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയുടെ വേദന ഞാന്‍ ഇന്ന് കണ്ടു. അങ്ങനെ ഒട്ടനവധി പേര്‍ പ്രയാസം അനുഭവിക്കുകയാണ്....' ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

26 FEBRUARY 2021 02:25 PM IST
മലയാളി വാര്‍ത്ത

വിദേശത്തുനിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ നാട്ടിൽ എയർപോർട്ടിൽ ഇറങ്ങിയതിനു ശേഷം കൺഫർമേറ്ററി മോളിക്യുലാർ ടെസറ്റും നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശം. സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. വിമാന യാത്രാകൂലി നിരക്ക് ഏതാണ്ട് ഇരട്ടിയോളം വർദ്ധനവുള്ള സമയത്താണ് കോവിഡ് ടെസറ്റ് നിമിത്തം ഏഴായിരത്തോളം രൂപയുടെ അധിക ബാധ്യത പ്രവാസികളെ അടിച്ചേൽപിക്കുന്നത് എന്നത് ദയനീയം. ഇതിനുപിന്നാലെ ഏറെ വേദന നൽകുന്ന കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഈ മരിച്ച മയ്യത്തുകളെ നിസ്സഹാനായി നോക്കി നില്‍ക്കുവാനെ ഇപ്പോള്‍ കഴിയുന്നുളളു.വിതുമ്പി പോവുകയാണ്.മരിച്ച പ്രവാസികളോട് പോലും ക്രൂരത. ഭാരൃ മരിച്ചിട്ട് മയ്യത്തിനോടപ്പം നാട്ടില്‍ പോകുവാന്‍ മൂന്ന് വയസ്സുളള കുഞ്ഞിനെയും കൊണ്ട് നെഞ്ചത്ത് ചേര്‍ത്ത് വെച്ച് ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയുടെ വേദന ഞാന്‍ ഇന്ന് കണ്ടു. അങ്ങനെ ഒട്ടനവധി പേര്‍ പ്രയാസം അനുഭവിക്കുകയാണ്.ഇവിടെ നിന്ന് പ്രവാസികള്‍ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് പരിശോധന നടത്തിയ ശേഷമാണ് കേരളത്തിലേക്ക് യാത്ര നടത്തുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ഇവിടെ എത്തി വീണ്ടും ഒരു പരിശോധന നടത്തുന്നതിന്‍റെ ആവശ്യം എന്തിനാണ്.നവജാത ശിശുവിനെ പോലും നിങ്ങള്‍ പരിശോധനക്ക് വിധേയമാക്കുന്നു.

ശരാശരി ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ദുരിതകയത്തിലേക്ക് തളളിവിടുകയാണ് ഈ കാടന്‍ നിയമങ്ങള്‍. നാട്ടിലുളളവര്‍ക്ക് യാതൊരു കോവിഡ് മാനദഢങ്ങളില്ലാതെ എന്തും ചെയ്യാം,ജാഥ നയിക്കാം,കൂട്ടം കൂടാം,ആള്‍ക്കൂട്ടങ്ങള്‍ക്ക് കോവിഡ് നിയമങ്ങള്‍ ബാധകമല്ല. ഇവിടെ നിന്നും ആര്‍ ടി പിസി ആര്‍ ടെസ്റ്റും നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് വീണ്ടും പരിശോധന,അതു കൂടാതെ 7 ദിവസത്തെ ക്വാറന്‍റെയിനും.ഗള്‍ഫില്‍ നിന്നും വരുന്ന കൊറോണ വെെറസിന് വ്യാപനശക്തി കൂടുതലാണോ,ഇത് പ്രവാസികളോട് മാത്രം കാണിക്കുന്ന ക്രൂരതയാണ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ പുതിയ നിബന്ധനകൾ എത്രയും പെട്ടെന്ന് പിൻവലിക്കണം ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ സാഹചര്യം വളരെ മോശമായ സാഹചര്യത്തിലും ദ്രോഹിക്കുന്ന നടപടികളാണ് നമ്മുടെ സർക്കാരുകൾ അടിച്ചേൽപ്പിക്കുന്നത്.നമ്മുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന യാത്രക്കാർക്കില്ലാത്ത നിയന്ത്രണങ്ങൾ പ്രവാസികളോട് സ്വീകരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

നാലു പേരടങ്ങുന്ന കുടുംബം നാട്ടിലേക്ക് വരുന്നതിന്, വിമാനക്കൂലിക്ക് പുറമെ വിദേശത്തും, നാട്ടിലുമായി രണ്ടു പ്രാവശ്യം കൊറോണ ടെസ്റ്റ് ചെയ്യുക കൂടി വേണമെന്നതിനാൽ, ലക്ഷക്കണക്കിനു രൂപയാണ് ചെലവ് വരുന്നത്. ഈ ദുരവസ്ഥ മനസിലാക്കി പ്രവാസികളുടെ ബുദ്ധിമുട്ടുകൾ മാറ്റാൻ വിമാനത്താവളങ്ങളിലെ കൊറോണ ടെസ്റ്റ് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ശക്തമായ ഭാഷയില്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെടണം.

കേന്ദ്രസർക്കാർ നയം മാറ്റാൻ തയാറാകാത്ത പക്ഷം, മുൻപ് ഉണ്ടായിരുന്ന പോലെ, കേരളത്തിലെ വിമാനത്താവളങ്ങളിൽ വരുന്ന പ്രവാസികളുടെ ടെസ്റ്റ് നടത്താനുള്ള ചെലവ് കേരള സർക്കാരോ, നോർക്കയോ തന്നെ വഹിച്ച് പ്രവാസികളെ സഹായിക്കണം. പ്രവാസികളുടെ ആവശ്യത്തിനാണ് നോര്‍ക്കയൊക്കെ പ്രവര്‍ത്തിക്കുന്നത്.കേരള സര്‍ക്കാരിന്‍റെ പ്രവാസി ചിട്ടിയുടെ കാര്യത്തിന് ഏറ്റവും മുന്‍പന്തിയില്‍ നിന്ന ആളാണ് ഞാന്‍,അന്ന് നോര്‍ക്കയുടെ തിരുവന്തപുരത്തുളള ഓഫീസില്‍ പോയി അധികാരികളെ കണ്ടപ്പോള്‍ എനിക്ക് വാക്ക് തന്നതാണ്,പ്രവാസികള്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും നോര്‍ക്ക കൂടെയുണ്ടാകുമെന്നാണ്.ആ വാക്കുകള്‍ക്ക് കുറെച്ചെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ പ്രശ്നത്തില്‍ നോര്‍ക്കയും,സര്‍ക്കാരും ഇടപെടണം.

ഇവിടെ വരുന്ന മന്ത്രിമാരും,രാഷ്ട്രീയ നേതാക്കളും പ്രവാസികൾക്ക് എന്നും പ്രത്യേക പരിഗണനയുണ്ടെന്ന് പറയുന്നത് കേട്ട് വിശ്വസിച്ചവരാണ് നമ്മള്‍,.എത്രയും പെട്ടെന്ന് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന സൗജന്യമാക്കണം.അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി,ഞങ്ങള്‍ പ്രവാസികള്‍ വരും.
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഷ്‌ടപരിഹാരം സമയബന്ധിതമായി നൽകണം... വന്യമൃഗ ആക്രമണം... കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽണമെന്ന് സുപ്രീംകോടതി  (12 minutes ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (19 minutes ago)

കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി.  (41 minutes ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (1 hour ago)

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം  (7 hours ago)

വിയറ്റ്‌നാമില്‍ കനത്ത മഴയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം  (8 hours ago)

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍  (8 hours ago)

അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍  (8 hours ago)

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി:19 കാരന്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (9 hours ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (9 hours ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (9 hours ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (11 hours ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (11 hours ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (11 hours ago)

Malayali Vartha Recommends