Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

സൗദി അറേബ്യയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ഗള്‍ഫ് മേഖല കനത്ത ആശങ്കയിലേക്ക് നീങ്ങുന്നു... എല്ലാ ലോകരാജ്യങ്ങളിലും നിന്നുള്ള പൗരന്‍മാര്‍ ജോലി നോക്കുന്ന ഗള്‍ഫില്‍ ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയതോടെ വിദേശ വിമാനസര്‍വീസുകള്‍ക്കും യാത്രകള്‍ക്കും കടുത്ത നിയന്ത്രണം വരുന്നു, ഇന്ത്യയിലും ആശങ്ക

02 DECEMBER 2021 08:59 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ഗള്‍ഫ് മേഖല കനത്ത ആശങ്കയിലേക്ക് നീങ്ങുകയാണ്. എല്ലാ ലോകരാജ്യങ്ങളിലും നിന്നുള്ള പൗരന്‍മാര്‍ ജോലി നോക്കുന്ന ഗള്‍ഫില്‍ ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയതോടെ വിദേശ വിമാനസര്‍വീസുകള്‍ക്കും യാത്രകള്‍ക്കും കടുത്ത നിയന്ത്രണം വരികയാണ്.

ഇത് ഇന്ത്യയെയും വരുംദിവസങ്ങളില്‍ ബാധിക്കും. വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തുനിന്നെത്തിയ സൗദി പൗരനില്‍ പുതിയ വകഭേദം കണ്ടെത്തിയതോടെ ഇദ്ദേഹത്തേയും, ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ഐസലേഷനില്‍ ആക്കിയതായി സൗദ്യ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 


ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കുന്നകാര്യം പരിഗണനയില്‍. മാത്രവുമല്ല അവശ്യസാഹചര്യത്തില്‍ എല്ലാ പൗരന്‍മാര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യവും ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.


കോവിഡ്മൂലം മരിച്ചവരില്‍ കൂടുതലും വാക്‌സിന്‍ എടുക്കാത്തവരാണെന്നും വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസിന് സാധിക്കുമെന്നുമാണ് വിലയിരുത്തല്‍. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിനും ബൂസ്റ്റര്‍ ഡോസ് സഹായകരമാവും. രണ്ടു ഡോസുകളിലൂടെ ലഭിച്ച പ്രതിരോധശേഷി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍ കുറഞ്ഞുവരുമെന്നതിനാല്‍ കോവിഡ് പിന്‍മാറും വരും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ വിവിധ രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

 


അതേസമയം ഒമിക്രോണിനെ നേരിടാന്‍ മൂന്നാം ഡോസ് പ്രതിരോധ വാക്‌സീന്‍ നല്‍കണമോ എന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഡിസംബര്‍ ഏഴിന് ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന യോഗം ചേരുന്നുണ്ട്. മുന്‍കരുതലെന്നോണം ഇസ്രായേല്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വ്യപകമായി നല്‍കിവരുന്നുണ്ട്.


അതേസമയം ഇന്ത്യയില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എന്നു തുടങ്ങണമെന്ന് തീരുമാനമായിട്ടില്ല. രോഗമുള്ള കുട്ടികള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് മുന്‍ഗണന നല്‍കുക.


കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുമെടുത്തവര്‍ക്ക് ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് അണുബാധയില്‍നിന്ന് 63 ശതമാനം സംരക്ഷണം കിട്ടിയെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനു വളരെ ഉയര്‍ന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിക്കഴിഞ്ഞു. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇരുപത് രാജ്യങ്ങളിലായി കേസുകള്‍ ഇരുന്നൂറിലേറെ പേരില്‍ രോഗം കണ്ടെത്തിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. ഇവിടെ അതിവ്യാപനത്തിനുള്ള സാധ്യതയാണ് മുന്നിലുള്ളത്.


പോര്‍ച്ചുഗലില്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ 13 പേര്‍ക്കും സ്‌കോട്‌ലാന്‍ഡില്‍ വിദേശയാത്ര നടത്തിയിട്ടില്ലാത്ത ആറു പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ഇസ്രയേലും ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിര്‍ത്തി അടച്ചു. ഓസ്‌ട്രേലിയ വിമാനവിലക്ക് ഡിസംബര്‍ 15 വരെ നീട്ടുകയും ചെയ്തു. ഇന്തൊനീഷ്യ ഹോങ്കോങ്ങില്‍ നിന്നുള്ള യാത്രക്കാരെയും വിലക്കി.


ഇന്ത്യയില്‍ വിദേശയാത്രക്കാരില്‍ നിന്നും ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ വകഭേദം എത്തിയേക്കാമെന്ന ആശങ്കയിലാണ് ആരോഗ്യമന്ത്രാലയം.


്ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഡല്‍ഹി വഴി മുംബൈയിലെത്തിയ ഡോംബിവ്‌ലി സ്വദേശി കോവിഡ് പോസിറ്റീവാണെങ്കിലും ഒമിക്രോണ്‍ ആണെന്നു സ്ഥിരീകരിച്ചിട്ടില്ല. വിദേശത്തുനിന്നു നേരത്തേ എത്തിയവരുടെയും യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നു. വൈറസ് സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളെ ഒറ്റപ്പെടുത്തരുതെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥന തള്ളി കൂടുതല്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചുവരികയാണ്.

 


രണ്ടാഴ്ചത്തേക്ക് രാജ്യത്തേക്ക് ഒറ്റവിമാനവും പ്രവേശിപ്പിക്കില്ലെന്ന് മൊറോക്കോ പ്രഖ്യാപിച്ചതിനു പിന്നാലെ എട്ട് ആഫ്രിക്കന്‍ രാജ്യക്കാര്‍ക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഇറാന്‍, പാകിസ്ഥാന്‍, സൗദി, ഒമാന്‍, ശ്രീലങ്ക, കുവൈത്ത്, ഇന്‍ഡോനേഷ്യ, മാലദ്വീപ് എന്നീ രാജ്യങ്ങളിലും വിലക്ക് തുടരുകയാണ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (14 minutes ago)

സ്വർണവിലയിൽ വർദ്ധനവ്....  (28 minutes ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (36 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (44 minutes ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (1 hour ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (1 hour ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (1 hour ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (2 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (2 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (2 hours ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (2 hours ago)

​കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

അഖില്‍ വിശ്വനാഥ് നിര്യാതനായി....  (2 hours ago)

മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കോടതി  (2 hours ago)

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends