ഖത്തര്‍ ഉപരോധത്തില്‍ ആശങ്കയോടെ ഇന്ത്യന്‍ സമൂഹം

ഖത്തറും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയ്ക്കും തിരിച്ചടിയാവും. എണ്‍പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ തൊഴിലിനായി ആശ്രയിക്കുന്നത് ഖത്തറിനെയാണ് അതിനാല്‍ ഖത്തറിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഖത്തറിലുള്ള ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കും. ഇന്ത്യക്കാര്‍ക്ക് യാത്രാക്ലേശമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ഖത്തറില്‍ അഭിമുഖീകരിക്കേണ്ടിവരിക. പ്രവാസികളുടെ പങ്കാളിത്തമേറെയുള്ള കേരളത്തിനും ഖത്തര്‍ പ്രതിസന്ധി ശുഭവാര്‍ത്തയല്ല. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗള്‍ഫില്‍ നിന്നുള്ള പണത്തിനുള്ള സ്വാധീനവും ഇതിനൊപ്പം ചേര്‍ച്ച് വായിക്കേണ്ടതുണ്ട്.
സൗദിയും യു.എ.ഇ.യും ഉള്‍പ്പടെ അഞ്ച് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത് പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയിലാണ് പ്രവാസിസമൂഹം. ഖത്തറിലെ 27 ലക്ഷംവരുന്ന ജനസംഖ്യയില്‍ ആറേമുക്കാല്‍ ലക്ഷത്തോളമാണ് ഇന്ത്യക്കാര്‍. ഇതില്‍ മൂന്നുലക്ഷത്തോളം മലയാളികളാണ്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ വ്യാപാര, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മലയാളി വ്യവസായികളാണ്.
ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം അറിയിച്ചിട്ടുണ്ട്. ഖത്തറിലുള്ള പ്രവാസികള്‍ക്ക് നാട്ടില്‍ പോകാനും മറ്റും നിയന്ത്രണം പ്രശ്‌നമല്ല. തീരുമാനം സ്വദേശികളുടെയും പ്രവാസികളുടെയും സാധാരണജീവിതത്തെ ബാധിക്കില്ലെന്ന് ഖത്തര്‍ സര്‍ക്കാരും ഉറപ്പുനല്‍കിയിട്ടുണ്ട്.
പുതിയ നിയന്ത്രണങ്ങള്‍ ഖത്തറിന്റെ വാണിജ്യ വ്യാവസായിക മേഖലകളെ തളര്‍ത്തും. തിങ്കളാഴ്ച ഓഹരിവ്യാപാരത്തില്‍ വന്‍ ഇടിവുണ്ടായി. അടുത്തകാലത്ത് ഏറെ വിദേശനിക്ഷേപം സ്വീകരിച്ച രാജ്യമാണ് ഖത്തര്‍. 2022-ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്ത് വന്‍ തോതില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha