അബുദാബിയില്‍ കാണാതായ പതിനൊന്നുകാരന്റെ കൊലയ്ക്ക് പിന്നില്‍

കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം വീടിന്റെ ടെറസിന്റെ മുകളില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ശേഷം ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പാക്കിസ്ഥാന്‍ പൗരനാണ് അറസ്റ്റിലായത്.
റമസാന്‍ വ്രതത്തിന്റെ ഭാഗമായി പള്ളിയിലേക്കു പോയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അസാന്‍ മജീദിന്റെ മൃതദേഹമാണു പിറ്റേന്ന് സ്വന്തം വീടിന്റെ ടെറസില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയായ പാക്ക് പൗരനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പാക്ക് പൗരനായ പിതാവ് ഡോ. മജീദിനൊപ്പമാണ് അസാന്‍ അബുദാബിയില്‍ കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ റഷ്യക്കാരിയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പള്ളിയില്‍ പോയ അസാന്‍ അവിടെനിന്നു മടങ്ങുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. എന്നാല്‍ അസാന്‍ വീട്ടിലെത്തിയില്ല. എല്ലായിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ പത്തു മണിയോടെ എസിയുടെ തകരാര്‍ പരിശോധിക്കാന്‍ വീടിന്റെ ടെറസില്‍ കയറിയ തൊഴിലാളികളാണ് അസാന്റെ അര്‍ധനഗ്‌നമായ മൃതദേഹം കണ്ടെത്തിയത്. അസാന്റെ ഖുറാനും സമീപത്തുണ്ടായിരുന്നു.
പാക്കിസ്ഥാന്‍ സ്വദേശിയായ ഡോ. മജീദിന് റഷ്യന്‍ പൗരയായ ആദ്യഭാര്യയില്‍ ജനിച്ച കുട്ടിയാണ് അസാന്‍. റഷ്യയില്‍ മെഡിസിനു പഠിക്കുമ്പോഴാണ് മജീദ് ഇവരെ പ്രണയിച്ചു വിവാഹം കഴിച്ചത്. എന്നാല്‍ ബന്ധം അധികനാള്‍ നീണ്ടില്ല. റഷ്യന്‍ പൗരനായ അസാന്‍ അമ്മയ്‌ക്കൊപ്പം റഷ്യയിലായിരുന്നു. തുടര്‍ന്നു പരസ്പര ധാരണയുടെ പേരില്‍ രണ്ടരവര്‍ഷം മുമ്പാണ് പിതാവിനൊപ്പം അബുദാബിയിലെത്തിയത്. അമ്മ അസാനെ കാണാന്‍ മിക്കവാറും അബുദാബിയിലെത്തിയിരുന്നു. അസാനെ കാണാതായ ദിവസവും അവര്‍ അവിടെയുണ്ടായിരുന്നു. രണ്ടാം ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് ഡോ. മജീദ് ഇപ്പോള്‍ കഴിയുന്നത്. അസാന്‍ കൂടി എത്തിയതോടെ എല്ലാവരും സന്തോഷത്തിലായിരുന്നുവെന്ന് മജീദ് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ കുട്ടിയുടെ മൃതദേഹം സംസ്‌കാരചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha