അറബ്‌രാജ്യത്തെ ലക്ഷ്യം വച്ച് റഷ്യന്‍ ഹാക്കര്‍മാര്‍ പണി തുടങ്ങി

മറ്റ് രാജ്യങ്ങളുടെ ഒറ്റപ്പെടുത്തലിന് പിന്നാലെ ഖത്തറിന് നേരെ സൈബര്‍ ആക്രമണവും. റഷ്യന്‍ ഹാക്കര്‍മാര്‍ ഖത്തറിനെ ലക്ഷ്യം വച്ചിരിക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ടും പുറത്തുവന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഖത്തറിന്റെ വാര്‍ത്താ ഏജന്‍സികളില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ ഹാക്കര്‍മാര്‍ തെറ്റായ വാര്‍ത്തകള്‍ ഏജന്‍സികള്‍ വഴി നല്‍കിയിട്ടുണ്ട്.
സംഭവത്തെ പറ്റി യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു വിഭാഗത്തെ ദോഹയിലേക്ക് അയച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗമാണ് ഇതിലെ റഷ്യന്‍ സാന്നിദ്ധ്യമുണ്ടെന്ന് സൂചിപ്പിച്ചത്.
ഇസ്ലാമിക ഭീകരസംഘടനകളായ ഐസ്‌ഐസ്, അല്‍ ഖ്വയ്ദ, മുസ്ലീം ബ്രദര്‍ഹുഡ് എന്നിവയ്ക്ക് പിന്തുണ നല്‍കുണ്ടെന്ന് ആരോപിച്ചാണ് അറബ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായത്. നേരത്തെ മുതല്‍ക്കെ ഖത്തറുമായി അറബ് അയല്‍ രാജ്യങ്ങള്‍ക്ക് എതിര്‍പ്പ് നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി 2002മുതല്‍ 2008 വരെ ഇവരുടെ അംബാസിഡറെ സൗദി അറേബ്യ പിന്‍വലിച്ചിരുന്നു. സമാനമായ രീതിയില്‍ 2014ലും ചില രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha