സോഷ്യല്‍ മീഡിയയില്‍ ഖത്തറിനെ അനുകൂലിച്ചാല്‍ സൈബര്‍കുറ്റം ചുമത്തുമെന്ന് യുഎഇ

ഖത്തറിന് മറ്റു അറബ് രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഖത്തറിന് അനുകൂല പോസ്റ്റ് ഇടുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക. ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നത് യുഎഇയില്‍ കുറ്റകരം. ഇത് സൈബര്‍ കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നാണ് യുഎഇ ജനറല്‍ പ്രൊസിക്യൂട്ടര്‍ അറിയിച്ചിരിക്കുന്നതെന്ന് അല്‍ അറേബ്യ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സോഷ്യല്‍ മീഡിയയില്‍ ഖത്തറിനെ അനുകൂലിക്കുന്ന പോസ്റ്റോ, കമന്റോ ഇട്ടാല്‍ മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ഈടാക്കും. തദ്ദേശിയര്‍ക്കും പ്രവാസികള്‍ക്കും ഇത് ബാധകമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അറബ് രാജ്യങ്ങള്‍ ഖത്തറിന് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ പിന്തുണച്ച് അമേരിക്ക രംഗത്ത് എത്തി.
ഉപരോധത്തിന് വഴിവച്ചത് അമേരിക്കന്‍ ഇടപെടലുകളാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് അവകാശപ്പെട്ടു. തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നു എന്ന് ആരോപിച്ചാണ് സൗദി, ബഹ്‌റിന്‍, യുഎഇ, ലിബിയ, ഈജിപ്ത് മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha