ആറു കോടി വിലയുള്ള ഒരു ചതുരംഗകരു!
ഒരു ചെസ് ബോര്‍ഡിലെ കരുവിന് എന്തുവില വരുമെന്ന് അറിയാമോ? 100 രൂപയ്ക്കും ചെസ് സെറ്റ് ലഭിക്കും. മേല്‍ത്തരം സെറ്റാണെങ്കില്‍ 1000 രൂപയും. അങ്ങനെനോക്കിയാല്‍ ഒരു കരുവിന് കൂടിപ്പോയാല്‍ 100 രൂപ. ശരിയല്ലേ?
പുരാതന വസ്തുക്കള്‍ ലേലത്തില്‍ വില്‍ക്കുന്ന ലണ്ടനിലെ സോത്തീബിസ് എന്ന കമ്പനി കഴിഞ്ഞ ദിവസം 200 വര്‍ഷം പഴക്കമുള്ള കാവല്പ്പടയാളിയുടെ കരു ലേലം ചെയ്തു. പടത്തൊപ്പിയും ധരിച്ച് വാളും പരിചയും പിടിച്ചു നില്ക്കുന്ന കാവല്‍ക്കാരന്റെ രൂപത്തിലുള്ള കരുവാണിത്.
ഇന്നത്തെ ചെസ് ബോര്‍ഡിലുള്ള റൂക്കിന് തുല്യമായുള്ള , 1831-ലെ ലൂയിസ് ചെസ്സ്മാനിലെ കരുവാണിത്. 7,35,000 യൂറോ (ഏകദേശം ആറു കോടി രൂപ)യ്ക്കാണ് കരു ലേലത്തില്‍ പോയത്. 1964-ല്‍ എഡിന്‍ബര്‍ഗില്‍ പുരാവസ്തുക്കളോടു താത്പര്യമുള്ള ഒരാള്‍ അഞ്ച് യൂറോ (ഏകദേശം 400 രൂപ)യ്ക്കാണ് ഈ കരു വാങ്ങിയത്. ഇയാളുടെ ബന്ധുക്കളാണ് സോത്തീബിസിനെ ഈ കരു ലേലം ചെയ്യാനായി സമീപിച്ചത്.
ഇത്രയും മൂല്യമുള്ള കരുവാണെന്ന് അറിയാതെയായിരുന്നത്രേ ഇവര്‍ ലേലത്തിനായി കരു എത്തിച്ചത്.പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാളാണ് കരു ലേലത്തില്‍ പിടിച്ചതെന്ന് സോത്തീബിസ് കമ്പനി പറഞ്ഞു. ലൂയിസ് ചെസ്സ്മാനിലെ കരുക്കള്‍ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലും സ്കോട്ട്ലന്‍ഡിലെ നാഷണല്‍ മ്യൂസിയത്തിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha