ഒരു സന്ദേശം കുപ്പിയിലാക്കി കടലിലിട്ടു; 50 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരാള്‍ അത് കണ്ടെത്തി!
ഇംഗ്ലണ്ടിലെ സൗത്താംപ്റ്റണിലെ പോള്‍ ഗില്‍മോര്‍ എന്ന കുട്ടി തനിയ്ക്ക് പതിമൂന്ന് വയസ് പ്രായമുണ്ടായിരുന്ന സമയത്ത് ഒരു കുസൃതി ഒപ്പിച്ചു. വലിയ കുഴപ്പമുള്ള കാര്യമൊന്നും ആയിരുന്നില്ല. ഒരു സന്ദേശം എഴുതി കുപ്പിയിലാക്കി കടലിലൊഴുക്കി. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ടിലെ സൗത്താംപ്റ്റണില്‍ നിന്നും ഓസ്ട്രേലിയയിലെക്ക് കപ്പല്‍മാര്‍ഗം കുടിയേറുമ്പോഴാണ് പോള്‍ ഈ കത്തെഴുതി സമുദ്രത്തില്‍ ഇട്ടത്. തൂലികാസൗഹൃദത്തിനായി ക്ഷണിച്ചു കൊണ്ടെഴുതിയ ആ കത്തില്‍ ഓസ്ട്രേലിയയിലെ തങ്ങളുടെ വിലാസവും എഴുതിയിരുന്നു.
50 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ സൗത്ത് ആസ്ട്രേലിയയില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന ജിയ എലിയട്ട് എന്ന 9 വയസ്സുകാരന് ബാലന് ആ കുപ്പി കിട്ടി. ആദ്യം ഇതൊരു തട്ടിപ്പാണെന്ന് അവനു തോന്നിയെങ്കിലും അവന് അതിനു മറുപടി അയച്ചു. എന്നാല്‍ ഗില്‍മോര്‍ ഇപ്പോള്‍ ഒരു ക്രൂസ് ഷിപ്പില്‍ യാത്രയിലാണ്. അതുകൊണ്ട് കുപ്പി തിരിച്ചു കിട്ടിയ വിവരം അയാളെ അറിയിക്കാനായില്ലെന്ന് സഹോദരി പറഞ്ഞു. 1969-ല്‍ നടത്തിയ യാത്രയ്ക്കിടെ തന്റെ സഹോദരന് ആറോളം കുപ്പികള്‍ ഇത്തരത്തില്‍ കടലില്‍ ഒഴുക്കിയിരുന്നതായി അവര്‍ പറഞ്ഞു.
(ചിത്രത്തില്‍ നടുവിലിരിക്കുന്നതാണ് ഗില്‍മോര്‍)
1973 വരെ മാത്രമേ അവര്‍ ആസ്ട്രേലിയയില്‍ തങ്ങിയുള്ളൂവെന്നും പിന്നീട് ഇംഗ്ലണ്ടിലേക്ക് തിരികെ പോന്നുവെന്നും അവര്‍ പറഞ്ഞു. എങ്കിലും അവരുടെ ബന്ധുക്കളൊക്കെ ആസ്ട്രേലിയയില്‍ ഉള്ളതിനാല്‍ കുപ്പി ലഭിച്ച വിവരം അവരില്‍ എത്തിക്കാനായി.
ഒമ്പത് വയസുകാരനായ ഒരു ബാലനാണ് ഈ കത്ത് അടങ്ങിയ കുപ്പി ലഭിച്ചത്. കത്തിലെ വിലാസം വായിച്ച് ഈ കുട്ടിയുടെ കുടുംബം പോളിന്റെ സഹോദരങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. തങ്ങളുടെ സഹോദരന് എഴുതിയ കത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് പോളിന്റെ കുടുംബം. അദ്ദേഹം മടങ്ങിയെത്തുമ്പോള്‍ നേരില്‍ വന്ന് കാണുമെന്നും അവര്‍ കത്ത് കണ്ടെത്തിയ കുട്ടിയെയും കുടുംബാംഗങ്ങളെയും അറിയിച്ചു.
https://www.facebook.com/Malayalivartha