സങ്കടം സഹിക്കാനായില്ല.. കത്തിക്കരിഞ്ഞ അവളുടെ മുഖം ഞങ്ങളെങ്ങനെ കാണും! ഉറ്റ സുഹൃത്തുക്കൾ അവളെ അവസാനമായി കാണാനെത്തിയപ്പോൾ കണ്ടത് നിർവികാരമായ കാഴ്ച്ച!! നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത ലേഖയുടെയും വൈഷ്ണവിയുടെയും ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു വൈഷ്ണവിയുടെ സുഹൃത്തുക്കൾ

നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത ലേഖയുടെയും വൈഷ്ണവിയുടെയും ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു വൈഷ്ണവിയുടെ സുഹൃത്തുക്കൾ. സങ്കടം സഹിക്കാനായില്ല.. ഉറ്റ സുഹൃത്തുക്കൾ അവളെ അവസാനമായി കാണാനെത്തിയപ്പോൾ നിർവികാരമായ കാഴ്ച്ച ചുറ്റിനും കൂടിയവരുടെ കണ്ണ് നനയിച്ചു. കത്തിക്കരിഞ്ഞ അവളുടെ മുഖം ഞങ്ങളെങ്ങനെ കാണും. ക്‌ളാസിൽ പഠിക്കാൻ മിടുക്കിയായിരുന്നു. എല്ലാവരോടും നല്ല സൗഹൃദമായിരുന്നു. ഇന്നലെവരെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നവൾ... ജീവിതത്തിൽ ഒത്തിരി സ്വപനങ്ങളും പ്രതീക്ഷകളും അവൾക്കുണ്ടായിരുന്നു. പറയാൻ വന്ന വാക്കുകളൊന്നും പൂർത്തിയാക്കാൻ അവർക്കായില്ല...
അതേസമയം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് കേസിലുണ്ടായത്. ഇന്നലെ ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.
അതേസമയം 'ഞങ്ങളുടെ പ്രേതമേ ഇനി കാണൂ'- ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ വെള്ളിയാഴ്ച വൈകുന്നേരം സമീപവാസിയായ ശാന്തയോട് ലേഖ പറഞ്ഞതിങ്ങനെയാണ്. മരണം നടക്കുന്നതിന്റെ തലേന്ന് വൈകിട്ടും ആത്മഹത്യ ചെയ്യുമെന്ന സൂചന പങ്കുവച്ചതായി ശാന്ത പറഞ്ഞു. മരിക്കുന്ന കാര്യം മകള്‍ വൈഷ്ണവിയോട് പറഞ്ഞപ്പോള്‍ അവളുടെ പ്രതികരണവും ശാന്തയെ ഞെട്ടിച്ചിരുന്നു. 'ചാകാന്‍ നോക്കുമ്ബോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കാകും, ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റയ്ക്കാകും'. ഇതും ശാന്തയോട് ലേഖ പറഞ്ഞിരുന്നു. മരിക്കുന്നതിന് 10 മിനിറ്റ് മുന്‍പും ലേഖ ശാന്തയുടെ വീട്ടിലേക്ക് വന്നിരുന്നു. ബാങ്കില്‍ നിന്ന് വിളിച്ചിരുന്നുവെന്നും പൈസയുടെ കാര്യമൊന്നും ശരിയായില്ലല്ലോ എന്നും പറഞ്ഞു. ഇത്രയും പറഞ്ഞിട്ടാണ് തിരികെ പോയത്. അതിന് ശേഷമായിരുന്നു ആത്മഹത്യ. അതുകൊണ്ട് തന്നെ എല്ലാം മനസ്സില്‍ ഉറപ്പിച്ചായിരുന്നു അമ്മയും മകളും മരണം വരിച്ചത്. അതുകൊണ്ടാണ് വിശദമായ ആത്മഹത്യാ കുറിപ്പും എഴുതിയത്. ഇതാണ് വാദികളെ പ്രതികളാക്കിയത്.
അതേസമയം ജപ്തി നടപടികളില്‍ മനംനൊന്ത് അമ്മയും മകളും ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത പ്രചരിച്ചപ്പോഴും ഭര്‍ത്താവ് ചന്ദ്രന്റെ മുഖത്ത് വേദനയുണ്ടായിരുന്നില്ല. മരണത്തിനു ശേഷവും ബാങ്കുകാര്‍ തന്നെ വിളിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞത് കഥ മറ്റൊരു വഴിക്ക് കൊണ്ടു പോയി. കുടുംബ പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞു വയ്ക്കാനായിരുന്നു ശ്രമം. എന്നാല്‍ പൊടുന്നനെ കത്തിയമര്‍ന്ന മുറിയിലേക്ക് പൊലീസ് പരിശോധനയ്ക്ക് എത്തി. അമ്മ ലേഖയും മകള്‍ വൈഷ്ണവിയും ചുവരില്‍ എഴുതിയ ഒട്ടിച്ച കത്ത് പൊലീസ് കണ്ടു. കത്ത് മുറിയില്‍ മറ്റൊരിടത്ത് വച്ചാല്‍ കത്തി നശിക്കുമെന്നുള്ളതു കൊണ്ടാണ് അമ്മയും മകളും അത് ചുവരില്‍ ഒട്ടിച്ചത്. ഈ ബുദ്ധിയാണ് മന്ത്രവാദ കളങ്ങളൊരുക്കി കുതന്ത്രവുമായി നടന്ന ചന്ദ്രനേയും അമ്മ കൃഷ്ണമ്മയേയും കുടുക്കിയത്.
'ഞാനിതില്‍ ഉത്തരവാദിയൊന്നുമല്ല. ഞാനല്ല, അമ്മയാണ് അവളുമായി വഴക്ക് കൂടുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മന്ത്രവാദം ചെയ്തിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് തെറ്റാണ്. അവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നു വന്നിട്ട് 6 മാസമായിട്ടേയുള്ളു.'-ഇങ്ങനെയാണ് പുതിയ മൊഴി. ചൊവ്വാഴ്ച 'ഒരു വഴക്കുമുള്ള വീടല്ല. അടിയും പിടിയും പിണക്കവുമില്ല. വസ്തു വിറ്റു പണമാക്കാന്‍ എന്റെ മകള്‍ എത്ര ദിവസമായി ഓടിനടക്കാന്‍ തുടങ്ങിയിട്ട്. 40 ലക്ഷം രൂപ പറഞ്ഞ സ്ഥലമാണ്. 24 ലക്ഷത്തിന് വില്‍ക്കാമെന്നു പറഞ്ഞിട്ടും ആ ബ്രോക്കര്‍ ചതിച്ചു' -ഇതായിരുന്നു ആദ്യ ദിവസത്തെ കൃഷ്ണ്ണമ്മയുടെ കണ്ണീര്‍ നിറഞ്ഞ വിശദീകരണം. ഇന്നലെ ഇത് വിഴുങ്ങേണ്ടി വന്നു. തെറ്റു കണ്ടാല്‍ ഞാന്‍ ചൂണ്ടിക്കാണിക്കും, അത്രയേ ചെയ്തിട്ടുള്ളു. മന്ത്രവാദമൊന്നുമില്ല, മഹാദേവനെ പ്രാര്‍ത്ഥിച്ചു കഴിയുന്നയാളാണു ഞാന്‍. വീടു വില്‍ക്കാന്‍ ഞാന്‍ തടസ്സം നിന്നിട്ടില്ല-ഇങ്ങനെയായി കൃഷ്ണമ്മയുടെ മൊഴി. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന് കാണിച്ചാകും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക. സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു.
https://www.facebook.com/Malayalivartha