Widgets Magazine
20
Sep / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...


അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സ്വര്‍ണ്ണരക്തവുമായി ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്നത് 9 പേര്‍ മാത്രം... മനുഷ്യരില്‍ സാധാരണയായി എ, ബി, എബി, ഒ, എന്നീ ഗ്രൂപ്പുകളുടെ നെഗറ്റീവും പോസിറ്റീവും രക്തഗ്രൂപ്പുകളാണുള്ളത്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ വളരെ അപൂര്‍വമായ സ്വര്‍ണ്ണരക്തഗ്രൂപ്പ് ഈ ഗണത്തിലൊന്നും പെടുന്നതല്ല


ഒരു പെൺകുട്ടി രാത്രിയില്‍ ഞാന്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് സുശാന്തിനെ വിളിക്കുന്നു; കേവലം 10 പവന്റെ സ്വര്‍ണ്ണത്തിനു വേണ്ടി നിന്നെ ചാവാന്‍ വിട്ട ആ നാറിയുടെ കൂടെ നിനക്ക് ജീവിക്കണം എന്ന് നിനക്കെന്താണ് വാശി; ഇവനെ പോലെയുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ എന്തിനാണ് സ്വര്‍ണം ഉണ്ടാക്കി കൊടുക്കുന്നത്? ഒരു 10 മിനിറ്റ് പോലും ഇവനൊന്നും വേണ്ടി നി കരയരുത്...


ഈ മരണം വിശ്വസിക്കാനാകില്ല! നെഞ്ചുപൊട്ടി ജയഭാരതി... സത്താറിന് ജയഭാരതിയെ വെറുക്കാനോ തിരിച്ചു ജയഭാരതിക്ക് സത്താറിനെ വെറുക്കാനോ ആവുമായിരുന്നില്ല!! അവർ തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് ദൃഢമായിരുന്നെങ്കിൽ പിന്നെന്തിനായിരുന്നു വേർപിരിയൽ? രണ്ടാം ഭാര്യ നസീം ബീന സത്താറിന്റെ ജീവിതത്തിൽ എത്തിയതോടെ സംഭവിച്ചത്...


ഈ ഏഴ് വർഷവും സത്താറിനെ നോക്കിയത് ഞാൻ മാത്രമായിരുന്നു... മകന്‍ പണം തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സത്താര്‍ കരള്‍ മാറ്റിവെയ്ക്കാന്‍ തയാറാകാതെയിരുന്നത്!! ഇപ്പോഴിതാ സത്താറിന്റെ മൃതദേഹത്തിനരികിൽ പോലും നില്‍ക്കാന്‍ എന്നെ അനുവദിച്ചില്ല; ജയഭാരതിയുടെയും കൃഷിന്റെയും നടുവിലാണ് ഞാൻ നിന്നത്.. മാധ്യമങ്ങള്‍ എത്തിയപ്പോള്‍ ചില ബന്ധുക്കള്‍ പിന്നിലേക്ക് തള്ളിമാറ്റി; അവരുടെ ഉദ്ദ്ദേശ്യം മറ്റൊന്നാണ്; ആരോപണവുമായി സത്താറിന്റെ രണ്ടാം ഭാര്യ

ലാലേട്ടനാണ് കരിയറിൽ തുണയായത്; അന്നെനിക്ക് എതിരാളികൾ ഇല്ലായിരുന്നു !!സീരിയലുകളുടെ പച്ചപ്പ് കണ്ട് ചുവടു മാറ്റി; മനസ് തുറന്ന് ഷാജു കെ.എസ്

17 JULY 2019 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...

കൈകോർത്തനിലയിൽ പുരാതന അസ്ഥിക്കൂടങ്ങൾ; പുരുഷന്മാരുടേതെന്ന് കണ്ടെത്തൽ

റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് യോഗ്യത നേടിയ കേരള പോലീസിലെ ഒരേയൊരു 'സഹദേവന്‍ പോലീസ്'!  

അയ്യന്തോള്‍ ദേശത്തിന്റേയും വീയയ്യൂര്‍ ദേശത്തിന്റേയും പുലികള്‍ നഗരത്തിലിറങ്ങിയപ്പോള്‍ ടിക് ടോക്കിൽ വൈറലായി നിന്ന ഇരുപത്തിരണ്ടുകാരി ക്ലിക്കായി; പുലിവേഷം കെട്ടിയ പാര്‍വതി എന്ന പെൺകുട്ടിക്ക് പിന്നാലെ സോഷ്യൽ മീഡിയ:- കക്ഷി ആരെന്ന് അറിഞ്ഞാൽ ഞെട്ടും

20 വര്‍ഷമായി ഐറിഷ് പൊലീസ് തിരയുന്ന ആ കൊലപാതകി എവിടെ..?

ആരുടെയും സഹായമില്ലാതെ സിനിമയിലെത്തിയ ഷാജുവിന് മിമിക്രിയെന്നാല്‍ ജീവവായുവാണ്. തന്റെ അഭിനയത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ ചാന്ദ്‌നി ചൂണ്ടിക്കാണിക്കും. പാലക്കാട് ചിത്രീകരണം നടന്ന കോരപ്പന്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും ഒന്നിക്കുന്നത്. തുടക്കത്തില്‍ പ്രണയത്തേക്കാളുപരി ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ആഭരണ ചാര്‍ത്തെന്ന സിനിമ കഴിഞ്ഞതും ഷാജുവും ചാന്ദ്‌നിയും ഒന്നിക്കാന്‍ തീരുമാനിച്ചു. നളചരിതം നാലാം ദിവസമാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഞങ്ങള്‍ വിവാഹിതരാവുകയായിരുന്നു. ഞങ്ങളിപ്പോള്‍ പാലക്കാട് ഒലവക്കോടാണ് താമസിക്കുന്നത്. ചാന്ദ്‌നി ഇപ്പോള്‍ ശ്രീനന്ദനം നൃത്ത കലാലയം എന്ന സ്‌കൂള്‍ നടത്തുകയാണ്. മൂത്ത മകള്‍ നന്ദന പാലക്കാട് മേഴ്‌സി കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്നു. നൃത്തത്തിലും മോണോ ആക്ടിലും കലോത്സവങ്ങളിലും മകള്‍ ഒന്നാമതാണ്. രണ്ടാമത്തെ മകള്‍ നീലാഞ്ജനയ്ക്ക് 7 വയസ്സായി. ബ്രദേഴ്‌സ് ഡേ, അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ്ഫിഷര്‍ തുടങ്ങിയ സിനിമകളില്‍ നീലാഞ്ജന അഭിനയിച്ചിരുന്നു. ഇടയ്ക്ക് മക്കളോടൊപ്പം ഞാനും ടിക്‌ടോക്കില്‍ സജീവമാണ്. ഒരുപാടുപേര്‍ ഇവരെ അഭിനന്ദിക്കാറുണ്ട്. മക്കളുടെ പെര്‍ഫോമന്‍സ് കാണുമ്ബോഴും വളരെയധികം സന്തോഷം തോന്നാറുണ്ട്. മകളുടെ അച്ഛന്‍ എന്നറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതൊരു സുഖമുള്ള അനുഭവമല്ലെ. ലാലേട്ടന്റെ ഫിഗറും ശബ്ദം അനുകരിക്കാന്‍ കഴിഞ്ഞതുമാണ് കരിയറിൽ തനിക്ക് തുണയായത്. ദേവാസുരത്തിലെ ഡയലോഗുകളാണ് ഞാന്‍ അവതരിപ്പിച്ചത്. ലാലേട്ടനെ അനുകരിക്കുന്നതില്‍ എനിക്കന്ന് എതിരാളി ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രോഗ്രാം ബുക്ക് ചെയ്യുമ്ബോള്‍ മോഹന്‍ലാലിനെ അനുകരിക്കുന്നതില്‍ എന്റെ പേര് മാത്രമായിരുന്നു. അക്കാലത്ത് പുറത്തിറങ്ങിയ മിമിക്രി കാസറ്റുകളിലെല്ലാം ലാലേട്ടന്റെ ശബ്ദം അനുകരിച്ചത് ഞാനായിരുന്നു.

സീരിയലുകളുടെ പച്ചപ്പ് കണ്ടാണ് ഞാന്‍ സിനിമയില്‍ നിന്നു സീരിയലിലേക്ക് ചുവടു മാറ്റിയത്. അക്കാലത്തെ ഹിറ്റ് സീരിയലുകളായിരുന്ന സ്ത്രീ, ശാരദ, ആകാശഗംഗ, ചാരുലത, പാരിജാതം, ദുര്‍ഗ തുടങ്ങിയ സീരിയലുകളിലെല്ലാം ഞാന്‍ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. മാത്രമല്ല, മധുസാര്‍, തിലകന്‍ സാര്‍, നെടുമുടിച്ചേട്ടന്‍, മുരളിച്ചേട്ടന്‍ എന്നിവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി ഞാന്‍ കരുതുന്നു. സീരിയലിലെ അഭിനയമെന്നത് എനിക്ക് ജീവിതമായിരുന്നു. എന്റെ ജീവിത വിജയത്തിന് പിന്നില്‍ സീരിയലുകള്‍ തന്നെയായിരുന്നു. പക്ഷേ സീരിയലുകളില്‍ തിരക്കേറുമ്ബോഴും എന്റെ മനസ്സില്‍ സിനിമ നിറഞ്ഞുനിന്നു. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ സീരിയലിലും സിനിമയിലും ഒരുപോലെ നിറഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞുവെന്നതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് അഭിനയിക്കുന്നത്. പിന്നെ അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ്ഫിഷറില്‍ നല്ലൊരു വേഷമാണ് ചെയ്യുന്നത്. മാസ്‌ക് എന്ന ചിത്രത്തിലെ കഥാപാത്രവും വേറിട്ടതാണ്. സച്ചി സംവിധാനം ചെയ്യുന്ന പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യാന്‍ പോവുകയാണ്. പട്ടാഭിരാമനാണ് മറ്റൊരു ചിത്രം. മിമിക്രിക്കാര്‍ അണിനിരന്ന മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. 11 നായകന്‍മാരില്‍ ഒരാളായിരുന്നു ഞാന്‍. പിന്നീട് കളമശ്ശേരിയിലെ കല്യാണം. ഇതിനകം 160 സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലായില്‍ ഇന്ന് കലാശക്കൊട്ട്.... ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം, വരുന്ന രണ്ടു ദിവസം നിശബ്ദ പ്രചാരണം... വര്‍ഷങ്ങളോളം കെഎം മാണിയെ മാത്രം വിജയിപ്പിച്ച പാല മണ്ഡലം ആരെയാണ് തെരഞ്ഞെടുക്കുക എന്  (28 minutes ago)

മരട് ഫ്‌ലാറ്റ് പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും....  (55 minutes ago)

കാലിഫോര്‍ണിയയില്‍ ചെറു വിമാനം തകര്‍ന്ന് ഒരു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം.... തിരുവനന്തപുരത്ത് ഇന്നും ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം....  (1 hour ago)

കേരള ഭാഗ്യക്കുറിയുടെ 12 കോടി നേടിയത് കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാര്‍... ആറു പേരും ചേര്‍ന്ന് ബുധനാഴ്ച കരുനാഗപ്പള്ളിയിലെ വിതരണക്കാരനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്... കേരള ലോട്ടറിയുടെ ചരിത്രത്ത  (1 hour ago)

''പഠിച്ചെഴുതിയാൽ കിട്ടില്ല എന്നുള്ളത് കൊണ്ടാണ് തട്ടിപ്പ് നടത്തിയത് '' തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതി പ്രണവ്  (14 hours ago)

പിറന്നാളുണ്ണാൻ ചിദംബരം വീട്ടിലെത്തില്ല ..  (14 hours ago)

''ഗാത്ത് വിചാരിച്ചതിനേക്കാൾ മനോഹരം'' വിശുദ്ധ ബൈബിളിലെ ഗോലിയാത്തിന്റെ ജന്മ സ്ഥലം കണ്ടെത്തി ഗവേഷകർ  (14 hours ago)

ടൊവിനോയും മംമ്തയും ഒന്നിക്കുന്നു; പുതിയ ചിത്രത്തിനായി ടോവിനോ തിരുവന്തപുരത്ത്  (15 hours ago)

മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിൽ ; അദ്ദേഹം ഇരട്ടത്താപ്പിന്റെ അപ്പോസ്തലൻ; സംസ്ഥാനസർക്കാരിനു നേരെ രൂക്ഷ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍  (15 hours ago)

കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...  (15 hours ago)

'ഗോ ബാക്ക് മോദി '' അമേരിക്കയിൽ കശ്മീർ വിഷയത്തിൽ മോദിക്കെതിരെ പ്രതിഷേധം; ഗുരുതര ആരോപണങ്ങളുമായി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍  (15 hours ago)

പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേഷനില്‍ വൃദ്ധൻ മരിച്ച നിലയില്‍; മറ്റൊരാള്‍ അബോധാവസ്ഥയില്‍  (15 hours ago)

സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  (15 hours ago)

വേണ്ട വേണ്ടെന്ന് പല തവണ പറഞ്ഞതാ... പഠിപ്പിക്കാന്‍ വിട്ടാല്‍ പഠിപ്പിക്കാന്‍ പോകണം അല്ലാതെ പണിയെടുത്താല്‍ പണി പോകും; മോഡിയെ അധിക്ഷേപിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട മലയാളി അധ്യാപകന് ജോലി നഷ്ടമായി  (15 hours ago)

Malayali Vartha Recommends