ക്യാമറ കണ്ണിൽ കുടുങ്ങിയ കുട്ടി ഡാൻസ് ടീച്ചർ... സ്റ്റേജിന് മുന്നിൽ സംഭവിച്ചത് എന്തെന്ന് കണ്ടോ?
ഈ കുട്ടി ഡാൻസ് ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സ്റ്റേജിൽ ഡാൻസ് കളിക്കുന്ന അനിയത്തി കുട്ടികൾക്ക് സ്റ്റേജിന് മുന്നിലിരുന്ന് ഐ ലവ് യൂ മമ്മി.. എന്ന മലയാളത്തിലെ ഹിറ്റ് ഗാനത്തിനൊത്ത് ഡാൻസ് സ്റ്റെപ്പുകൾ പറഞ്ഞുകൊടുക്കുന്ന കുട്ടി ഡാൻസ് ടീച്ചറാണ് സോഷ്യൽ മീഡിയയിൽ താരമാകുന്നത്. അധ്യാപകർ വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ നിർദ്ദേശം നൽകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിന് മുമ്പും വൈറലായിട്ടുണ്ടെങ്കിലും,
ഇത്തരത്തിൽ ഒരെണ്ണം ആദ്യമെന്നാണ് സോഷ്യൽ മീഡിയ ആരാധകരും പറയുന്നത്. നിമിഷ നേരം കൊണ്ട് മിന്നിമറയുന്ന ഭാവങ്ങൾ ആരായാലും കണ്ടിരുന്നുപോകും. പക്ഷെ കുട്ടി ഡാൻസ് ടീച്ചറുടെ നിദേശങ്ങൾക്കനുസരിച്ച് ചുവടുവയ്ക്കുന്ന അനിയത്തി കുട്ടികളെക്കൂടെ കാണിക്കാമായിരുന്നെന്നും സോഷ്യൽ മീഡിയ പ്രേമികൾ പറയുന്നു.
https://www.facebook.com/Malayalivartha