കൗതുകം തോന്നി വളർത്തിയ പൂച്ചയ്ക്ക് പല രാജ്യങ്ങളിലും വൻ ഡിമാൻഡ്; ക്ലിക്കായത് കണ്ണിന്റെ നിറം മാറുന്ന പൂച്ചക്കുട്ടി

സാധാരണയായി പൂച്ചകളുടെ കണ്ണിന് തിളക്കം കൂടുതലായിരിക്കും. എന്നാല്‍ രണ്ട് കണ്ണിനും വ്യത്യസ്ത കളറുള്ള പൂച്ചകള്‍ അപൂര്‍വ്വമാണ്. അത്തരത്തിലുള്ള കുട്ടി പൂച്ചയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുന്നത്. പൂച്ചയുടെ ഒരു കണ്ണിന് നീല നിറവും മറ്റൊന്നിന് ബ്രൗണ്‍ നിറവുമാണ് ഉള്ളത്. തെക്കുംഭാഗം മണ്ടാനത്ത് വീട്ടില്‍ ജെന്‍സണ്‍ ജോയിയുടെ വീട്ടിലേക്ക് രണ്ടാഴ്ചയ്ക്കു മുന്‍പാണ് ഈ പൂച്ചക്കുട്ടി വന്നത്. കണ്ണിന് രണ്ടും വ്യത്യസ്ത നിറമായതിനാല്‍ കൗതുകം തോന്നി ഇവര്‍ വളര്‍ത്തുകയായിരുന്നു. കിങ്ങിണി എന്നു പേരുമിട്ടു.
വൻ ഡിമാന്റുകളാണ് ഇത്തരം പൂച്ചകൾക്ക് പല രാജ്യങ്ങളിലും. കണ്ണിനു രണ്ട് നിറമുള്ള പൂച്ചകളും നായ്ക്കളും വളരെ വിരളമാണെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. സാജൻ തോമസ് പറഞ്ഞു. ഹെറ്റെറോക്രോമിയ ഐറിഡിസ് എന്ന അവസ്ഥയാണ് ഇതിന് കാരണം. ഈ അവസ്ഥയിൽ ഒരു കണ്ണ് നീല നിറത്തിലും മറ്റൊരു കണ്ണ് പച്ച, ബ്രൗൺ അല്ലെങ്കിൽ മഞ്ഞ നിറത്തിലുമാണ് കാണാറ്. ഇത് ജനിതകമായ പ്രത്യേകതയാണ്. വെളുത്ത നിറമുള്ള പൂച്ചകളിലാണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്. കൂടാതെ ചില അസുഖങ്ങൾ കൊണ്ടും കണ്ണുകളുടെ നിറം മാറാറുണ്ട്.
https://www.facebook.com/Malayalivartha