കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈന സാധാരണ നിലയിലേക്ക്, ചൈനയിലെ ജിലിന്‍ സര്‍വകലാശാലയിലെ ജോയലിന് പരീക്ഷാക്കാലം
ചൈനയില്‍ കോവിഡ്-19 വൈറസ് പടര്‍ന്നതിനെത്തുടര്‍ന്ന് ജനുവരി 31- ന് കേരളത്തിലേക്ക് മടങ്ങിയെത്തിയതാണ് തൃശ്ശൂര്‍ പട്ടിക്കാട് കല്ലിടുക്കു സ്വദേശിയായ പാറക്കല്‍ ഡെയ്സന്റെ മകന് ജോയല്‍ ഡെയ്സണ്‍. ചൈനയിലെ ജിലിന്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്. നാട്ടിലെത്തിയിട്ട് 2 മാസം തികയുന്നു. എന്നാല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈന സാധാരണ നിലയിലേക്ക് മടങ്ങി.
ചൈനയില്‍ ജൂണ്‍ മാസത്തിലാണ് അധ്യയന വര്‍ഷം പൂര്‍ത്തിയാക്കുന്നതും വാര്‍ഷിക പരീക്ഷ നടത്തുന്നതും. കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഇപ്പോള്‍ സര്‍വകലാശാലയില്‍ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. ദിവസേന രാവിലെ 8-ന് ഓണ്‍ലൈന്‍ ക്ലാസുകളുണ്ട്. ഓരോ രാജ്യത്തുമുള്ള വിദ്യാര്‍ഥികള്‍ക്കായി അധ്യാപകര്‍ ഓണ്‍ലൈനില്‍ തുടരുകയാണ്. ക്ലാസ് നോട്ടുകള്‍ വാട്സാപ് സന്ദേശങ്ങളായി ലഭിക്കും. സംശയങ്ങള്‍ തിരികെ സന്ദേശങ്ങളായും വിഡിയോ കോള്‍ വഴിയും പരിഹരിക്കാം.
വടക്കു കിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയുടെ തലസ്ഥാനമായി ചാങ്ചുന്‍ എന്ന സ്ഥലത്താണ് കോളജ് സ്ഥിതി ചെയ്യുന്നത്. കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ ഇവിടെ നിന്നു 2,300 കിലോമീറ്റര്‍ അകലെയാണ്. ജോയല്‍ പഠിക്കുന്ന സ്ഥലത്ത് ഏകദേശം അമ്പതോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലായതിനാല്‍ ജൂണില്‍ തന്നെ പരീക്ഷ നടത്തുമോ എന്ന ആശങ്ക ജോയലിനുണ്ട്.
ജനുവരി 21-ന് ചൈനയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടങ്ങി. പല സ്ഥലങ്ങളില്‍ നിന്നു ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും തങ്ങള്‍ താമസിക്കുന്ന സ്ഥലം വളരെ സുരക്ഷിതമായി തോന്നി. പക്ഷേ, പിന്നീട് മാസ്കുകള്‍ കിട്ടാത്ത സ്ഥിതി വന്നു. ജനുവരി 29 നു മലയാളികളുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളോടൊപ്പം ഇന്ത്യയിലേക്കു വന്നു. കൂടുതല്‍ സുരക്ഷയ്ക്കായി സിങ്കപ്പൂര്‍ വഴിയാണു വന്നത്.''-ജോയല്‍ പറയുന്നു.
അമ്മ ആലീസും സഹോദരന് ജോഷ്വായുമാണു വിമാനത്താവളത്തിലേക്കു വന്നത്. ജോയലിന്റെ പിതാവ് വിദേശത്താണ്. ജോയല്‍ വരുന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. ആരോഗ്യ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി 2 ആഴ്ച ക്വാറന്റീനില്‍ തുടരാന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ഇടയ്ക്കു വരുകയും ദിവസവും വിളിച്ചു ആരോഗ്യ സ്ഥിതി വിലയിരുത്തുകയും ചെയ്തിരുന്നു. ഒരു മാസം കഴിഞ്ഞ ശേഷമാണു വീടിനു പുറത്തിറങ്ങിയത്. പഠിക്കാന്‍ ഒരുപാടുണ്ടായിരുന്നതിനാല്‍ വീട്ടിലിരിക്കുന്നത് അസ്വസ്ഥകളുണ്ടാക്കിയില്ലെന്നു ജോയല്‍ പറയുന്നു.
https://www.facebook.com/Malayalivartha