Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

കരുത്തു കാട്ടി ഇന്ത്യയുടെ ഡി.ആര്‍.ഡി.ഒ; പൃഥ്വി മിസൈല്‍ ഇനി അതിര്‍ത്തി കാക്കും; ഒരാഴ്ചക്കിടെ ഇന്ത്യക്കു മൂന്നാം വിജയം; ഇന്ത്യന്‍ ശക്തി തിരിച്ചറിയാത്ത ശത്രുകള്‍ ഇനി തിരിച്ചറിയും; പൃഥ്വി ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിനെ കുറിച്ച് അറിയേണ്ടതെല്ലാം

26 SEPTEMBER 2020 12:54 PM IST
മലയാളി വാര്‍ത്ത

ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത ആയുധങ്ങളാണ് ഇന്ത്യയുടെ ഡിഫെന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അഥവാ ഡി.ആര്‍.ഡി.ഒ വിജയകരമായി പരീക്ഷിച്ചത്. ചൊവ്വാഴ്ചയാണ് ഇന്ത്യ തങ്ങളുടെ അതിവേഗ വായു പ്രതിരോധ മിസൈലായ അഭ്യസിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. പ്രതിരോധ ഗവേഷണ വികസന സംഘടന ഡി.ആര്‍.ഡി.ഒ ബുധനാഴ്ച നമ്മള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലേസര്‍ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലിനെ (എടിജിഎം) വിജയകരമായി പരീക്ഷിച്ചത്. നമ്മുടെ പ്രധാനപെട്ട യുദ്ധടാങ്കായ എംബിടി അര്‍ജുനില്‍ നിന്നാണ്. ആധുനികവും ഭാവിയിലെ ശത്രു യുദ്ധടാങ്കുകളും നശിപ്പിക്കുന്ന തരത്തിലുമാണ് അഭ്യാസ് മിസൈല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അര്‍ജുന്‍ ടാങ്കില്‍ നിന്നും വിക്ഷേപിക്കാന്‍ തക്ക വിധത്തില്‍ രൂപകല്‍പ്പന ചെയ്ത മിസൈലിന്റെ യുദ്ധമുന, താഴ്ന്ന പറക്കുന്ന ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ ചലിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളെ സജീവമായി പിന്തുടര്‍ന്നു പ്രവര്‍ത്തിക്കുന്ന തരത്തിലാണ്. ഈ നിരയിലേക്കാണ് ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്ത്യ വിജയകരമായി നടത്തിയത്. ഇത് നടന്നത് രാത്രിയില്‍ ആണെന്നുള്ളതാണ് നമ്മെ കൂടുതല്‍ ശക്തരാക്കുന്നതു.

അതെ സമയം തദ്ദേശീയവല്‍ക്കരണത്തിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും വേണ്ടി ഡിആര്‍ഡിഒയുടെ നടത്തുന്ന ശ്രമങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു കൊണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തി. യുദ്ധ ഉപകരണങ്ങള്‍ക്ക് വേണ്ടി അന്യ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതി സമീപ ഭാവിയില്‍ തന്നെ മാറ്റം വരുത്തുവാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനു വേണ്ടി ഡി ആര്‍ ഡി ഓ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുവാനും അദ്ദേഹം മറന്നില്ല. അഹമ്മദ്‌നഗറിലെ കെകെ റേഞ്ചുകളില്‍ എംബിടി അര്‍ജുനനില്‍ നിന്ന് ലേസര്‍ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലിന്റെ പരീക്ഷണ ഫയറിംഗ് വിജയകരമായി നടത്തിയതിനാണു പ്രതിരോധ വകുപ്പ് മന്ത്രി സമൂഹ മാധ്യമത്തിലൂടെ ഡിആര്‍ഡിഒയെ അഭിനന്ദിച്ചത്. ഒഡീഷ തീരത്ത് ബാലസൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) നിന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത പൃഥ്വി ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണാത്മക പരീക്ഷണം ബുധനാഴ്ച നടത്തി. സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് തീരുമാനിച്ചതനുസരിച്ച് മിസൈല്‍ അതിന്റെ എല്ലാ ദൗത്യ ലക്ഷ്യങ്ങളും നേടി എന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി.

ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിക്ക് കീഴില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച ആദ്യത്തെ മിസൈലാണ് പൃഥ്വി കക . ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ സൈനിക ശേഷി അതിവേഗം വര്‍ദ്ധിപ്പിക്കുകയാണ്. ഇതോടു കൂടി നമ്മുടെ ആവനാഴിയിലെ ഒരു ശക്തമായ ആയുധം ആയിരിക്കുകയാണ് പൃഥ്വി 2. ഇന്ത്യന്‍ സൈന്യത്തിന്റെ ഉപയോഗത്തിന് വേണ്ടിയുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് ന്യൂക്ലിയര്‍ ശേഷിയുള്ള കരയില്‍ നിന്നും കരയിലേക്കുള്ള പൃഥ്‌വി 2 മിസൈലിന്റെ ടെസ്റ്റ് ഡിആര്‍ഡിഒ രാത്രിയില്‍ നടത്തിയത്. 350 കിലോമീറ്റര്‍ സ്‌ട്രൈക്ക് റേഞ്ചുള്ള മിസൈലിന്റെ വിക്ഷേപണം ബാലസൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ കോംപ്ലക്‌സ് 3 ല്‍ നിന്നുള്ള ഒരു മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് നടത്തിയത്. ഒഡീഷ തീരത്ത്‌നടന്ന പരീക്ഷണത്തില്‍ റഡാറുകള്‍, ഇലക്ട്രോഒപ്റ്റിക്കല്‍ ട്രാക്കിംഗ് സംവിധാനങ്ങള്‍, ടെലിമെട്രി സ്‌റ്റേഷനുകള്‍ എന്നിവ ഉപയോഗിച്ച് മിസൈല്‍ പാത ട്രാക്ക് ചെയ്യുന്നതില്‍ ഡി.ആര്‍.ഡി.ഒ വിജയിച്ചിരിക്കുന്നതായി ഒരു ഡിആര്‍ഡിഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 500 മുതല്‍ 1000 കിലോഗ്രാം യുദ്ധ പോര്‍മുനകള്‍ വഹിക്കാന്‍ കഴിവുള്ള പൃഥ്വി 2 നെ ശക്തി പെടുത്തുന്നത് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ ഇരട്ട എഞ്ചിനുകളാണ്. ആവശ്യമുള്ള ലക്ഷ്യത്തിലെത്താന്‍ പൃഥ്വി 2 ന്റെ പാതയെ നിയന്ത്രിക്കുവാന്‍ ഒരു നമ്മള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു സമഗ്ര മാര്‍ഗനിര്‍ദ്ദേശ സംവിധാനം സഹായിക്കുന്നു. ഡിആര്‍ഡിഒ അതിന്റെ മുന്‍നിര ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം (ഐജിഎംഡിപി) പ്രകാരം വികസിപ്പിച്ച ആദ്യത്തെ മിസൈല്‍ 'പൃഥ്വി' 2003 ല്‍ തന്നെ സായുധ സേനയുടെ ആവനാഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളില്‍ ഡി.ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത്തെ പരീക്ഷണ വിജയമാണ് പൃഥ്വി 2. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലെയ്‌സെര്‍ നിയന്ത്രിത ആന്റി ടാങ്ക് മിസൈലുകളുടെയും, കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന അതിവേഗ മിസൈലായ അഭ്യസിന്റെയും വിജയകരമായ പരീക്ഷണം നടന്നിരുന്നു. ഇതൊക്കെ കാണിക്കുന്നത് സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്കും ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനാ അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ്. നമ്മള്‍ ബഹിരാകാശ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ക്കു സമാനമായ രീതിയിലാണ് പ്രതിരോധ ഗവേഷണ സംഘടനയും മുന്നോട്ടു പോകുന്നത് എന്ന് പറയാവുന്നതാണ്. കാര്യങ്ങള്‍ ഇത്തരത്തില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അതിശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ തദ്ദേശീയമായി തന്നെ വികസിപ്പിച്ചെടുക്കാവുന്ന തരത്തില്‍ നമ്മള്‍ സമീപഭാവിയില്‍ തന്നെ ഉയര്‍ന്നു വരുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (11 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (44 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (49 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends