യുവാവും യുവതിയും തമ്മിൽ അടി; വഴക്കിനിടയിൽ നാവു കടിച്ചെടുത്ത് യുവതി, യുവാവിന്റെ സംസാരം തകരാറിൽ

മനുഷ്യർ തമ്മിൽ വഴക്ക് കൂടുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷെ ഇടയ്ക്കൊക്കെ വലിയ പ്രശ്നത്തിലായിരിക്കും അവസാനിക്കുന്നത്. ഇത്തരത്തിൽ ഒരു യുവാവും യുവതിയും തമ്മിൽ സ്‌കോട്ട്‌ലൻഡിൽ അടുത്തിടെ ചെറിയൊരു വഴക്ക് നടന്നു. വഴക്ക് മൂർച്ഛിച്ചപ്പോൾ പൊടുന്നെന്നെ യുവതി യുവാവിനെ ചുംബിക്കാൻ ശ്രമിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് പയ്യൻ മനസ്സിലാക്കുന്നതിന് മുൻപ് യുവതി യുവാവിന്റെ നാവിൽ നിന്നും ഒരു കഷണം കടിച്ചെടുത്തു.
എന്നാൽ, അവിടെയും അടി തീരുന്നില്ല ജെയിംസ് മക്കെൻസി എന്ന് പേരുള്ള യുവാവിന്റെ നാവിന്റെ കഷണം കടിച്ചെടുത്ത യുവതി ബെഥാനി റയാൻ ഉടൻ തന്നെ കടിച്ചെടുത്ത നാവിന്റെ ഭാഗം നിലത്ത് തുപ്പി. നിമിഷങ്ങൾക്കകം അവിടെ പാറിപറന്നിരുന്ന ഒരു കടൽകാക്ക അവിടേക്ക് പറന്നെത്തുകയും തുപ്പിയ നാവിൻ കഷണം കൊത്തിയെടുത്ത് പറക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന സംഭവം ഇപ്പോഴാണ് പുറം ലോകം അറിഞ്ഞത്. എഡിൻബർഗിലെ ലീത്ത് വാക്കിൽ വെച്ചായിരുന്നു മുൻപരിചയമില്ലാത്ത ജെയിംസ് മക്കെൻസിയും ബെഥാനി റയാനും തമ്മിൽ അടിയുണ്ടായത്. എന്താണ് ഇവർ തമ്മിൽ പ്രശ്നമുണ്ടാവാൻ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമല്ല. സംഭവത്തെ തുടർന്ന് രക്തം നഷ്ടപെട്ട മക്കെൻസിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, നാവിന്റെ ഭാഗം കടൽ കാക്ക കൊത്തികൊണ്ട് പോയതിനാൽ വീണ്ടും അറ്റാച്ച്മെന്റ് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. പ്രോസിക്യൂട്ടർ സൂസൻ ഡിക്സൺ എഡിൻബർഗ് ഷെരീഫ് കോടതിയിൽ വാദത്തിനിടെയാണ് വിചിത്രമായ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ, സംഭവം മക്കെൻസിയുടെ സംസാരത്തെ സ്ഥിരമായി തകരാറിലാക്കിയതായി ഡിക്സൺ കോടതിയിൽ പറയുകയുണ്ടായി. അതെ സമയം താൻ മക്കെൻസിയുടെ നാവ് കടിച്ചെടുത്തു എന്ന കുറ്റം റയാൻ സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha