മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സ്വർണ്ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്! കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ മാന്നാർ സ്റ്റേഷനിലെത്തി... 18 വയസ് മുതല്‍ ഗള്‍ഫിലുള്ള ബിന്ദു സ്വര്‍ണമാഫിയയുടെ കണ്ണിയോ? ബിന്ദുവിന്റെ ചുരുളഴിക്കാൻ കസ്റ്റംസ് നേരിട്ടിറങ്ങി...

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സ്വർണ്ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മാന്നാർ സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയറായ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു തന്റെ കൈവശമുണ്ടായിരുന്ന ഒന്നരക്കിലോ സ്വര്‍ണം മറ്റൊരു സംഘത്തിന് മറിച്ചു കടത്തിയെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ ബിന്ദു സ്വര്‍ണം കൊണ്ടുവന്നത് നാല് ദിവസം മുമ്ബാണ്. ദുബായില്‍ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോള്‍ ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നതായും പിടിക്കപ്പെടുമെന്നായപ്പോള്‍ ഇത് വഴിയില്‍ ഉപേക്ഷിച്ചതായുമാണ് യുവതി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഉപേക്ഷിച്ച സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതും എവിടെ ഉപേക്ഷിച്ചു എന്നത് സംബന്ധിച്ച് ബിന്ദു യാതൊന്നും വെളിപ്പെടുത്താത്തതും ദുരൂഹമായി നില്‍ക്കുന്നു. ബിന്ദുവിന് മറ്റേതെങ്കിലും സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും സംശയം ഉയര്‍ന്നിരിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മാന്നാർ സ്വദേശി പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമിസംഘത്തിന് യുവതിയുടെ വീട് കാണിച്ചു കൊടുത്തത്. കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശികളായ രണ്ട് പേരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. യുവതിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് ആണെന്ന് പൊലീസ് പറഞ്ഞു. സംഭവ തലേന്ന് രാജേഷ് യുവതിയെ ഭീഷണിപ്പെടുത്തി.
ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തട്ടിക്കൊണ്ടുപോയ നാലംഗസംഘത്തില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും എന്നാല്‍, യുവതിയുടെ വീട് കാട്ടി കൊടുക്കുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീട് ആക്രമിക്കുകയും ബിന്ദുവിന്റെ ഭര്‍ത്താവിനെയും മക്കളെയും മര്‍ദ്ദിക്കുകയും ചെയ്ത മൂന്നുപേര്‍ പൊലീസിന്റെ പിടിയിലായതായും സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പിടിയിലായ പീറ്ററിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മലബാര്‍ മേഖലയിലുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളിലേക്കും ആലപ്പുഴയും എറണാകുളവും കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മാന്നാറിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ രാവിലെ 11 മണിയോടെയാണ് അജ്ഞാതസംഘം പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു. അവശനിലയിലായിരുന്ന ബിന്ദു, പിന്നീട് ആട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് യുവതിയെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനല്‍കിയ ശേഷം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി. ആലപ്പുഴ എസ്.പി ജയനാഥിന്റെ മേല്‍നോട്ടത്തിലാണ് കേസിന്റെ അന്വേഷണം.
https://www.facebook.com/Malayalivartha