Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

പ്രിയപ്പെട്ടവൾക്ക് വിട നല്‍കാന്‍ തയ്യാറെടുത്ത് ജന്മനാട്!'മമ്മി എന്തിനാ എപ്പോഴും ഇങ്ങനെ കരയുന്നത്'... സൗമ്യയുടെ അമ്മയുടെ നിർത്താതെയുള്ള കരച്ചിൽ കണ്ടു നിഷ്കളങ്കമായ മകന്റെ ചോദ്യത്തിന് മുൻപിൽ എന്ത് പറയണമെന്നറിയാതെ നാട്ടുകാർ... ആദ്യ കുര്‍ബാനയ്ക്ക് എത്തുമെന്ന് പറഞ്ഞ് അമ്മ അഡോണിയെ കാണാന്‍ നിശ്ചലദേഹമായി ഇന്നെത്തുമ്പോൾ ആ കുഞ്ഞു മനസ് എങ്ങനെ ഉൾകൊള്ളുമെന്നറിയില്ല; സൗമ്യയുടെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തും..

15 MAY 2021 09:10 AM IST
മലയാളി വാര്‍ത്ത

ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനത്ത് സന്തോഷിന്റെ ഭാര്യ സൗമ്യയുടെ മ‍ൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്.

കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. നാളെ ഉച്ചകഴിഞ്ഞു കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണു സംസ്കാരം. ഇസ്രയേലിലെ അഷ്‌കലോണിൽ കെയർ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സൗമ്യ ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്.

അഡോണി ജനിച്ച് അധികനാള്‍ കഴിയും മുമ്ബാണ് സൗമ്യ ഇസ്രയേലിലേക്ക് ജോലിക്ക് പോയത്. അവിടെ കെയര്‍ടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ മകനെ ലാളിച്ചു കൊതിതീരാതെയാണ് യാത്രയാകുന്നത്. അമ്മ തന്നെവിട്ടു പോയി എന്നത് ഉള്‍ക്കൊള്ളാന്‍ തന്റെ പൊന്നോമനയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

അടുത്ത ഡിസംബറില്‍ അമ്മ നാട്ടില്‍ വരുമ്ബോള്‍ മത്തായിയുടെ ആദ്യകുര്‍ബാന വലിയ ചടങ്ങായി നടത്താനിരുന്നതാണു കുടുംബാംഗങ്ങള്‍. കഴിഞ്ഞ ഒക്ടോബര്‍ 15നായിരുന്നു മത്തായിയുടെ ഒന്‍പതാം പിറന്നാള്‍. ഇസ്രയേലില്‍ നിന്ന് അമ്മ സൗമ്യ സമ്മാനങ്ങള്‍ അയച്ചുകൊടുത്തിരുന്നു. സന്തോഷിന്റെ സഹോദരി ഡിസംബറില്‍ വന്നപ്പോഴും അമ്മ കൊടുത്തയച്ച സമ്മാനങ്ങള്‍ മത്തായിക്കു കിട്ടി. ആദ്യകുര്‍ബാന ഡിസംബറില്‍ നടക്കുമെന്ന കാര്യം സോഫിയാന്റിയാണ് അവനോടു പറഞ്ഞത്.

അന്നു മുതല്‍ അമ്മ വരാനായി കാത്തിരിക്കുകയായിരുന്നു ഈ കുഞ്ഞ്. സൗമ്യയുടെ മരണവാര്‍ത്ത അറിഞ്ഞ് വീട്ടില്‍ എത്തുന്നവരില്‍ പലരും മത്തായിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരെയെല്ലാം അമ്മ അയച്ചുകൊടുത്ത സമ്മാനങ്ങള്‍ അവന്‍ കാട്ടിക്കൊടുക്കുന്നുമുണ്ട്. കുറെ ദിവസമായി സൗമ്യയുടെ അമ്മ സാവിത്രി കരയുന്നത് അവന്‍ ശ്രദ്ധിച്ചു. 'മമ്മി എന്തിനാ എപ്പോഴും ഇങ്ങനെ കരയുന്നത്' എന്ന് അവന്‍ ഇടയ്ക്കിടെ ചോദിക്കുന്നുണ്ട്.

അതു കേള്‍ക്കുമ്ബോള്‍ അടുത്തു നില്‍ക്കുന്നവര്‍ക്കും ദുഃഖം താങ്ങാനാകുന്നില്ല. സൗമ്യയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ ഇടുക്കിയിലെ വീട്ടിലെത്തിക്കും. പ്രിയപ്പെട്ട നാട്ടുകാരിയ്ക്ക് വിട നല്‍കാന്‍ തയ്യാറെടുത്തിരിക്കയാണ് ജന്മനാട്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാട്ടിലുള്ള ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണു റോക്കറ്റാക്രമണമുണ്ടായത്. 80 വയസുള്ള ഇസ്രയേലി വയോധികയെ പരിചരിക്കുകയായിരുന്നു. ആക്രമണമുണ്ടായപ്പോള്‍ മുന്നറിയിപ്പായി സൈറണ്‍ മുഴങ്ങിയെങ്കിലും സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ സമയം കിട്ടിയില്ല. വീഡിയോ കോള്‍ അപ്രതീക്ഷിതമായി മുറിഞ്ഞപ്പോള്‍ സന്തോഷ് തിരികെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സന്തോഷിന്റെ സഹോദരി ഷേര്‍ളിയും ബന്ധുവായ ജോമോനും ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്.

അവരാണു മരണവിവരം നാട്ടിലറിയിച്ചത്. ഒന്‍പതു വയസുള്ള ഏകമകന്‍ അഡോണിനെ നെഞ്ചോടടുക്കി കരയുകയാണു സന്തോഷ്. രണ്ടു വര്‍ഷം മുന്‍പ് സന്തോഷിന്റെ ഇളയ സഹോദരി ബിന്ദുവിന്റെ വിവാഹത്തിനാണ് സൗമ്യ ഒടുവില്‍ നാട്ടിലെത്തിയത്.

ഒരു വർഷത്തിനുള്ളിൽ തിരികെയെത്തി കുടുംബത്തിനൊപ്പം സ്വസ്ഥജീവിതം നയിക്കാൻ നിശ്ചയിച്ചിരിക്കെയാണ് സൗമ്യയെ ദുരന്തം കവരുന്നത്. കീരിത്തോട്ടിൽ അഞ്ച് സെന്റ് സ്ഥലവും ഒരു ചെറിയ വീടുമാണ് ഈ കുടുംബത്തിനുള്ളത്. ഭർത്താവ് സന്തോഷിന് കൃഷിപ്പണി. ഒരുപാട് കടങ്ങളുമുണ്ടായിരുന്നു.

ആ അവസ്ഥയിലാണ് അന്യദേശത്തേക്ക് പോകാൻ സൗമ്യ തയ്യാറായത്. നല്ലൊരു ജീവിതമുണ്ടാകുമല്ലോയെന്ന് അവർ കരുതി. കഷ്ടപ്പാടുകൾ ഓർത്തപ്പോൾ സന്തോഷും സമ്മതം മൂളി. സന്തോഷിന്റെ സഹോദരിമാർ ഇസ്രയേലിലാണ് ജോലിചെയ്തിരുന്നത്. അവരുടെ സഹായത്തോടെ സൗമ്യയും വിമാനം കയറി. അവിടെ പ്രായമായവരെ ശുശ്രൂഷിക്കുന്ന കെയർടേക്കറായിട്ട് ഏഴുവർഷമായി.

സാമ്പത്തിക ബാധ്യത കുറച്ച് ഒതുങ്ങി. നല്ല വീട് വെയ്ക്കാനും സ്ഥലം വാങ്ങാനുമുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. ഭർത്താവിനും മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കാമെന്നും അവർ സ്വപ്നം കണ്ടു. എന്നാൽ, വിധി സൗമ്യയെ അതിന് അനുവദിച്ചില്ല. എല്ലാവരേയും കണ്ണീരിലാഴ്ത്തി സൗമ്യ യാത്രയായി. വ്യത്യസ്തമതക്കാരായ സന്തോഷും സൗമ്യയും മൂന്നുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.

രണ്ടുവർഷം കഴിഞ്ഞപ്പോൾ സൗമ്യ ഇസ്രയേലിലേക്ക് പോയി. പിന്നെ, ഒന്നും രണ്ടും വർഷങ്ങളുടെ ഇടവേളകളിൽ സൗമ്യ നാട്ടിൽ വന്നുപോയി. വീഡിയോ കോളിലൂടെ അവർ സ്നേഹവും വിശേഷങ്ങളും പങ്കുവെച്ചു. അങ്ങനെ സംസാരിക്കുമ്പോഴാണ് സൗമ്യയെ വിധി കവരുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (10 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (43 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (48 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends