Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

വിദ്വേഷം ഉണ്ടാക്കണമെന്നും കത്തോലിക്കാ സഭയെ പ്രതിക്കൂട്ടിൽ നിർത്തണമെന്നും ബോധപൂർവ്വമുള്ള ഒരു ശ്രമമാണ് മാധ്യമങ്ങളുടേത്... ശരിക്കും വിഷപ്പാമ്പുകൾ ഈ മാധ്യമങ്ങളാണ്. അവർക്ക് സത്യസന്ധമായി റിപ്പോർട്ട് ചെയ്യാം.. കത്തോലിക്കാ പുരോഹിതൻ പറഞ്ഞത് ലോകത്തോട് പറയാം.. അല്ലെങ്കിൽ പറയാതിരിക്കാൻ...എന്നാൽ, സാമുദായിക വിദ്വേഷത്തിനിടയാക്കുന്ന എന്ന വരികളിലൂടെ സമുദായങ്ങൾക്കിടയിപ്പോൾ വിദ്വേഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കേണ്ടതില്ല

21 SEPTEMBER 2021 02:34 PM IST
മലയാളി വാര്‍ത്ത

"ഞങ്ങൾ മാത്രമല്ല നിങ്ങളും ഉണ്ട്. ഈഴവർ എന്നാൽ ഹിന്ദുക്കളിൽ പെട്ടവരല്ലേ.... അതോ അച്ഛൻ ഭ്രാമണഹിന്ദുത്വ ഫാസിസ്റ്റ് ചിന്താഗതിവെച്ചു പുലർത്തുന്ന വിഷ വിത്താണോ?"

മലയാളത്തിലെ ഒരു പ്രമുഖ മതസംഘടനയുടെ മുഖപത്രത്തിന്റെ ഓൺലൈൻ ന്യൂസിന് വന്ന കമന്റാണിത്.

ആ ഒരു ലക്ഷ്യമാണ് വാർത്തയ്ക്കും വാർത്തയിലെ താരമായ അച്ഛനും കമന്റിട്ട യുവാവിനുമുള്ളത്.  കേരളത്തിലെ മതങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാൻ കരുതിക്കൂട്ടിയുള്ള നീക്കമായി നമുക്കിതിനെ വേണമെങ്കിൽ കാണാം.
അതല്ലെങ്കിൽ അടക്കിവെച്ച നീറ്റലിന്റെ ക്ലസ്റ്റർ ബോംബിങ് പോലെയുള്ള പൊട്ടലുമാകാം.
ഒന്നിന് പിറകെ മറ്റൊന്നായി....

വാർത്തയിലെ താരമെന്ന്‌ പറഞ്ഞത് ഫാ. റോയി കണ്ണന്‍ചിറയാണ്.

ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവ ചെറുപ്പക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നുവെന്നാണ് കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണം.

ചങ്ങനാശേരി അതിരൂപതക്ക് കീഴിലെ സൺഡേ സ്കൂൾ അധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് വൈദികന്‍റെ പ്രസ്താവന.

"സാമുദായിക വിദ്വേഷത്തിനിടയാക്കുന്ന പ്രചാരണവുമായി വീണ്ടും കത്തോലിക വൈദികൻ" എന്നും "വീണ്ടും വിദ്വേഷ പ്രചാരണവുമായി കത്തോലിക വൈദികൻ" എന്നുമൊക്കെയാണ് നമ്മുടെ മാധ്യമങ്ങൾ ഇതിനെ വാർത്തയായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇവിടെ വിദ്വേഷം ഉണ്ടാക്കണമെന്നും കത്തോലിക്കാ സഭയെ പ്രതിക്കൂട്ടിൽ നിർത്തണമെന്നും ബോധപൂര്വമുള്ള ഒരു ശ്രമമാണ് മാധ്യമങ്ങളുടേത്.

ശരിക്കും വിഷപ്പാമ്പുകൾ ഈ മാധ്യമങ്ങളാണ്. അവർക്ക് സത്യസന്ധമായി റിപ്പോർട്ട് ചെയ്യാം.
കത്തോലിക്കാ പുരോഹിതൻ പറഞ്ഞത് ലോകത്തോട് പറയാം. അല്ലെങ്കിൽ പറയാതിരിക്കാൻ.
എന്നാൽ,  സാമുദായിക വിദ്വേഷത്തിനിടയാക്കുന്ന എന്ന വരികളിലൂടെ സമുദായങ്ങൾക്കിടയിപ്പോൾ വിദ്വേഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കേണ്ടതില്ല.

 

ഫാ. റോയി കണ്ണന്‍ചിറ പറഞ്ഞത് പ്രകാരം, കോട്ടയത്തിനടുത്ത ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒരു മാസത്തിനിടെ ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്.

ഇതിനെ വിവാദ വാർത്തയെന്നോ വിദ്വേഷ പ്രസംഗമെന്നോ വിളിക്കാൻ മുതിരുന്ന കേരളമാണ് സത്യത്തിൽ അപകടകാരികൾ.
മറിച്ച്,
ആ പാതിരി പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നും അങ്ങനെയൊരു സംഘടിത ശ്രമം നടക്കുന്നുണ്ടോ എന്നുമാണ് നാം അന്വേഷിക്കേണ്ടത്.

സ്വാഭാവികമായി വളർന്നു വരുന്ന കടന്നു കയറ്റങ്ങളിലെ പ്രശ്നങ്ങൾ അതാത് സമൂഹങ്ങളാണ് പ്രധിവിധി കണ്ടെത്തി ചികിൽസിക്കേണ്ടത്.
എന്നാൽ, സംഘടിതമായി എന്നതാണ് കേരളം ഗൗരവമായി കാണേണ്ടത്....

അങ്ങനെയൊന്നുണ്ടെങ്കിൽ ഏതച്ഛന്റെ വികാരവും വെറും വികാരമായി കാണാതെ കേരളത്തിൽ നടക്കുന്ന അപകടകരമായ പ്രവണതയായി തന്നെ കണ്ട് പൊതുസമൂഹം ഇടപെടണം.

ലൗ ജിഹാദിനെ പറ്റിയും നർകോട്ടിക് ജിഹാദിനെ പറ്റിയും കൂടുതൽ സംസാരിക്കുന്നുള്ളപ്പോൾ തന്നെ കൃസ്തീയ കുടുംബത്തിലെ മക്കളെ തട്ടിക്കൊണ്ടുപോകുവാൻ ശത്രുക്കൾ നടത്തുന്ന മുന്നൊരുക്കത്തെ പ്രതിരോധിക്കാൻ കൃസ്ത്യൻ കുടുംബങ്ങൾക്ക് സാധിക്കുന്നില്ല എന്നതാണ് വൈദികന്റെ വിഷമം.

പാലാ രൂപതയിലെ വൈദികന്റെ വിഷമങ്ങൾ കേരളത്തിൽ നടക്കുന്ന മതങ്ങളുടെ സംഘടിത കടന്നുകയറ്റങ്ങളെപ്പറ്റിയുള്ള ആശങ്കയായിരുന്നു.
ബിഷപ്പിനെ പ്രതിസ്ഥാനത്ത് നിർത്താനുള്ള അടുത്ത ഘട്ടം തന്ത്രത്തെ കേരളം പൊതുവായി നിരാകരിച്ചതിന്റെ മനോ വിഷമത്തിലായിരുന്നു കേരളത്തിലെ ചില ഗൂഢ ശക്തികളും അവരൊക്കെ സ്പോൺസർ ചെയ്യുന്ന മാധ്യമങ്ങളും.

അവിടെയാണ് ഈ വൈദികന്റെ സഭയിലെ തന്നെ പ്രസംഗത്തെ വീണുകിട്ടിയ വരം പോലെ അവരാഘോഷിക്കുന്നത്.
ലൗ ജിഹാദിനെപറ്റിയും നർകോട്ടിക് ജിഹാദിനെ പറ്റിയുമുള്ള ചർച്ചകളെ ഗതി തിരിച്ചു വിട്ട് ഒന്നുകിൽ അതൊരു ഹിന്ദു ക്രൈസ്തവ വിഷയത്തിൽ എത്തിക്കണം. പ്രത്യേകിച്ചും ഹിന്ദുക്കളിലെ പ്രബല സമുദായമായ ഈഴവരെ പ്രകോപിപ്പിക്കണം.
അല്ലെങ്കിൽ, കത്തോലിക്കക്കാരുടെ ഹീന സ്വഭാവം മാത്രമാണ് ഈ ആരോപണങ്ങളെല്ലാമെന്ന് സ്ഥാപിക്കണം.

അതോടെ മയക്കുമരുന്ന് ലോബികളുടെ കിമ്പളം നേരിട്ടോ അല്ലാതെയോ കൈപ്പറ്റുന്ന മാധ്യമങ്ങൾക്കും അവരുടെ ദൈവങ്ങൾക്കും നാർക്കോട്ടിക് ജിഹാദ് എന്ന ആരോപണത്തിന്റെ മുനയൊടിക്കാം. അങ്ങനെയൊന്നില്ലെന്ന് വരുത്തി തീർക്കാം.

ഇതാണ് സംഘടിത തന്ത്രം.
ഇതാണ് ആസൂത്രിത തന്ത്രം.
ഇതിന് പിന്നിലുള്ളവരാണ് ശരിക്കും രാജ്യത്ത് ഇന്ന് അപകടകാരികൾ.

ഇക്കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾ കേരളത്തെ ലക്ഷ്യമിടുന്ന തീവ്രവാദ-മയക്കുമരുന്ന് ലോബികളുടെ കൃത്യമായ സാന്നിധ്യം ഉറപ്പിക്കുന്നതാണ് ഈ വിഷയത്തെ കേരളത്തിലെ മാധ്യമങ്ങളും ആ ലോബികളുടെ വക്താക്കളും കൈകാര്യം ചെയ്യുന്ന രീതിയിലൂടെ വ്യക്തമാകുന്നത്.

ആ ഉള്ളുകളികൾ മനസ്സിലാകാത്ത പൊട്ടൻ സമൂഹമായി കേരളം മാറരുത്.
അതൊന്നും തിരിയാത്തവരാണ് നമ്മുടെ ഭരണാധികാരികൾ എങ്കിൽ നമ്മൾ അപകടത്തിലാണെന്ന് ഉച്ചത്തിൽ പറയേണ്ടി വരും.

മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള വാചകങ്ങളിലൂടെ കത്തോലിക്കാ സഭയെയും അവരുടെ ക്ലസ്റ്റർ സങ്കടങ്ങളെയും വർഗീയമായും വിദ്വേഷമായും വ്യാഖ്യാനിക്കാൻ നമ്മൾ കേരളം ശ്രമിക്കരുത്.

മാധ്യമങ്ങൾ കപടമാകുമ്പോൾ, അവരൊക്കെ മതതീവ്രവാദ - മയക്കുമരുന്ന് ലോബികളുടെ കാശ് പറ്റിയ നാവുകളാകുമ്പോൾ ജനം വസ്തുതകളെ നേരിട്ട് പരിശോധിക്കണം. എന്നിട്ട് ജനകീയ സർക്കാരുകൾ തന്നെ കൈകാര്യം ചെയ്യണം.

സർക്കാരും ദുഷ്ട ലാക്കോടെയാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഏറ്റവും കുറഞ്ഞ പക്ഷം, ജനങ്ങൾ വാർത്തയെ വായിക്കാം; അല്ലാതെ മാധ്യമങ്ങളെ അന്ധമായി വിശ്വസിക്കരുത്.
അതാണ് നമുക്ക് വേണ്ട മാധ്യമ സാക്ഷരത!!!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (12 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (45 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (50 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends