അറപ്പ് ഉണ്ടാക്കുന്ന ഫുഡ് ഉണ്ടാക്കി ഇങ്ങനെ വെറുപ്പിക്കല്ലേ...ചേട്ടാ! ഫിറോസ് ചുട്ടിപ്പാറയുടെ ഉടുമ്പ് ബാർബിക്യൂ വീഡിയോയ്ക്ക് എതിരെ വിമർശനം

സോഷ്യൽ മീഡിയയിലും ഭക്ഷണപ്രേമികള്‍ക്കും, എന്തിന് ട്രോളന്മാര്‍ക്ക് പോലും ഏറെ പ്രിയങ്കരനായ യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. 2007 മുതൽ 2012 വരെ സൗദി അറേബ്യയിൽ വെൽഡറായി ജോലി ചെയ്തിരുന്ന ഫിറോസ് 2012ൽ നാട്ടിലെത്തിയ ശേഷം ഒരു ഫോട്ടോസ്റ്റാറ്റ് ഷോപ്പ് തുടങ്ങി. കടയിൽ നിന്നുള്ള വരുമാനം തികയാതെ വന്നപ്പോൾ ക്രാഫ്റ്റ് മീഡിയ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു.
ചാനൽ അതിവേഗം വളർന്നു. മാസങ്ങൾക്ക് ശേഷം, ക്രാഫ്റ്റ് മീഡിയ ചാനലിന്റെ പേര് വില്ലേജ് ഫുഡ് ചാനൽ എന്നാക്കി. തുടർന്ന് ട്രാവൽ മാസ്റ്റർ എന്ന യൂട്യൂബ് ചാനൽ തുടങ്ങി പേഴ്സണൽ വീഡിയോകൾ ഉണ്ടാക്കാൻ തുടങ്ങി. ഇപ്പോൾ യൂട്യൂബിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ഫിറോസ് ചുട്ടിപ്പാറ മലയാളികള്‍ ഇന്നുവരെ കാണാത്ത പാചക രീതികളാണ് പരീക്ഷിക്കുന്നത്.
ഇതോടൊപ്പം നിരവധി വിവാദങ്ങളും ഫിറോസിനെ തേടിയെത്തിയിട്ടുണ്ട്. മയിലിനെ കറി വെയ്ക്കാനായി ദുബൈയിലേക്ക് പോകുന്നുവെന്ന ഒരു വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. അടുത്തിടെ പെരുമ്പാമ്പിനെ ചുട്ട ഒരു വീഡിയോയും,ഒട്ടകത്തെ നിർത്തിപ്പൊരിച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. ചിലര്‍ ഈ വീഡിയോയ്ക്ക് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഫിറോസിന്റെ ഏറ്റവും പുതിയ വീഡിയോയാണ് തരംഗമാകുന്നത്.
പത്ത് കിലോ വരുന്ന ഉടുമ്പിനെയാണ് ഫിറോസ് ഇത്തവണ പാചകത്തിനായി തിരഞ്ഞെടുക്കുന്നത്. ഇന്തൊനീഷ്യയിലെ മനാഡൊയിലാണ് വ്യത്യസ്ത പാചക കൂട്ടൊരുക്കിയത്. നമ്മുടെ നാട്ടിൽ ഇതൊന്നും അനുവദനീയമല്ല, ആരും അനുകരിക്കരുത് എന്ന ആമുഖത്തോടെയാണ് പാചകം തുടങ്ങുന്നത്. ഇന്തൊനീഷ്യൻ മാർക്കറ്റിൽ നിന്നാണ് 10 കിലോഗ്രാം വരുന്ന ഉടുമ്പിനെ വാങ്ങിച്ചത്.
ഒരു മണിക്കൂറോളം എടുത്ത് ഗ്രില്‍ ചെയ്താണ് ഫിറോസ് ഉടുമ്പിന്റെ ബാര്‍ബക്യു തയ്യാറാക്കിയിരിക്കുന്നത്. ചൂട് വെള്ളത്തില്‍ തോല് വൃത്തിയാക്കി ഇന്തോനേഷ്യന്‍ മസാലയില്‍ തയ്യാറാക്കിയ രുചിക്കൂട്ട് അടിപൊളിയാണെന്നാണ് ടേസ്റ്റ് നോക്കിയവര്‍ പറയുന്നത്. വീഡിയോ തരംഗമായെങ്കിലും ചിലർ ഫിറോസിനെതിരെ രംഗത്ത് വന്നു. ഇന്ത്യയില്‍ ആരും കഴിക്കാത്ത ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നതാണ് ചിലരുടെ വിമര്‍ശനത്തിന് കാരണം. എന്നാല്‍ ആരും ചെയ്യാത്ത ഇത്തരം പരീക്ഷണങ്ങല്‍ ഫിറോസ് ചെയ്യുന്നു എന്ന് പറഞ്ഞാണ് ഒരു വിഭാഗം ഫിറോസിനെ സപ്പോര്‍ട്ട് ചെയ്യുന്നത്.
അതിന് ഇത്ര അറപ്പ് വിചാരിക്കണ്ട കാര്യം ഇല്ല, കഴിക്കുന്നവര്‍ കഴിക്കട്ടെ, ചിക്കനും മട്ടനും ബീഫും, പന്നിയും എന്നുവേണ്ട ഒട്ടുമിക്ക ജീവനുള്ളവയും കൊന്നും വേവിച്ചും കഴിക്കുന്നവരാണ് നമ്മള്‍, കണ്ടത്തില്‍ കൂടെ ചാടി പോകുന്ന തവളയെ പിടിച്ചു അതിന്റെ കാല്‍ പറിച്ചെടുത്ത് ഫ്രൈ ആക്കി തിന്നുമ്പോള്‍ ഈ അറപ്പ് ഒന്നും ആര്‍ക്കും തോന്നാറില്ല. തിന്നാത്തവരും ഉണ്ട് ഇല്ലന്നല്ല, ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടം വ്യക്തി സ്വാതന്ത്ര്യം, ഈ മനുഷ്യന്‍ അയാളുടെ ഇഷ്ടങ്ങള്‍ ചെയ്യുന്നു, എന്തായാലും അങ്ങോര്‍ക്ക് ഇതൊക്കെ ലോകം കാണുന്നതിലൂടെ വരുമാനം കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ. ഫിറോസ്‌ക്കാ ഇഷ്ടം. എന്നാണ് ഒരാള്‍ പിന്തുണച്ച് കമന്റ് ചെയ്തത്.
എന്നാല്‍ വീഡിയോയ്ക്ക് താഴെ കൂടുതല്‍ പേരും വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ചില വിമര്‍ശന കമന്റുകള്‍ ഇങ്ങനെയാണ്. കണ്ടിട്ട് അറുപ്പാകുന്നു, ഇനി വല്ലതിനെയും കൊന്നുതിന്നാന്‍ ബാക്കിയുണ്ടോ എന്നൊക്കെയാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ഇവോരോടെക്കെ ഒരു മതിപ്പ് ഉണ്ടായിരുന്നു... അത് നശിപ്പിച്ചു എന്നൊക്കെ മറ്റ് ചിലര്‍ പറയുന്നത്.
സത്യത്തില്‍ നിങ്ങള്‍ അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോസും കാണാന്‍ മാക്‌സിമം ശ്രമിക്കാറുണ്ട് പക്ഷെ ഇപ്പൊ നിങ്ങളുടെ വീഡിയോ കാണാന്‍ അത്ര താല്പര്യം ഇല്ല.. പാമ്പ്, ഉടുമ്പ് ഇവയൊക്കെ കുക്ക് ചെയ്യുന്നത് കാണുമ്പോള്‍ തികച്ചും അറപ്പ് തോന്നുന്നു എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. എന്തായാലും ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha