Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

അയ്യയ്യേ പിണറായി സർക്കാറേ ..എന്തൊരു നാണക്കേട് ! കോടതി മീശപിരിച്ചപ്പോൾ, കുറുവടി മടക്കി മാളത്തിലൊളിച്ചു ..ഇന്നലെത്തന്നെ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ ഇത്രമാത്രം ആക്രമണങ്ങൾ അരങ്ങേറുമായിരുന്നോ? പതിനഞ്ചു സംസ്ഥാനങ്ങളിൽ റൈഡ് നടന്നിട്ടും കേരളത്തിൽ മാത്രം ഇത്തരത്തിൽ ഒരു ഹർത്താൽ നടക്കാൻ കാരണമെന്ത് ?

24 SEPTEMBER 2022 04:23 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി എൻഐഎയുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരായി നടത്തിയ റെയ്ഡിൽ 45 പേരെ അറസ്റ്റ് ചെയ്തത്തിൽ പ്രതിഷേധിച്ച് ഹർത്താൽ . എന്തൊരു വിരോധാഭാസമാണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ ? നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട സർക്കാരും പോലീസും ഒരു മത തീവ്രവാദ സംഘടനയ്ക്ക് മുന്നിൽ മുട്ടുകുത്തേണ്ടി വരുന്ന അവസ്ഥ ... ഇതിൽപ്പരം നാണക്കേട് ഒരു ജനാധിപത്യ രാജ്യത്തിനു വരാനുണ്ടോ. ഏതായാലും കോടതിയുണർന്നു പ്രവർത്തിച്ചു.. അതോടെ കുറുവടികളുമായെത്തിയവർ മാളങ്ങളിൽ ഒളിച്ചു.

പക്ഷെ ഒരു സംശയം മാത്രം ബാക്കി…ഇന്ന് രാവിലെ മുതൽ 11 മണിവരെ കേരളത്തെ കുരുതിക്കളമാക്കിയത് എന്തിന് ? മിന്നൽ ഹർത്താൽ ആഹ്വനം ചെയ്ത പോപ്പുലർ ഫ്രണ്ടിനെ കേരള സർക്കാരിന് പേടിയാണോ ? അതോ പോപ്പുലർ ഫ്രണ്ട് എന്ന സംഘടന എന്താണെന്നു അറിയാഞ്ഞിട്ടാണോ ..അങ്ങനെ അറിയാത്തവർ ഉണ്ടെങ്കിൽ കേട്ടോളു

1992 ൽ ബാബറി മസ്ജിദ് തകർന്നതിനുശേഷം കേരളത്തിലെ എൻ.ഡി.എഫ്., കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (KFD), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (MNP) എന്നീ മൂന്ന് മുസ്ലീം സംഘടനകൾ ചേർന്നു രൂപം കൊടുത്ത ദേശീയ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.

പിന്നീട ഉത്തർപ്രദേശ് ഉൾപ്പടെ ഇന്ത്യയിൽ പലയിടങ്ങളിലേയ്ക്ക് വ്യാപിച്ച സംഘടനയിൽ ഇപ്പോൾ  ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക്‌ അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യൽ ഫോറം എന്നിവയും അംഗ സംഘടനകളാണ്.

ജൂനിയർ ഫ്രന്റ്സ്,കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ,നാഷണൽ വിമൻസ് ഫ്രണ്ട്,ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ,,നാഷണൽ ലോയേഴ്സ് നെറ്റ്‌വർക്ക്,മീഡിയ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഫൗണ്ടേഷൻ,സത്യസരണി എന്നിവ പോപ്പുലർ ഫ്രണ്ടിന്റെ ന്റെ പോഷക സംഘടനയാണ്.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ കക്ഷിയും പിഎഫ്ഐയ്ക്കുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമായ പങ്കാളിത്തം ഈ പാർട്ടിക്കുണ്ടായിരുന്നു. എസ്.ഡി.പി.ഐ.യുടെ പ്രമുഖരായ നേതാക്കളിൽ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുൻകാല പ്രവർത്തകരാണെന്ന് പരസ്യമായ രഹസ്യം

എല്ലാ വർഷവും ഫെബ്രുവരി 17 നും എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ സംഘടന ഐക്യ മാർച്ച് എന്നപേരിൽ ശക്തി പഠനം നടത്തുന്നു.യൂണിഫോമിൽ ചിഹ്നങ്ങളും വഹിച്ചാണ് മാർച്ച്. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക ദിനമാണ് അന്ന്. എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ അവർ നടത്തിയിരുന്ന സ്വാതന്ത്ര്യ പരേഡ് 2013 ൽ കേരള സർക്കാർ നിരോധിച്ചിരുന്നു.

 

 

ഇതൊന്നും അറിയാത്തത് കൊണ്ടാണോ കേരളസർക്കാർ ഈ ഹർത്താൽ ആഹ്വാനം മുളയിൽ തന്നെ നുള്ളാതിരുന്നത്? ഇന്നലെത്തന്നെ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ ഇത്രമാത്രം ആക്രമണങ്ങൾ അരങ്ങേറുമായിരുന്നോ? പതിനഞ്ചു സംസ്ഥാനങ്ങളിൽ റൈഡ് നടന്നിട്ടും കേരളത്തിൽ മാത്രം ഇത്തരത്തിൽ ഒരു ഹർത്താൽ നടക്കാൻ കാരണമെന്ത് ? ഏതായാലും ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ബുദ്ധിയുള്ളവർക്കെല്ലാം അറിയാം എന്ന് ഞങ്ങൾക്കും അറിയാം.

ഏതായാലും കോടതിയും ശക്തമായ ഒരു നീതിന്യായ വ്യവസ്ഥിതിയും ഇപ്പോഴും ഇവിടെ ഉണ്ടല്ലോ എന്ന് സമാധാനിക്കാം.. കേരളഹൈക്കോടതിയുടെ തീരുമാനത്തിൽ സന്തോഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (9 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (42 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (47 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (1 hour ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends