Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ഇറ്റലിയുടെ തലപ്പത്ത് ആദ്യമായി വനിത ജോർജിയ മെലോനി... ഞെട്ടിവിറച്ച് യൂറോപ്പ് ...

28 SEPTEMBER 2022 04:50 PM IST
മലയാളി വാര്‍ത്ത

നിശ്ചയദാർഢ്യവും ,പിടിവാശിയും , തന്റേടവും ശത്രുക്കളെ കണ്ടറി\ഞ്ഞു മാറ്റിനിർത്താനുള്ള കൗശലവും ഒത്തിണങ്ങിയ 45 വയസ്സുള്ള ജോർജിയ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരിക്കുകയാണ്

തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി അധികാരത്തിലേയ്ക്ക് കാലെടുത്തു വെക്കുമ്പോൾ ഞെട്ടി വിറയ്ക്കുകയാണ് യൂറോപ്പ്

മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി . യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പിനെ തന്നെ ഈ തെരഞ്ഞെടുപ്പ്‌വിജയം ബാധിച്ചേക്കുമെന്നാണ് ആശങ്ക . യൂറോ കറൻസി ഉപേക്ഷിക്കണമെന്ന്‌ ആഹ്വനം ചെയ്ത തീവ്ര വലതുപക്ഷ നേതാവും യൂറോസ്‌കെപ്റ്റിക് നേതാവുമാണ് ജോർജിയ മെലോണി

കുടിയേറ്റ നയങ്ങളിൽ അടക്കം മാറ്റമുണ്ടാകുമെന്ന് മെലോനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . ഇത് പല വിദേശരാജ്യങ്ങളിലും വലിയ ആശങ്കയ്‌ക്ക് കാരണമാകുന്നുണ്ട്. തങ്ങൾ കുടിയേറ്റക്കാർക്കൊപ്പമല്ലെന്നും, തങ്ങളുടെ പൗരന്മാർക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് ഇവരുടെ നിലപാട്. യൂറോപ്യൻ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് ഇറ്റലി.

മുൻ ഫാസിസ്റ്റ് നേതാവ് ബെനിറ്റോ മുസ്സോളിനിയുടെ അനുയായികൾ പതിവായി വന്നിരുന്ന ചരിത്രപരമായ കെട്ടിടത്തിൽ തന്നെ ഓഫീസ് വേണമെന്ന് മെലോനി പറഞ്ഞു കഴിഞ്ഞു . ചരിത്രവുമായി തനിക്ക് അഭേദ്യമായ ബന്ധമുണ്ടെന്ന് പറഞ്ഞ മെലോണി ഇന്നും പല ഇറ്റലിക്കാരും മുസ്സോളിനിയുടെ കീഴിൽ എല്ലാം മോശമായിരുന്നുവെന്ന് കരുതുന്നില്ല എന്ന അഭിപ്രായക്കാരിയാണ് . ഇത് തന്നെയാണ് യൂറോപ്പ് ഭയക്കാനുള്ള കാരണവും .

മാത്രമല്ല ഇറ്റാലിയൻ ഗവൺമെന്റിന്റെ നയങ്ങൾ യൂറോപ്പിന് എതിരായിരിക്കുമെന്നും ഉറപ്പാണ് . കോവിഡിന്റെയും ഉക്രെയ്‌ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ കനത്ത സാമ്പത്തിക ആഘാതം യൂറോപ്പിലുടനീളം അനുഭവപ്പെടുന്നുണ്ട് . മധ്യപക്ഷ പാർട്ടികളെ ആഴത്തിൽ തകർത്തെറിഞ്ഞാണ് തീവ്രവലതുപക്ഷ പാർട്ടികൾ അധികാരത്തിലേക്ക് വന്നിട്ടുള്ളത്

പൗരാവകാശങ്ങളുടെ കാര്യത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഒക്കെ മുന്നിൽ നിൽക്കുന്ന രാജ്യമായിരുന്നു ഇറ്റലി. അക്കാര്യത്തിൽ തിരിച്ചടി ഉണ്ടാകുമോ എന്നുള്ള ആശങ്കയും ഒരു ഭാഗത്തുണ്ട്

15-ാം വയസ്സിൽ, ഇറ്റലിയിലെ ഭീകരതയ്‌ക്കെതിരെ നിലപാടെടുക്കാൻ നവ-ഫാസിസ്റ്റ് ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെന്റ് പാർട്ടിയുടെ യുവജന വിഭാഗത്തിൽ മെലോണി ചേർന്നു.

മെലോണി ബ്രദേഴ്‌സ് ഓഫ് ഇറ്റലി സ്ഥാപിച്ചു, 2014 മുതൽ പാർട്ടിയെ നയിച്ചു. "ഇറ്റലിയും ഇറ്റാലിയൻ ജനതയും ആദ്യം!" എന്ന മുദ്രാവാക്യവുമായാണ് മെലോണി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇറങ്ങിയത്.

ജോർജിയ മെലോണി 2020 ൽ യൂറോപ്യൻ കൺസർവേറ്റീവ്സ് ആൻഡ് റിഫോർമിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചതിന് ശേഷം മെലോണി തന്റെ സമയം മുഴുവൻ പാർലമെന്റ് അംഗമായും പാർട്ടി ഉദ്യോഗസ്ഥയായും ചെലവഴിച്ചു.

താൻ ഫാസിസ്റ്റ് അല്ലെന്ന് അവർ തറപ്പിച്ചുപറയുമ്പോൾ, തന്നെ മെലാനിയുടെ പാർട്ടിയും പ്രവർത്തനങ്ങളും ഫാസിസ്റ്റ് ചിന്താഗതിയ്‌ക്കൊപ്പമാണ്.

പാർട്ടി ആസ്ഥാനത്ത് ജോർജിയ മെലോണിയുടെ പത്രസമ്മേളനത്തിൽ എപ്പോഴും പച്ച, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള ജ്വാലയായ ഫാസിസ്റ്റ് ചിഹ്നം വെക്കാറുണ്ട് . അതേസമയം ഇറ്റലിയുടെ ദേശീയ നിറങ്ങളും പച്ച, വെള്ള, ചുവപ്പ് എന്നിവയാണ്. ഈ ജ്വാല പ്രതീകാത്മകമായി മുസ്സോളിനിയുടെ കല്ലറയിൽ ഇപ്പോഴും കത്തുന്നുണ്ട്.

 

 

മധ്യവർഗത്തിനു സഹായകകരമായ പ്രവർത്തികളിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താനാണ് മെലോണി പദ്ധതിയിടുന്നത് . ഫാസിസത്തെക്കുറിച്ച് എന്തെങ്കിലും പരാമർശം നടത്തുന്നത് തടയാനായി മെലോനി പാർട്ടിക്ക് നിരവധി ഗ്രൂപ്പ് മെമ്മോകൾ അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ .എങ്കിലും ഫാസിസത്തിന്റെ വേരുകൾ യൂറോപ്യൻ യൂണിയന്റെ കഴുത്തിൽ കുരുക്ക് മുറുക്കുമോ എന്ന ആശങ്കയാണ് പൊതുവെ ഉള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (13 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (46 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (51 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends