Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

സി.ഐ.എ തലപ്പത്ത് ഇന്ത്യക്കാരൻ?

09 NOVEMBER 2024 05:47 PM IST
മലയാളി വാര്‍ത്ത

യുഎസ് തിരഞ്ഞെടുപ്പു ഫലം അനുസരിച്ച് ട്രംപിനൊപ്പം അധികാര സ്ഥാനത്തേക്ക് എത്തുന്നവരുലേക്ക് ശ്രദ്ധ പോകുമ്പോള്‍ പ്രധാനമായും മറ്റൊരു ഇന്ത്യന്‍ വംശജനിലേക്കും കണ്ണു പോകുകയാണ്.. ഗുജറാത്തി വേരുകളോടെ അമേരിക്കയിൽ ജനിച്ചുവളർന്ന കശ്യപ് ആണ് അത് . ട്രംപിന്റെ വിശ്വസ്തനാണ് കശ്യപ്. ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരുടെ മകനായ കശ്യപ്, ഒന്നാം ട്രംപ് ഭരണകൂടത്തിൽ തീവ്രവാദ വിരുദ്ധ സേനയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ച പട്ടേല്‍ ഐസിസിനും അല്‍-ഖ്വയ്ദക്കും എതിരെയുള്ള അന്താരാഷ്ട്ര ഓപറേഷനുകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ്.

 അമേരിക്കയുടെ അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സി ആയ സി.ഐ.എ യുടെ തലപ്പത്ത് ഒരു ഇന്ത്യന്‍ വംശജന്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന സൂചനകള്‍..    അമേരിക്കയിലെ സിവിലിയൻ രഹസ്യാന്വേഷണവിഭാഗമാണ്‌ സി.ഐ.എ എന്ന സെൻട്രൽ ഇന്റലിജൻസ് ഏജൻസി.രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായിരുന്ന ഒ.എസ്.എസ്. (ഓഫീസ് ഓഫ് സ്ട്രാറ്റെജിക് സർവ്വിസസ്) പിരിച്ചു വിടപ്പെട്ടതിനെ തുടർന്ന്1946ൽ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ രൂപം നൽകിയ സംഘടനയാണിത്. നയരൂപവത്കരണം നടത്തുന്നതിനു സഹായകമായി വിദേശ ഗവണ്മെന്റുകൾ, കോർപ്പറേഷനുകൾ, വ്യക്തികൾ തുടങ്ങിയവയേക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച്, അപഗ്രഥിച്ച് ഗവണ്മെന്റിനെ ഉപദേശിക്കലാണ്‌ ഇതിന്റെ പ്രധാന ധർമ്മം.അമേരിക്കൻ പ്രസിഡന്റിന്റെ നേരിട്ടനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് പ്രസിഡന്റിനെ കൂടാതെ യു. എസ്. കോൺഗ്രസ് കമ്മിറ്റികളോടു മാത്രമേ വിധേയത്വം പുലർത്തേണ്ടതുള്ളൂ


2004 വരെ അമേരിക്കയിലെ ഗവണ്മെന്റിന്റെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ആയിരുന്നു. 2004-ൽ ഇന്റലിജൻസ് റിഫോം ആൻഡ് ടെററിസം പ്രിവൻഷൻ ആക്റ്റ് നിലവിൽ വന്നതോടെ, ഗവണ്മെന്റിന്റേയും ഇന്റലിജൻസ് കമ്യൂണിറ്റിയുടേയും ചില ധർമ്മങ്ങൾ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് ഏറ്റെടുത്തു. ഇന്റലിജൻസ് സൈക്കിളിന്റെ നിയന്ത്രണവും നിർവഹണവും, പതിനാറ് ഇന്റലിജൻസ് കമ്യൂണിറ്റി ഏജൻസികളുടെയും പൊതു അഭിപ്രായങ്ങളൂടെ ഏകീകൃത റിപ്പോർട്ടിങ്ങ്, പ്രസിഡന്റിനുള്ള ബ്രീഫ് തയ്യാറാക്കൽ എന്നിവ ഇപ്പോൾ ഡി.എൻ.ഐയുടെ ചുമതലയിലാണ്‌. എൻ. ആർ.ഒ( നാഷണൽ റിക്കൊനൈസൻസ് ഓഫീസ്) യുടെ പര്യവേഷണ ഉപഗ്രഹങ്ങളും സിഗ്നലുകൾ തടസ്സപ്പെടുത്തുവാനുള്ള സംവിധാനങ്ങളൂം , അമേരിക്കൻ സൈന്യത്തിന്റെ വിമാനങ്ങാളും സി ഐ എ ഉപയോഗിക്കുന്നു. ഡയക്ടർ ഓഫ് സെൻ‌ട്രൽ ഇന്റലിജൻസ് ആണ് സി ഐ എ യുടെ തലവൻ.അദ്ദേഹമാണ് അമേരിക്കയിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളൂടെ തലവനും ഇക്കാര്യത്തിലെ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവും.[6]വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടിയിലാണ്‌ സി.ഐ.ഏയുടെ ആസ്ഥാനം.
 
ഇപ്പോൾ സി ഇ എ തലപ്പത്തേയ്ക്ക് വരാൻ പോകുന്ന കശ്യപ് പട്ടേൽ  ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കിയ ആളാണ്   . സി.ഐ.എ തലവനായി കശ്യപ് പട്ടേലിനെയാണ് ട്രംപ് ഉദ്ദേശിക്കുന്നതെങ്കിലും വൈറ്റ് ഹൌസിലെ നിയമ വിഭാഗമായ സെനറ്റിന്റെ അംഗീകാരം കൂടി ഇതിനാവശ്യമാണ്. സെനറ്റിലും വൻ വിജയം കരസ്ഥമാക്കിയതോടെ അവിടെയും റിപ്പബ്ലിക്കന്മാർക്കാണ് ആധിപത്യം.

പ്രസിഡൻറായ ഡൊണാൾഡ് ട്രംപിന് വേണ്ടി ‘എന്തും ചെയ്യുന്ന’ മനുഷ്യൻ എന്നാണ് കശ്യപ് അറിയപ്പെടുന്നത്. ട്രംപ് പ്രസിഡന്റായ ആദ്യ ടേമിൽ അഭിഭാഷകനായ കശ്യപ് പട്ടേലിനെ സി.ഐ.എയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാൻ പദ്ധതിയിട്ടിരുന്നു എന്നാണ് റിപ്പോർട്ട്. ഗുജറാത്തി വംശജരായ കശ്യപ് പട്ടേലിന്റെ മാതാപിതാക്കൾ കിഴക്കൻ ആഫ്രിക്കയിലാണ് വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് 1970ഫകളിൽ ഉഗാണ്ടയിൽ നിന്ന് യു.എസിലേക്ക് കുടിയേറുകയായിരുന്നു.1980ൽ ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലാണ് പട്ടേൽ ജനിച്ച് വളർന്നത്.

 



നാഷനൽ ഇന്റലിജൻസ് ആക്ടിങ് ഡയറക്ടറുടെ മുതിർന്ന ഉപദേശകനായും യുനൈറ്റഡ് സ്റ്റേറ്റ്സ് പ്രതിരോധ സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു. യു.കെയിലെ യൂനിവേഴ്സിറ്റി കോളേജ് ലണ്ടൻ ഫാക്കൽറ്റി ഓഫ് ലോസിൽ നിന്ന് ഇൻ്റർനാഷണൽ ലോയിൽ ബിരുദം നേടിയ അദ്ദേഹം പട്ടേൽ റിച്ച്മണ്ട് സർവകലാശാലയിൽ ബിരുദ പഠനം പൂർത്തിയാക്കി. ഒരു പബ്ലിക് ഡിഫൻഡറായി തൻ്റെ കരിയർ ആരംഭിച്ച അദ്ദേഹം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, സംസ്ഥാന, ഫെഡറൽ കോടതികളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ നിരവധി കേസുകൾ കൈാര്യം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (12 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (45 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (50 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends