തിരുവനന്തപുരം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല... പ്രതിയെ കോടതിക്ക് നേരിട്ട് ചോദ്യം ചെയ്യാനായി ഏപ്രില്‍ 8 ന് ഹാജരാക്കാന്‍ ഉത്തരവ്, പ്രതി കേഡലിന്റെ പ്രോസിക്യൂഷന്‍ ഭാഗം വിചാരണ പൂര്‍ത്തിയായി

തലസ്ഥാന ജില്ലയിലെ നന്തന്‍കോട് ബെയില്‍സ് കോംപൗണ്ടില്‍ നടന്ന 4 പേരെ കൂട്ടക്കൊല ചെയ്ത് വീടിന് തീയിട്ട കേസില്‍ വിചാരണ തടവുകാരനായ ഏക പ്രതി കേഡല്‍ ജീന്‍സണ്‍ രാജയെ വിചാരണ കോടതി നേരിട്ട് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഏപ്രില്‍ 8 ന് പ്രതിയെ ഹാജരാക്കാന്‍ കോടതി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു.
തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ . വിഷ്ണു ആണ് പ്രതിയെ വിചാരണ ചെയ്യുന്നത്.
പ്രതി കേഡലിന്റെ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിവിസ്താര വിചാരണ ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 293 പ്രകാരം പൂര്‍ത്തിയായതിനാലാണ് ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരം ചോദ്യം ചെയ്യുന്നത്. വിചാരണയില്‍ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങളും സാക്ഷിമൊഴികളുംകേസ് റെക്കോഡുകളും പരിശോധിച്ച് കോടതി നേരിട്ട് തയ്യാറാക്കിയ
ചോദ്യാവലി (ൂൗലേെശീിിമശൃല) പ്രകാരം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തിയാണ് കോടതി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുന്നത്. പ്രതി നല്‍കുന്ന കൃത്യ സ്ഥലത്തെ തന്റെ സാന്നിധ്യം, കുറ്റസമ്മത ഉത്തരങ്ങള്‍ എന്നിവ വിചാരണക്കൊടുവില്‍ തെളിവു മൂല്യം വിലയിരുത്തുമ്പോള്‍ (ല്മഹൗമശേീി ീള ല്ശറലിരശമഹ ഢമഹൗല) പ്രതിക്കെതിരായ തെളിവായി മാറും. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് ഇതുവരെ 41 സാക്ഷികളെ വിസ്തരിച്ചു.
കൊലപാതക , തീവെയ്പ്പ് കൃത്യത്തിന് ഉപയോഗിച്ച മഴുവും തീവെയ്പ് അവശിഷ്ടങ്ങളുമടക്കം 117 തൊണ്ടി മുതലുകള്‍ സാക്ഷികള്‍
കോടതിയില്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കി. 117 തൊണ്ടി മുതലുകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിച്ചു. കൂടാതെ കൃത്യവീടിന്റെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ്, കേഡല്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മകനാണെന്ന് തെളിയിക്കുന്ന തഹസില്‍ദാര്‍ സമര്‍പ്പിച്ച ബന്ധുത്വ സാക്ഷ്യപത്രം, വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ക്രൈം സീന്‍ പ്ലാന്‍ , കൃത്യ സ്ഥല മഹസര്‍, കേഡലിന്റെ പിതാവിന്റെ പേര്‍ക്കുള്ള കോര്‍പ്പറേഷന്‍ കെട്ടിട ഉടമസ്ഥതാ സാക്ഷ്യപത്രമടക്കം 85 പ്രാമാണിക രേഖകള്‍ കോടതി തെളിവില്‍ സ്വീകരിച്ചു. കോടതിയില്‍ ഹാജരാക്കിയ കേഡല്‍ അക്ഷോഭ്യനായാണ് വിചാരണ നടപടികളില്‍ കാണപ്പെട്ടത്.103 സാക്ഷികളില്‍ ആവര്‍ത്തനം ഒഴിവാക്കാനും വ്യത്യസ്ത തരംമൊഴികള്‍ ഒഴിവാക്കാനും 62 സാക്ഷികളെ കുറവു ചെയ്തു103-ാം സാക്ഷിയെ 41 -ാം സാക്ഷിയായി വ്യാഴാഴ്ച വിസ്തരിച്ചു.
" f
https://www.facebook.com/Malayalivartha