Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

മതം നോക്കി നടപടിയെടുക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; പൊട്ടിത്തെറിച്ച് ഡാനിഷ് കനേരിയ; ഹിന്ദുവായതില്‍ അഭിമാനമെന്നും കനേരിയ; മറ്റുള്ളവര്‍ക്ക് നല്‍കിയ ഇളവ് തനിക്ക് ലഭിക്കുന്നില്ലെന്നും കനേറിയ

01 AUGUST 2020 11:29 AM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ പൊട്ടിത്തെറിച്ച് പാക്കിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. ക്രിക്കറ്റില്‍നിന്നു വിലക്കു നേരിടുന്ന തന്റെ അപേക്ഷകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ തള്ളിക്കളയുകയായിരുന്നെന്നും കനേരിയ ട്വിറ്ററില്‍ ആരോപിച്ചു. ഡാനിഷ് കനേരിയയുടെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ചകള്‍ വേണ്ടെന്ന രീതി. മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങനെയല്ലന്നും താരം ആരോപിച്ചു. പാക് താരം ഉമര്‍ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എനിക്ക് എന്തുകൊണ്ട് ആജീവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവര്‍ക്ക് എന്തുകൊണ്ടു ലഭിച്ചില്ലെന്നും ആര്‍ക്കെങ്കിലും പറയാമോയെന്ന് കനേരിയ തന്റെ ടിറ്ററിലൂടെ ചോദിക്കുന്നു. ജാതി, നിറം, ശക്തമായ പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ നയങ്ങള്‍ ബാധകമാകുക. ഞാനൊരു ഹിന്ദുവാണ്. അങ്ങനെയൊരു പശ്ചാത്തലമുള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതാണ് ധര്‍മം കനേരിയ ട്വിറ്ററില്‍ കുറിച്ചു. ഉമര്‍ അക്മലിന് മൂന്ന് വര്‍ഷത്തെ വിലക്കാണു നല്‍കിയിരുന്നത്. ഇത് 18 മാസമാക്കി ചുരുക്കാനായിരുന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ക്രിക്കറ്റിലെ വിലക്കിനെതിരെ ഡാനിഷ് കനേരിയയും പാക്കിസ്ഥാന്‍ ബോര്‍ഡിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കാനായിരുന്നു പാക്കിസ്ഥാന്റെ മറുപടി. ഇംഗ്ലണ്ട് ടീമായ എസെക്‌സിനു വേണ്ടി 2009ല്‍ കളിക്കുന്ന സമയത്താണ് വാതുവെപ്പ് കേസില്‍ കനേരിയയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കുന്നത്. ഒത്തുകളി വിവാദങ്ങളും വാതുവെപ്പുകേസുകളും പതിവായ പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ 2010ന് ശേഷം ഡാനിഷ് കനേരിയ കളിച്ചിട്ടില്ല.

പാക്കിസ്ഥാന്‍ ടീമില്‍ കളിച്ചിരുന്ന സമയത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഡാനിഷ് കനേരിയ നേരത്തേ തന്നെ തുറന്നുപറഞ്ഞിരുന്നു. ഡാനിഷ് കനേരിയയുടെ ദുരനുഭവങ്ങള്‍ പാക്കിസ്ഥാന്‍ താരമായിരുന്ന ശുഐബ് അക്തറും വെളിപ്പെടുത്തിയിരുന്നു. ഹിന്ദു വിശ്വാസി ആയതിനാല്‍ ചില താരങ്ങള്‍ക്ക് കനേരിയയുടെ കൂടെ ഭക്ഷണം കഴിക്കുന്നതിനു പോലും ബുദ്ധിമുട്ടുണ്ടായിരുന്നെന്നാണു അക്തര്‍ പറഞ്ഞത്. പാക്കിസ്ഥാനും വേണ്ടി 61 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ആജീവനാന്ത വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കനേരിയ ജൂണില്‍ നല്‍കിയ അപേക്ഷയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിരസിച്ചിരുന്നു.

വാതുവെപ്പ് സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന കുറ്റത്തിനാണ് ഉമര്‍ അക്മലിനെതിരെ മൂന്ന് വര്‍ഷത്തെ വിലക്ക് ഏര്‍പെടുത്തിയത്. എന്നാല്‍ ബുധനാഴ്ച ഈ നടപടി 18 മാസമായി ചുരുക്കുകയായിരുന്നു. തീരുമാനത്തില്‍ തൃപ്തനല്ലെന്നാണ് ഉമര്‍ അക്മല്‍ പ്രതികരിച്ചത്. മറ്റു താരങ്ങള്‍ക്ക് ഇതേ കുറ്റത്തിന് വളരെ കുറഞ്ഞ ശിക്ഷകളാണു ലഭിച്ചത്. ഞാന്‍ തൃപ്തനല്ല. അഭിഭാഷകരുമായി ചര്‍ച്ച ചെയ്തു ശിക്ഷ കുറയ്ക്കാന്‍ ശ്രമിക്കുമെന്നും ഉമര്‍ അക്മല്‍ പ്രതികരിച്ചു. ഉമ്മര്‍ അക്മന്‍ തന്റെ കരിയറില്‍ നിരവധി തവണ അച്ചടക്ക നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്. വലിയ വാതുവെയ്പ്പുകള്‍ക്ക് കൂട്ടുനിന്ന മുഹമ്മദ് അമീര്‍, മുഹമ്മദ് ആസിഫ് ആസിഫ് എന്നിവര്‍ക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് വിലക്ക് നീക്കി വിണ്ടും തിരിച്ചുവരവിന് അവസരം നല്‍കിയിരുന്നു. തന്റെ കാര്യത്തില്‍ ഇതുണ്ടാകാതിരുന്നത് മതത്തിന്റെ വേര്‍തിരിവുള്ളതുകൊണ്ടാണെന്നും കനേരിയ ആരോപിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (12 minutes ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (37 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (43 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (1 hour ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (2 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (9 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (9 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (10 hours ago)

Malayali Vartha Recommends