Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

രണ്ടാം ഏകദിനത്തില്‍ ഇന്‍ഡ്യയോട് തോറ്റു; പിന്നാലെ ലങ്കന്‍ പരിശീലകന്‍ മികി ആര്‍തറും ക്യാപ്റ്റന്‍ ദസൂണ്‍ ഷാനകയും തമ്മില്‍ വാക്‌പോര്, വൈറലായി വീഡിയോ

22 JULY 2021 01:58 PM IST
മലയാളി വാര്‍ത്ത

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയോട് തോറ്റ് ശ്രീലങ്കന്‍പട. പിന്നാലെ ലങ്കന്‍ പരിശീലകന്‍ മികി ആര്‍തറും ക്യാപ്റ്റന്‍ ദസൂണ്‍ ഷാനകയും തമ്മില്‍ കടുത്ത വാക്‌പോര്. മത്സരത്തിനുശേഷം മൈതാനത്തുവച്ചാണ് ഇരുവരും തമ്മില്‍ ഉടക്കിയത്. എന്നാൽ ഇരുവരും തമ്മില്‍ കുപിതരായി സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

മത്സരത്തില്‍ ദീപക് ചാഹര്‍ ഭുവനേശ്വര്‍ കുമാര്‍ സഖ്യത്തിന്റെ മികവില്‍ ഇന്‍ഡ്യ വിജയത്തോട് അടുക്കുമ്പോള്‍, ഡ്രസിങ് റൂമില്‍ കുപിതനായിരിക്കുന്ന മികി ആര്‍തറിന്റെ മുഖം പലതവണ ക്യാമറയില്‍ പതിയുകയുണ്ടായി. ഇടയ്ക്ക് മിസ് ഫീല്‍ഡിങ്ങിന്റെ പേരില്‍ കസേരയില്‍നിന്ന് എഴുന്നേറ്റ് താരങ്ങളെ പഴിക്കുന്ന ആര്‍തറിന്റെ ദൃശ്യങ്ങളും ചാനലുകളില്‍ കാണുവാൻ സാധിച്ചു.

അങ്ങനെ മത്സരശേഷം ഡ്രസിങ് റൂമില്‍നിന്ന് കളത്തിലേക്കു വന്ന ശ്രീലങ്കന്‍ പരിശീലകന്‍, തന്റെ ദേഷ്യം തീര്‍ത്തത് ക്യാപ്റ്റന്‍ ദസൂണ്‍ ഷാനകയ്ക്കു നേരെയായിരുന്നു. ഷാനകയും വിട്ടുകൊടുക്കാതെ തിരിച്ചടിച്ചതോടെയാണ് വാക്കേറ്റമായത്. പിന്നീട് ഷാനകയോട് എന്തോ പറഞ്ഞശേഷം നടന്നകലുന്ന ആര്‍തറിനെയും വിഡിയോയില്‍ കാനുവാൻ സാധിക്കും. എന്തിന്റെ പേരിലായിരുന്നു വാക്കേറ്റമെന്ന് വ്യക്തമല്ലെങ്കിലും, ജയിച്ചെന്ന് ഉറപ്പിച്ച മത്സരം കൈവിട്ടതിന്റെ നിരാശയാണ് മൂലകാരണമെന്ന് വ്യക്തം.

അതേസമയം, പരിശീലകനും ക്യാപ്റ്റനും ഗ്രൗന്‍ഡില്‍വെച്ച്‌ വാക്കേറ്റമുണ്ടായ സംഭവത്തില്‍ ഡ്രസിങ് റൂമില്‍വെച്ച്‌ മാത്രം സംഭവിക്കേണ്ട കാര്യമാണ് ഗ്രൗന്‍ഡില്‍വെച്ച്‌ ഉണ്ടായതെന്ന് ശ്രീലങ്കയുടെ മുന്‍ താരം റസല്‍ ആര്‍ണോള്‍ഡ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (22 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (39 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (46 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends