Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

'നിലവില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ സംസാരിച്ചിട്ടില്ല, പക്ഷേ അവര്‍ രണ്ടു പേരും ടൂര്‍ണമെന്റില്‍ ഉണ്ടാകും'; അഫ്ഗാന്‍ താരങ്ങളെ കൈവിടാതെ ഐ പി എല്‍; റാഷിദ് ഖാനും മുഹമ്മദ് നബിയും രണ്ടാം പാദത്തില്‍ കളിക്കും

19 AUGUST 2021 04:15 PM IST
മലയാളി വാര്‍ത്ത

താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്ത് അരാജകത്വം ഉടലെടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും ഐപിഎല്ലില്‍ കളിക്കുമോയെന്ന ചോദ്യം ഉയരുന്നത്.

ഈ സീസണിലെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുന്നു. ഈ സാഹചര്യത്തിലാണ് ലെഗ് സ്പിന്നറായ റാഷിദ് ഖാന്റെയും ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബിയുടെയും ഐപിഎല്‍ പങ്കാളിത്തം ചര്‍ച്ചയാകുന്നത്.

 

 

 

 

ലീഗിന്റെ പതിനാലാം പതിപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ട് കളിക്കാരും ഉണ്ടാകുമെന്ന് ഇവര്‍ കളിക്കുന്ന ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്ഥിരീകരിച്ചിരിക്കുകയാണ്. എ എന്‍ ഐയോട് സംസാരിച്ച എസ് ആര്‍ എച്ച്‌ സി ഇ ഒ കെ.ഷണ്‍മുഖം രണ്ട് അഫ്ഗാനിസ്ഥാന്‍ കളിക്കാര്‍ ടീമിന്റെ ഭാഗമാകുമെന്ന് പറഞ്ഞു. 'നിലവില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ സംസാരിച്ചിട്ടില്ല, പക്ഷേ അവര്‍ രണ്ടു പേരും ടൂര്‍ണമെന്റില്‍ ഉണ്ടാകും,' - എസ്‌ആര്‍എച്ച്‌ പ്രതിനിധി പറഞ്ഞു.

റാഷിദ് ഖാനും മുഹമ്മദ് നബിയും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രിയ്യപ്പെട്ടവരാണ്. നിലവാരമുള്ള സ്റ്റേഡിയങ്ങളുടെ അപര്യാപ്തത മൂലം നോയിഡയിലാണ് 2017 മുതല്‍ അഫ്ഗാന്‍ ടീം പരിശീലനം നടത്തുന്നത്. ബേസ് ഗ്രൗണ്ട് ഇന്ത്യയിലാണെങ്കിലും അന്താരാഷ്ട്ര പ്രതിസന്ധി രൂപപ്പെട്ടതിനാല്‍ ടീമിന്റെ ഭാവി ഇനി തീരുമാനിക്കേണ്ടത് താലിബാനായിരിക്കും.

 

 

 

 

 

 

ഐപിഎല്ലിന് താരങ്ങളെ എത്തിക്കാന്‍ ബിസിസിഐ നേരിട്ട് ഇടപെട്ടേക്കുമെന്ന് നേരത്തെ സൂചന പുറത്തുവന്നിരുന്നു. നേരത്തെ താലിബാന്‍ ഭരണം പിടിച്ചെടുക്കുമെന്ന് വ്യക്തമായതോടെ റാഷിദ് ഖാന്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ ട്വീറ്റ് ചെയ്തിരുന്നു.

ചെറിയ കാലയളവ് കൊണ്ട് ലോകക്രിക്കറ്റില്‍ സ്ഥാനമുറപ്പിച്ച ടീമുകളിലൊന്നാണ് അഫ്ഗാന്‍ ടീം. കെനിയ, നമീബിയ, സിംബാബ്വെ, അയര്‍ലന്‍ഡ് തുടങ്ങിയ ടീമുകളെല്ലാം ലോകകപ്പിലെത്തിയതിനെക്കാള്‍ വേഗത്തിലായിരുന്നു അഫ്ഗാന്റെ രംഗപ്രവേശനം. താലിബാനെ വരവോടെ അഫ്ഗാന്റെ ഭാവി പ്രവചിക്കാനാവാത്ത സാഹചര്യത്തിലാണ്.

 

 

 

 

അതേസമയം പാകിസ്ഥാനുമായുള്ള സൂപ്പര്‍ ലീഗ് ഏകദിന പരമ്ബര മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ നടക്കുന്ന പരമ്ബര ശ്രീലങ്കയിലെ ഹമ്ബന്തോട്ടയിലാണ് നടക്കുക. അഫ്ഗാന്‍ ടീമിന്റെ മീഡിയ മാനേജര്‍ ഹിക്മത് ഹസനാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്.

'പാകിസ്ഥാനുമായുള്ള പരമ്പര ഹമ്പന്തോട്ടയില്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. ഇതിനുപുറമെ ആഭ്യന്തര ടി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ടി20 ലോകകപ്പിന് ഒരുങ്ങാന്‍ ഈ ടൂര്‍ണമെന്റ് സഹായിക്കും. അഫ്ഗാനിസ്ഥാനില്‍ സ്ഥിതി വളരെ മോശമാണെങ്കിലും ക്രിക്കറ്റ് ടീം അംഗങ്ങള്‍ സുരക്ഷിതരാണ്, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന താരങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.'- ഹസന്‍ പറഞ്ഞു.

 

 

 

 

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ കളിക്കുമെന്ന് ഹിക്മത് ഹസന്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലാണ് അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാന് പുറമെ ഈ ഗ്രൂപ്പില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, യോഗ്യതാ മത്സരം ജയിച്ചെത്തുന്ന രണ്ട് ടീമുകളും എന്നിവരും ഉണ്ടാകും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (33 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (36 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (50 minutes ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (53 minutes ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (56 minutes ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (58 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (1 hour ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (1 hour ago)

Malayali Vartha Recommends