Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ പട്ടികയില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്ട് ; കോഹ്‌ലിയെ മറികടന്ന് രോഹിത് അഞ്ചാം സ്ഥാനത്ത്

01 SEPTEMBER 2021 05:29 PM IST
മലയാളി വാര്‍ത്ത

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ജോ റൂട്ട് ഒന്നാമത്. നിലവില്‍ ഇന്ത്യക്ക് എതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ മികച്ച ഫോമില്‍ കളിക്കുന്ന റൂട്ട് ഏകദേശം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്.

പരമ്ബര തുടങ്ങുമ്ബോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു റൂട്ട് മൂന്ന് മത്സരങ്ങളില്‍ നിന്നും നേടിയ 507 റണ്‍സാണ് അതിവേഗം ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. വിരാട് കോഹ്ലി, മാര്‍നസ് ലാബുഷൈന്‍, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരെ മറികടന്നാണ് റൂട്ട് ഒന്നാമതെത്തിയത്. 15 റേറ്റിംഗ് പോയിന്റുകളുടെ ലീഡാണ് റൂട്ടിന് ഇപ്പോഴുള്ളത്.

വില്യംസണും കോഹ്‌ലിയും സ്മിത്തും ആദ്യ സ്ഥാനങ്ങളില്‍ എത്തുന്നതിനു മുന്‍പ് 2015 ഡിസംബറില്‍ ആണ് റൂട്ട് അവസാനമായി ഒന്നാമതായത്. ഇവരെകൂടാതെ അവസാനമായി ഒന്നാം സ്ഥാനത്ത് എത്തിയ മറ്റൊരു താരം എബി ഡിവില്ലേഴ്‌സ് ആണ്. 2015 നവംബറില്‍ ആയിരുന്നു അത്.

അതേസമയം, ക്യാപ്റ്റന്‍ കോഹ്‌ലിയെ മറികടന്ന് രോഹിത് അഞ്ചാം സ്ഥാനത്ത് എത്തി. 2019 ഒക്ടോബറില്‍ 54-മത് ആയിരുന്ന രോഹിത് കരിയറില്‍ ആദ്യമായാണ് ആദ്യ അഞ്ചില്‍ ഇടം നേടുന്നത്. കഴിഞ്ഞ രണ്ടു ഇന്നിങ്‌സുകളിലെ റണ്‍സാണ് രോഹിതിനെ മുകളില്‍ എത്തിച്ചത്. കോഹ്‌ലിയുമായി ഏഴ് പോയിന്റുകളുടെ വ്യത്യാസമാണ് രോഹിതിന് ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (4 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (13 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (18 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (49 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

Malayali Vartha Recommends