Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ഇന്ത്യ കുതിയ്ക്കുന്നു... ഒരുകാലത്ത് ഇന്ത്യയെ വിറപ്പിച്ചിരുന്ന ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ പറപറാ ഔട്ട്; 66 റന്‍സിന് എല്ലാവരും പുറത്ത്; 168 റണ്‍സിന്റെ ഗംഭീര ജയവുമായി ഇന്ത്യക്ക് ടി20 പരമ്പര; നാല് വിക്കറ്റ് വീഴ്ത്തി മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കിവീസിന്റെ നട്ടല്ലൊടിച്ചു

02 FEBRUARY 2023 10:46 AM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് ഇന്ത്യയുടെ പേടിസ്വപ്നമായിരുന്നു ന്യൂസിലന്‍ഡ്. അവരുടെ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഇന്ത്യയെ വിറപ്പിച്ചിരുന്നു. ഇപ്പോഴിതാ നേരെ തിരിച്ച്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ കിവീസ് തകര്‍ന്നടിഞ്ഞു.

മൂന്നാം ട്വന്റ്ി20യില്‍ ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 12.1 ഓവറില്‍ വെറും 66 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ വമ്പന്‍ ജയം. മൂന്നു മത്സരങ്ങളടക്കിയ ട്വന്റി20 പരമ്പര 21ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. നാല് വിക്കറ്റ് വീഴ്ത്തി മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് കിവീസ് ഇന്നിങ്‌സിന്റെ നട്ടല്ലൊടിച്ചത്.

അഞ്ചാമനായി ഇറങ്ങി, 25 പന്തില്‍നിന്ന് 35 റണ്‍സെടുത്ത് ഡാരില്‍ മിച്ചല്‍ മാത്രമാണ് കിവീസ് ബാറ്റര്‍മാരില്‍ അല്‍പമെങ്കിലും പൊരുതിയത്. മിച്ചലിനെ കൂടാതെ രണ്ടക്കം കടന്നത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (13 പന്തില്‍ 13) മാത്രം. നാല് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി.

മറുപടി ബാറ്റിങ്ങില്‍, ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലന്റെ (4 പന്തില്‍ 3) വിക്കറ്റ് വീഴ്ത്തി ന്യൂസീലന്‍ഡിന് ഇന്ത്യ ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നീട് ഡ്രസിങ് റൂമിലേക്ക് കിവീസ് ബാറ്റര്‍മാരുടെ ഘോഷയാത്രയായിരുന്നു. ഡിവോണ്‍ കോണ്‍വെ(2 പന്തില്‍ 1), മാര്‍ക്ക് ചാപ്മാന്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (7 പന്തില്‍ 2), മൈക്കല്‍ ബ്രേസ്വെല്‍ (8 പന്തില്‍ 8), ഇഷ് സോധി (പൂജ്യം), ലോക്കി ഫെര്‍ഗൂസന്‍ (പൂജ്യം), ബ്ലെയര്‍ ടിക്നര്‍ (5 പന്തില്‍ 1), ബെന്‍ ലിസ്റ്റര്‍ (0*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ശിവം മാവി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തലവിലങ്ങും സിക്‌സറുകള്‍ പാഞ്ഞു. ബാറ്റിങ് വെട്ടിക്കെട്ടിന്റെ ദൃശ്യവിരുന്നിനു കൂടുതല്‍ തിളക്കമേകി ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചറി. മൂന്നാം ട്വന്റി20യില്‍ ബാറ്റര്‍മാരുടെ കിടിലന്‍ പ്രകടനത്തിന്റെ മികവിലാണ് ന്യൂസീലന്‍ഡിനു മുന്‍പില്‍ ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തിത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് ഇന്ത്യ നേടിയത്.

സെഞ്ചറി നേടി പുറത്താകാതെ നിന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (63 പന്തില്‍ 126*), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 44), സൂര്യകുമാര്‍ യാദവ് (13 പന്തില്‍ 24), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 30) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ശുഭ്മാന്‍ ഗില്ലിന്റെ ആദ്യ ട്വന്റി20 സെഞ്ചറിയാണ് കിവീസിനെതിരെ നേടിയത്. രാജ്യാന്തര കരിയറിലെ ആറാം സെഞ്ചറിയും. ഇതോടെ മൂന്നു ഫോര്‍മാറ്റിലും സെഞ്ചറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമായി ഗില്‍. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി എന്നിവരാണ് മറ്റു നാല് പേര്‍.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫോം കണ്ടെത്താന്‍ വിഷമിച്ച ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (2 പന്തില്‍ 3) രണ്ടാം ഓവറില്‍ തന്നെ പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒരുമിച്ച ഗില്ലും രാഹുല്‍ ത്രിപാഠിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് ജീവവായു പകര്‍ന്നത്. ഇരുവരും ചേര്‍ന്ന് 80 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒന്‍പതാം ഓവറില്‍, ത്രിപാഠിയെ പുറത്താക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

22 പന്തില്‍ 3 സിക്‌സും 4 ഫോറും അടങ്ങുതായിരുന്നു രാഹുല്‍ ത്രിപാഠിയുടെ ഇന്നിങ്‌സ്. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും വെടിക്കെട്ട് തുടര്‍ന്നു. 13ാം ഓവറില്‍ ടിക്‌നര്‍ സൂര്യയെ പുറത്താക്കി. അഞ്ചാമനതായി ഇറങ്ങിയ ക്യാപ്റ്റന്‍ ഹാര്‍ദിക്കും 'വെടിക്കെട്ട് നയം' തുടര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. അവസാനം ഓവറിലാണ് ഹാര്‍ദിക് പുറത്തായത്. ദീപക് ഹൂഡ (2 പന്തില്‍ 2*) പുറത്താകാതെ നിന്നു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചെഹലിനു പകരം പേസര്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തി. അഹമ്മദാബാദിലേത് സ്പിന്‍ പിച്ചല്ലാത്തതിനാലാണ് ഇത്. അതേസമയം നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് ഇന്നും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ന്യൂസീലന്‍ഡ് ടീമില്‍ ജേക്കബ് ഡഫിക്കു പകരം ബെന്‍ ലിസ്റ്റര്‍ ടീമിലിടം പിടിച്ചു.

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

170ലധികം വീടുകൾ നശിച്ചു,  (11 minutes ago)

ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്  (23 minutes ago)

20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന  (34 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത്450 ബ​സ്...  (43 minutes ago)

കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....  (46 minutes ago)

വൈഷ്ണ അതുക്കും മേലെ... കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ തീരുമാനം ഇന്നറിയാം  (1 hour ago)

ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക...  (1 hour ago)

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനമാണ് ബിസിസിഐ മാറ്റിവച്ചത്  (1 hour ago)

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!  (1 hour ago)

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (2 hours ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (2 hours ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (2 hours ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (2 hours ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (3 hours ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (3 hours ago)

Malayali Vartha Recommends