Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഫിഫയെ അഴിമതികളില്‍ നിന്നും ശുദ്ധീകരിക്കാനെത്തി; അഴിമതി ആരോപണം നേരിടുന്ന ഇന്‍ഫാന്റിനോ; ഫിഫ എന്ന ചക്കരക്കുടം; പ്രതിസന്ധികള്‍ അവസാനിക്കാതെ ഫിഫ

01 AUGUST 2020 10:26 AM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ കായിക സംഘടനയാണ് ഫിഫ. കോടികണക്കിന് രൂപയുടെ വരുമാനമുള്ള ഫിഫയില്‍ ലോകത്തിലെ ഒട്ടുമിക്യ രാജ്യങ്ങളും അംഗങ്ങളാണ്. അഴിമതിയില്‍ മുങ്ങി നില്‍ക്കുമ്പോഴാണ് ഫിഫയുടെ പുതിയ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ എത്തുന്നത്. അഴിമതികളില്‍ പ്രതിസന്ധിലായ ഫിഫയെ ശുദ്ധീകരിക്കുക എന്ന ദൗത്യമാണ് ഇന്‍ഫാന്റിനോ ഏറ്റെടുത്തത്. എന്നാല്‍ അഴിമതിയില്‍ നിന്നും ഫിഫയെ കരകയറ്റാന്‍ വന്നയാള്‍ തന്നെ അഴിമതി ആരോപണത്തിന് വിധേനായി നില്‍ക്കുന്ന കാഴ്ച്ചയാണ് ഫുട്‌ബോള്‍ കായിക ലോകത്ത് ഇന്ന് കാണാന്‍ സാധിക്കുന്നത്. അഴിമതിയന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് പ്രസിഡന്റിനെതിരേ ഉയരുന്നത്.

ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്കെതിരേ സ്വിസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ നിയമനടപടി ആരംഭിച്ചു. ഫിഫയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്ന, സ്വിറ്റ്‌സര്‍ലന്‍ഡ് അറ്റോര്‍ണി ജനറല്‍ മൈക്കല്‍ ലോബറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളാണ് ഇന്‍ഫാന്റിനോയെ പ്രതിസന്ധിയിലാക്കിയത്. ഫുട്‌ബോള്‍ ലോകകപ്പിന് വേദി അനുവദിച്ചതിലെ അഴിമതി അടക്കമുള്ള വിവാദങ്ങള്‍ ഫിഫയെ ഉലച്ചിരുന്നു. ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍, അഴിമതി അന്വേഷണത്തിന്റെ തലവനായിരുന്നു ലോബര്‍. ലോബറും ഇന്‍ഫാന്റിനോയും മൂന്നുവട്ടം കൂടിക്കാഴ്ച നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മൈക്കല്‍ ലോബര്‍ കഴിഞ്ഞ ആഴ്ച അറ്റോര്‍ണി ജനറല്‍ സ്ഥാനം രാജിവെച്ചു. മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ റിനാള്‍ഡോ ആര്‍നോള്‍ഡിനെതിരേയും നടപടിയുണ്ടാകും.

സംഭവത്തില്‍ അന്വേഷണം നടത്തിയ സ്‌പെഷ്യന്‍ പ്രോസിക്യൂട്ടര്‍ സ്‌റ്റെഫാന്‍ കെല്ലര്‍, ഇന്‍ഫാന്റിനോയ്‌ക്കെതിരേ ക്രിമിനല്‍ നടപടി ആരംഭിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാര്‍ ഓഫീസിന്റെ ദുരുപയോഗം, ഔഗ്യോഗിക രഹസ്യങ്ങള്‍ ലംഘിച്ചു, കുറ്റക്കാര്‍ക്ക് സഹായം ചെയ്തു എന്നിവയാണ് പ്രധാന കുറ്റങ്ങളായി പറഞ്ഞിരിക്കുന്നത്. ഇന്‍ഫാന്റിനോ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ കൂടിക്കാഴ്ചകള്‍ക്കെതിരേ നേരത്തേ പരാതി ലഭിച്ചിരുന്നു. ഒരുവര്‍ഷം മുമ്പുതന്നെ ഇക്കാര്യം വാര്‍ത്തയായി. എന്നാല്‍ ആ കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്നായിരുന്നു ഇന്‍ഫാന്റിനോയുടെ നിലപാട്. അന്നത്തെ കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ചചെയ്തതെന്ന് ഓര്‍മയില്ലെന്ന് ഇരുവരും ഫെഡറല്‍ കോടതിയില്‍ വ്യക്തമാക്കി. കോടതി ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഫിഫ അഴിമതിയുടെ തുടക്കം ഇങ്ങനെ

2018ലെ റഷ്യ, 2022ലെ ഖത്തര്‍ ലോകകപ്പ് വേദികള്‍ അനുവദിക്കുന്നതിലും ടെലിവിഷന്‍ സംപ്രേഷണാവകാശം നല്‍കുന്നതിലുമുള്ള വന്‍ അഴിമതിയാണ് അന്നത്തെ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ സ്ഥാനം തെറിപ്പിച്ചത്. തുടര്‍ന്ന് 2016ലാണ് യുവേഫ സെക്രട്ടറി ജനറലായിരുന്ന ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2015ലെ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഏഴ് ഫിഫ ഭാരവാഹികള്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബ്ലാറ്റര്‍ വിജയിച്ചെങ്കിലും പിന്നീട് രാജിവെച്ചു. ഇതിന് പിന്നാലെ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിയും രാജിവെച്ചു.

പ്ലാറ്റീനിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പണമെത്തിയത് കണ്ടെത്തിയതോടെയായിരുന്നു രാജി. ഫിഫ സദാചാര സമിതി ഇരുവര്‍ക്കും ഫുട്‌ബോളില്‍നിന്ന് എട്ടുവര്‍ഷം വിലക്കും പ്രഖ്യാപിച്ചു. ഫിഫ മുന്‍ വൈസ് പ്രസിഡന്റ് ജാക്ക് വര്‍ണര്‍, കോണ്‍കകാഫ് മുന്‍ പ്രസിഡന്റ് കോസ്താസ് ടക്കാസ്, തെക്കേയമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് ലിയോസ്, മുന്‍ട്രഷറര്‍ കാര്‍ലോസ് ചാവേസ്, ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ഹോസെ മരിയ മരിന്‍ തുടങ്ങിയവര്‍ കേസില്‍ കുറ്റാരോപിതരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (10 minutes ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (27 minutes ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (40 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (51 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (2 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (2 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (3 hours ago)

Malayali Vartha Recommends