ബാര്‍ബോറ ക്രസിക്കോവ യു.എസ് ഓപ്പണിന്റെ സെമി കാണാതെ പുറത്ത്
ബാര്‍ബോറ ക്രസിക്കോവ യു.എസ് ഓപ്പണിന്റെ സെമി കാണാതെ പുറത്തായി. ബലാറസിന്റെ അര്യാന സബലെങ്കയാണ് ക്രസിക്കോവയെ തോല്‍പ്പിച്ചത്.
സ്കോര്‍ 6 1 6 4 കാനഡയുടെ ലൈല ഫെര്‍ണാണ്ടസും, സെമിയില്‍ കടന്നിരുന്നു. പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്വേദവ്, കാനഡയുടെ ഫെലിക്സ് ഓഗര്‍ അലിയാസിമെ എന്നിവരും സെമിയില്‍ കടന്നു.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്രസിക്കോവയുടെ പരാജയം. ആദ്യമായിട്ടാണ് സബലങ്ക യു.എസ് ഓപ്പണിന്റെ സെമിയില്‍ കടക്കുന്നത്. അഞ്ചാം സീഡ് ഉക്രെയ്നിന്റെ എലേന്‍ സ്വിറ്റോളിനയെ ഒന്നിനെതിരെ 3 6 6 3 6 7 എന്നീ രണ്ട് സെറ്റുകള്‍ക്കാണ് ലൈല തോല്‍പ്പിച്ചത്.
https://www.facebook.com/Malayalivartha