നൊവാക് ജോക്കോവിച്ചിന്റെ കലണ്ടര്‍ സ്ലാം സ്വപ്നം തകര്‍ത്ത് ഡാനില്‍ മെദ്വദേവ... ജോക്കോയെ പരാജയപ്പെടുത്തി റഷ്യയുടെ മെദ്വദേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യനായി
നൊവാക് ജോക്കോവിച്ചിന്റെ കലണ്ടര്‍ സ്ലാം സ്വപ്നം തകര്‍ത്ത് ഡാനില്‍ മെദ്വദേവ്. ജോക്കോയെ പരാജയപ്പെടുത്തി റഷ്യയുടെ മെദ്വദേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യനായി. മെദ്വദേവിന്റെ കന്നി ഗ്രാന്സ്ലാം കിരീടമാണിത്.
ലോക ഒന്നാം നമ്പര്‍ താരത്തെ രണ്ടാം സീഡായ മെദ്വദേവ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഒരു പിടി റിക്കാര്‍ഡുകള്‍ സ്വപ്നംകണ്ട് കളത്തിലെത്തിയ ജോക്കോയെ ശക്തമായ പോരാട്ടത്തിനൊടുവില്‍ റഷ്യന്‍ താരം വീഴ്ത്തി.
സ്കോര്‍: 6-4, 6-4, 6-4. മുന്‍പ് രണ്ട് തവണ ഗ്രാന്സ്ലാം ഫൈനലില്‍ കടന്നിട്ടും അകന്നുപോയ കിരീടം ഇത്തവണ മെദ്വദേവ് വിട്ടുകൊടുത്തില്ല.
സെര്‍ബിയന്‍ താരം ഈ സീസണില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.
യുഎസ് ഓപ്പണും ജയിച്ച് കല ണ്ടര്‍ സ്ലാം നേടാമെന്ന ജോക്കോയുടെ മോഹമാണ് മെദ്വദേവ് തകര്‍ത്തത്. ജയം നേടാനായാരുന്നെങ്കില് ജോക്കോവിച്ചിന്റെ ഗ്രാന്സ്ലാം കിരീടങ്ങളുടെ എണ്ണം 21 ആകുമായിരുന്നു. റോജര്‍ ഫെഡറര്‍, റഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം 20 ഗ്രാന്സ്ലാം കിരീടങ്ങളുമായി ജോക്കോവിച്ച് റിക്കാര്‍ഡ് പങ്കിടുകയാണ്.
"
https://www.facebook.com/Malayalivartha