റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം...
ലാലിഗയില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. മയ്യോര്കയാണ് അവര്‍ തോല്‍പ്പിച്ചത്. ആഞ്ചലോട്ടിയുടെ കീഴില്‍ മികച്ച പ്രകടനം ആണ് അവര്‍ നടത്തുന്നത്.
മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. അസന്‍സിയോ ഇന്ന് റയലിനായി ഹാട്രിക്ക് നേടി. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ റയല്‍ തങ്ങളുടെ ഗോള്‍ വേട്ട തുടങ്ങി.
ബെന്‍സീമ ആണ് റയലിനായി മൂന്നാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. അസന്‍സിയോ 24, 29, 55 എന്നീ മിനിറ്റുകളില്‍ ഗോളുകള്‍ നേടി.
പിന്നീട് ബെന്‍സീമ 78ആം മിനുട്ടില്‍ തന്റെ രണ്ടാം ഗോള്‍ നേടി. റയല്‍ ആറാം ഗോള്‍ ഇസ്കോയിലൂടെ നേടി.
"
https://www.facebook.com/Malayalivartha