കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ഇന്ത്യന്‍ ഹോക്കി ടീം പിന്മാറി; ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനം
അടുത്ത വര്‍ഷം ബിര്‍മിങ്ഹാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ഇന്ത്യന്‍ ഹോക്കി ടീം പിന്മാറി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമായി യുകെ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ക്വാറന്റൈന് നിയമങ്ങളാണ് ടീമിന്റെ പിന്മാറ്റത്തിനുള്ള കാരണം. ഹോക്കി ഇന്ത്യ പ്രസിഡന്റ് ജ്ഞാനന്ദ്രോ നിങ്കൊമ്ബമാണ് ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന് പ്രസിഡന്റ് നരീന്ദ ബത്രയോട് ഇക്കാര്യം അറിയിച്ചത്.
ബിര്‍മിങ്ഹാം ഗെയിംസില്‍ ഹാങ്ഷോ ഏഷ്യന്‍ ഗെയിംസിനും ഇടയില്‍ 32 ദിവസത്തെ ഇടവേള മാത്രമാണുള്ളത്. 2024 പാരിസ് ഒളിമ്ബിക്സിലെ മിന്നുന്ന വിജയത്തിനായി ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടീമിന്റെ തീരുമാനം. അതുകൊണ്ടു തന്നെ കൊറോണ പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന ബ്രിട്ടനില്‍ കളിച്ച് ഹോക്കി താരങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയുണ്ടാക്കാന്‍ താല്പര്യമില്ലെന്നാണ് ഹോക്കി ഇന്ത്യയുടെ വാദം.
ഇന്ത്യയുടെ വാക്സിന് സര്‍ട്ടിഫിക്കേറ്റ് അംഗീകരിക്കാന്‍ യുകെ വിമുഖതകാണിച്ചിരുന്നു. കൂടാതെ, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിവേചനപരമായ ക്വാറന്റൈന് നിയമങ്ങളും യുകെ ഏര്‍പ്പെടുത്തിയിരുന്നു. ഇതും പിന്മാറ്റത്തിന് കാരണമാണെന്ന് നിങ്കൊമ്ബം അറിയിച്ചു. ഇതിന് പകരം വീട്ടിയ ഇന്ത്യ യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയമങ്ങള്‍ ഏര്‍പ്പെട്ടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha