സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനവും വന്‍ കുതിപ്പുമായി പാലക്കാട് ജില്ല...രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയും മൂന്നാം സ്ഥാനത്ത് കോഴിക്കോടും...
സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനവും പാലക്കാട് ജില്ലയുടെ വന്‍ കുതിപ്പ്. ഒമ്പത് സ്വര്‍ണവും രണ്ട് വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 180 പോയന്റാണ് പാലക്കാട് നേടിയത്.
എട്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 121 പോയന്റോടെ എറണാകുളം രണ്ടാം സ്ഥാനത്തുണ്ട്. ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമായി 114 പോയന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. ഇന്നലെ അഞ്ച് മീറ്റ് റെക്കോഡുകള്‍ പിറന്നു. പോള്‍വാള്‍ട്ടില്‍ കോട്ടയം ജില്ലയുടെ എം. അക്ഷയും ആനന്ദ് മനോജും റെക്കോഡ് പങ്കിട്ടു.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ബോള്‍ ത്രോയില്‍ പാലക്കാടിന്റെ അഭിന, അണ്ടര്‍ 18 വനിതാ ഡിസ്കസ് ത്രോയില്‍ കാസര്‍കോടിന്റെ അഖിലാ രാജു (39.25 മീ.), അണ്ടര്‍ 20 വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ എറണാകുളത്തിന്റെ സി. ചാന്ദ്നി, അണ്ടര്‍ 20 വനിതാ ഹാമര്‍ത്രോയില്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി എന്നിവരും റെക്കോഡ് കുറിച്ചു
https://www.facebook.com/Malayalivartha