ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് ടെസ്റ്റില്‍ 300 വിക്കറ്റ് ക്ലബില്‍ കടന്നു.... ടെസ്റ്റില്‍ 300 വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ന്യൂസിലന്‍ഡ് ബൗളറാണ് ഇടംകൈയന്‍ പേസറായ ബോള്‍ട്ട്
ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് ടെസ്റ്റില്‍ 300 വിക്കറ്റ് ക്ലബില്‍ കടന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം മെഹ്ദി ഹസനെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് ബോള്‍ട്ട് നേട്ടം ആഘോഷിച്ചത്.
ടെസ്റ്റില്‍ 300 വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ന്യൂസിലന്‍ഡ് ബൗളറാണ് ഇടംകൈയന്‍ പേസറായ ബോള്‍ട്ട്. സര് റിച്ചാര്‍ഡ് ഹാഡ്ലി, ഡാനിയല്‍ വെട്ടോറി, ടിം സൗത്തി എന്നിവരാണ് മുന്‍പ് നേട്ടം കൊയ്ത കിവീസ് താരങ്ങള്‍.
കരിയറിലെ 75-ാം ടെസ്റ്റിലാണ് താരം നേട്ടത്തിലെത്തിയത്.
https://www.facebook.com/Malayalivartha