Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണോയ്‌ അന്താരാഷ്‌ട്ര ബാഡ്‌മിന്റണ്‍ കിരീടത്തിന്‌ അര്‍ഹനായി

15 SEPTEMBER 2014 09:36 AM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരം സ്വദേശിയായ മലയാളി താരം എച്ച്‌.എസ്‌ പ്രണോയ്‌ക്ക്‌ അന്താരാഷ്‌ട്ര ബാഡ്‌മിന്റണ്‍ കിരീടം ലഭിച്ചു. പ്രണോയ്‌ കരിയറില്‍ ആദ്യമായാണ്‌ ഗ്രാന്‍ പീ ഗോള്‍ഡ്‌ ബാഡ്‌മിന്റണ്‍ കിരീടം നേടുന്നത്‌. ഫൈനലില്‍ നാട്ടുകാരനായ ഫിര്‍മാന്‍ അബ്‌ദുള്‍ ഖോലിക്കിനെ നേരിട്ടുള്ള ഗെയമുകള്‍ക്കാണു പ്രണോയ്‌ തോല്‍പ്പിച്ചത്‌. സ്‌കോര്‍ 21-11,22-20. മത്സരം 45 മിനിറ്റ്‌ നീണ്ടു.
പ്രണോയ്‌ക്ക്‌ 75 ലക്ഷം രൂപയാണ്‌ സമ്മാനത്തുകയായി ലഭിച്ചത്‌. ഫിര്‍മാന്‍ അബ്‌ദുള്‍ ഖോലികിനെതിരെ തുടക്കം മുതല്‍ ആധിപത്യം നിലനിര്‍ത്താന്‍ പ്രണോയിക്കു കഴിഞ്ഞു. നേരിട്ടുള്ള അഞ്ചു പോയിന്റുകളോടെ പ്രണോയ്‌ ഒന്നാം ഗെയിം നേടി. രണ്ടാം ഗെയിമില്‍ ഫിര്‍മാന്‍ മികച്ച പോരാട്ടം പ്രദര്‍ശിപ്പിച്ചു. 5-3 നു ലീഡ്‌ നേടിയ ഫിര്‍മാന്‍ പോരാട്ടം ദീര്‍ഘിപ്പിച്ചു. സ്‌കോര്‍ 6-6 ന്‌ സമനിലയിലാക്കിയ പ്രണോയി 9-7 ന്റെ ലീഡ്‌ നേടി.
തുടര്‍ച്ചയായി പോയിന്റ്‌ നേടിയ ഫിര്‍മാന്‍ 12-9 ലെത്തിയെങ്കിലും നാലു മാച്ച്‌ പോയിന്റുകളുമായി പ്രണോയ്‌ തിരിച്ചടിച്ചു. സ്‌കോര്‍ 20-20 എന്ന നിലയിലാക്കാന്‍ കഴിഞ്ഞെങ്കിലും തുടര്‍ന്നു മുന്നേറാന്‍ ഫിര്‍മാനു കഴിഞ്ഞില്ല. തുടരെ രണ്ടു പോയിന്റ്‌ നേടി പ്രണോയ്‌ ആദ്യ കിരീടം ചൂടി.
തിരുവനന്തപുരം ആനയറ സ്വദേശിയായ പ്രണോയ്‌ ഐഎസ്‌ആര്‍ഒയില്‍ ഉദ്യോഗസ്ഥരായ സുനില്‍കുമാറിന്റെയും ബി.എസ്‌ ഹസീനയുടെയും മകനാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (2 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (2 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends