Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ജഴ്‌സി പോലും ഇല്ലാതെയാണ് എത്തിയത്; വിന്‍ഡീസ് ക്യാപ്റ്റന്റെ വികാരനിര്‍ഭരമായ പ്രസംഗം വൈറലായി

04 APRIL 2016 04:09 AM IST
മലയാളി വാര്‍ത്ത.

വെല്ലുവിളികളുടെയും അവഗണനകളുടെയും ഇടയില്‍ നിന്നാണ് ലോകകപ്പിനായി ഇത്തവണ വെസ്റ്റ് ഇന്‍ഡീസ് ടീമെത്തിയത്. ആരും ഈ ടീമിനെ ഗൗനിച്ചില്ല. ഒന്നോ രണ്ടോ മല്‍സരം ജയിച്ച് അല്ലെങ്കില്‍ എല്ലാം തോറ്റ് അവര്‍ മടങ്ങുമെന്നായിരുന്നു ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍. ലോകകപ്പിനു തൊട്ടുമുന്‍പാണു വിന്‍ഡീസ് 15 അംഗ ടീമിനെ തന്നെ തട്ടിക്കൂട്ടിയത്. 15 അംഗ ടീമില്‍ 12 പേരും അവസാന നിമിഷം ടീമിലെത്തിയവര്‍. ദുബായിയില്‍ പേരിനൊരു പരിശീലന ക്യാംപും. കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നാരായണ്‍, ഡാരെന്‍ ബ്രാവോ എന്നിവര്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല. പക്ഷേ, എപ്പോഴൊക്കെ ടീമിനൊരു ഹീറോ ആവശ്യമായി വന്നോ അപ്പോഴൊക്കെ 15 പേരില്‍ ഒരാള്‍ ആ സ്ഥാനത്തേക്കുയര്‍ന്നു.
സമിയുടെ പ്രസംഗത്തില്‍ നിന്ന്
ആദ്യമേ, സര്‍വശക്തനായ ദൈവത്തോട് ഞാന്‍ നന്ദി പറയട്ടെ. ഞങ്ങളുടെ ടീമില്‍ ഒരു പാസ്റ്റര്‍ ഉണ്ടായിരുന്നു ആന്ദ്രെ ഫ്‌ലെച്ചര്‍. അദ്ദേഹം എപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഈ വിജയത്തില്‍ വളരെയധികം സന്തോഷമുണ്ട്. ഞങ്ങള്‍ ഇത് ദീര്‍ഘകാലം ഓര്‍മയില്‍ സൂക്ഷിക്കും.
കാര്‍ലോസ് ബ്രാത്ത്‌വയ്റ്റിന്റേത് മികച്ച പ്രകടനമായിരുന്നു. ഞങ്ങളുടെ ടീമില്‍ 15 മാച്ച് വിന്നര്‍മാരുണ്ടെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു. ഓരോ മല്‍സരത്തിലും ഓരോരുത്തര്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. തന്റെ ലോകകപ്പ് അരങ്ങേറ്റത്തില്‍ത്തന്നെ ബ്രാത്ത്‌വയ്റ്റ് ഇത്ര മികവുറ്റ പ്രകടനം കാഴ്ചവച്ചത് അദ്ഭുതകരമാണ്. കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ട് പോയാല്‍ ടെസ്റ്റിലും ഏകദിനത്തിലും ഇതേ നേട്ടം സ്വന്തമാക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ.
ഞങ്ങളുടെ പക്കല്‍ എന്തുണ്ട് എന്ന വ്യക്തമായ ധാരണയോടെയാണ് ഞങ്ങള്‍ ലോകകപ്പിനെത്തിയത്. ലോകകപ്പില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമോ എന്നുപോലും അദ്ഭുതപ്പെട്ടവരുണ്ട്. പ്രശ്‌നങ്ങളുടെ ഒരു കൂമ്പാരമായിരുന്നു ലോകകപ്പിന് മുന്‍പ് ഞങ്ങള്‍ക്ക് നേരിടാനുണ്ടായിരുന്നത്. സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡ് പോലും ഞങ്ങളെ വകവച്ചില്ല. ബുദ്ധിയില്ലാത്തവരുടെ ടീമെന്നാണ് കമന്റേറ്ററായ മാര്‍ക്ക് നിക്കോളാസ് ഞങ്ങളുടെ ടീമിനെ വിശേഷിപ്പിച്ചത്. ഇത്തരം വെല്ലുവിളികള്‍ ടൂര്‍ണമെന്റിന് മുന്‍പുതന്നെ ഞങ്ങവുടെ ടീമിനെ കൂടുതല്‍ ഐക്യമുള്ളവരാക്കി.
ഈ 15 പേരോടുമാണ് എനിക്ക് നന്ദി പറയാനുള്ളത്. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ക്രിക്കറ്റിനെ നെഞ്ചേറ്റുന്ന ഇവിടുത്തെ ആരാധകര്‍ക്ക് മുന്നില്‍ ഇത്ര മികവുറ്റ പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞല്ലോ. വളരെ അദ്ഭുതകരമായി തോന്നുന്നു. മുഖ്യപരിശീലകന്‍ ഫില്‍ സിമ്മണ്‍സിനോടും മറ്റു പരിശീലകരോടും നന്ദി പറയുന്നു. ഫില്‍ സിമ്മണ്‍സിന്റെ സേവനം വളരെ മികച്ചതായിരുന്നു.
ഇത്തവണ ഞങ്ങള്‍ക്ക് പുതിയൊരു മാനേജരുണ്ടായിരുന്നു, റൗള്‍ ലെവിസ്. ഇതിന് മുന്‍പ് ഏതെങ്കിലും ടീമിന്റെ മാനേജരായുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ദുബായില്‍ ടീം ക്യാംപ് നടക്കുമ്പോള്‍ ഞങ്ങള്‍ക്ക് ജഴ്‌സി പോലുമുണ്ടായിരുന്നില്ല. അദ്ദേഹം ദുബായില്‍ നിന്ന് കൊല്‍ക്കത്തയില്‍ വന്ന് വേണ്ടതെല്ലാം ചെയ്തുതന്നു. ഞങ്ങള്‍ക്ക് ജഴ്‌സി സംഘടിപ്പിക്കാന്‍ പോലും അദ്ദേഹത്തിന് വളരെ കഷ്ടപ്പെടേണ്ടിവന്നു.
ഈ വിജയം ഓരോ വിന്‍ഡീസ് ആരാധകനും ഉള്ളതാണ്. അവസാനമായി കാരികോമിനും നന്ദി. ഈ ലോകകപ്പിലുടനീളം ഞങ്ങള്‍ക്ക് അവര്‍ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. ഞങ്ങള്‍ക്ക് ഇമെയിലുകളും ഫോണ്‍കോളുകളും കൃത്യസമയത്ത് തന്നെ ലഭിച്ചു. പ്രധാനമന്ത്രി മിച്ചല്‍, അദ്ദേഹം ചെയ്യാന്‍ ശ്രമിക്കുന്നത് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം ഇന്നു രാവിലെ വളരെ പ്രചോദനകരമായ ഒരു സന്ദേശം അയച്ചിരുന്നു. നന്ദി.
എന്നാല്‍, സ്വന്തം ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഞങ്ങള്‍ക്ക് ഇതുവരെയും ഒരു സന്ദേശവും ലഭിച്ചിട്ടില്ല. ഇന്ന്, എന്റെ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമൊപ്പം ആഘോഷിക്കാന്‍ പോവുകയാണ് ഞാന്‍. ഇനിയെന്നാണ് ഇവര്‍ക്കൊപ്പം കളിക്കാനാവുക എന്ന് എനിക്ക് യാതൊരു പിടിയുമില്ല. ഞങ്ങള്‍ ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇനിയെന്നാണ് ഞങ്ങള്‍ ട്വന്റി20 കളിക്കാന്‍ പോകുന്നതെന്നും അറിയില്ല. അതുകൊണ്ട് തന്നെ, ഈ വിജയം ഞങ്ങള്‍ ആഘോഷിക്കുകയാണ്. എന്റെ സഹതാരങ്ങള്‍ക്ക് നന്ദി. പരിശീലകര്‍ക്ക് നന്ദി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends