Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഇത് അപൂർവങ്ങളിൽ അപൂർവമായ ക്ലിക്ക് ; ഒളിഞ്ഞിരിക്കാൻ വിരുതനായ കൊമ്പൻ മൂങ്ങയുടെ ചിത്രമെടുത്ത് ശ്രീജിത്ത് പിള്ള

14 JANUARY 2020 04:53 PM IST
മലയാളി വാര്‍ത്ത

പച്ചപ്പും ഹരിതാഭയും നിറഞ്ഞ അതിസുന്ദര നാടാണ് ഭാരതം. അതീവ മൂല്യമുള്ള നിരവധി വൃക്ഷലതാതികളുടെയും പക്ഷിമൃഗാതികളുടെയും കലവറ. ദൈവത്തിന്റെ സ്വന്തം നാടായ കേരളം മുതൽ സ്വർഗ്ഗ ഭൂമിയായ കാശ്മീർ വരെ നീണ്ടു നിവർന്നു കിടക്കുന്ന പുണ്യ ഭൂമി. നമുക്ക് അവകാശപ്പെടാൻ ഇല്ലാത്തതായി ഒന്നുമില്ല. പ്രകൃതിയുടെ അനവധി സമ്മാനങ്ങൾ നമുക്ക് സ്വന്തമായുണ്ട്. അത്തരമൊരു അത്ഭുത സമ്മാനത്തെ തേടിയിറങ്ങിയതായിരുന്നു യുവ ഫോട്ടോഗ്രാഫറായ ശ്രീജിത്ത് പിള്ള. പക്ഷികളെയും മൃഗങ്ങളെയും തന്റെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാൻ ആഗ്രഹിക്കുന്ന ഒരു യുവ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. ഒളിച്ചിരിക്കാൻ മിടുക്കനായ എന്നാൽ കണ്ടുപിടിക്കാൻ ഒട്ടേറെ പ്രയാസമുള്ള കൊമ്പൻ മൂങ്ങയെ തേടിയിറങ്ങിയതായിരുന്നു ശ്രീജിത്ത്. ഒടുവിൽ ചെന്നെത്തിപ്പെട്ടത് തമിഴ്നാട്ടിലെ പ്രശസ്ത പക്ഷി സങ്കേതമായ കൂന്തന്‍കുളത്തും.

പക്ഷികളുടെ മാത്രം ഒരു വിസ്‌മയ പ്രപഞ്ചം തന്നെയാണ് ഈ സങ്കേതം. ഗ്രാമത്തിന്റേതായ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയ ഒരു പക്ഷി സങ്കേതം. പ്രകൃതി സൗന്ദര്യം വേണ്ടുവോളം ഇവിടെയുണ്ട്. മനസ്സിനെ കുളിർപ്പിക്കുന്ന കാറ്റും അകമ്പടിയായി ഇടക്കിടക്കെത്തും. തടാകങ്ങളും തണ്ണീർ തടങ്ങളും നല്ല ശുദ്ധമായ ദാഹ ജലം സമ്മാനിക്കും. ശുദ്ധമായ വെള്ളത്തിന്റെ രുചി നാവിൽ നിറയും. പക്ഷെ ആരെയാണോ തേടിയിറങ്ങിയത് അവനെ മാത്രം കണ്ടുകിട്ടിയില്ല. കൊമ്പൻ മൂങ്ങയെന്ന പേരിൽ അറിയപ്പെടുന്ന ഈ ഇന്ത്യൻ ഈഗിൾ ആളൊരു വിരുതനാണ്. എവിടെയെങ്കിലും ഒളിച്ചിരുന്നാൽ പിന്നെ കണ്ടെത്താൻ പ്രയാസം. പ്രകൃതിയുടെ നിർമാതാവ് തന്നെ ഇവന് ശത്രുക്കളിൽ നിന്നും സ്വയം രക്ഷ നേടാനുള്ള പ്രതിരോധ സംവിധാനം നൽകിയിട്ടുണ്ട്. കാരണം പരിസരവുമായി പെട്ടെന്ന് ഇണങ്ങിച്ചേരുന്ന വിധത്തിലാണ് ഇവയുടെ നിറവും രൂപവും. അതുകൊണ്ട് തന്നെ എളുപ്പത്തിൽ മറഞ്ഞിരിക്കാൻ ഇവക്ക് കഴിയും.

മുങ്ങയത്തേടി ശ്രീജിത്ത് പല ദൂരങ്ങൾ താണ്ടി. പാറക്കെട്ടുകൾ പലതും താണ്ടി. എങ്കിലും കൊമ്പൻ മൂങ്ങയെ മാത്രം കണ്ടില്ല. ഒടുവിൽ ക്ഷീണിച്ച് തളർന്ന് ഒരു മുൾച്ചെടിയുടെ താഴെ അൽപ്പനേരം ഇരുന്നു. ദൈവത്തിന്റെ ഇടപെടൽ എന്നുതന്നെ പറയാം. എങ്ങുനിന്നോ മൂങ്ങ പ്രത്യക്ഷപ്പെട്ടു. ഒരു പനയിൽ ഇരിക്കുകയായിരുന്നു അവൻ. അപ്പൊൾ തന്നെ ക്യാമറ തയ്യാറാക്കി പടമെടുത്തു. പിന്നീട് പാറ ഇടുക്കിൽ നിന്നും അവന്റെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു. ചുവന്ന കണ്ണുകള്‍, തലയില്‍ കൊഞ്ചുപോലുള്ള തൂവല്‍ ആകൃതി, ഗാംഭീര്യ ഭാവം, വെള്ളയും തവിട്ടും നിറത്തിൽ തൂവലുകൾ, ഒറ്റ നോട്ടത്തിൽ പനയുടെ തടി ആണെന്നെ തോന്നൂ, വിടർന്ന ചിറകുകളും, കൂർത്ത ചുണ്ടുകളും. ആളൊരു വല്യ പുള്ളിയാണെന്നു ഒറ്റ നോട്ടത്തിൽ അറിയാം. ശ്രീജിത്തിന്റെ പ്രതിഭ തെളിയുകയായിരുന്നു ഓരോ ചിത്രങ്ങളിലും. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ.

കൊമ്പൻ മൂങ്ങ, റോക്ക് ഈഗിൾ, ബംഗാൾ ഈഗിൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം കാണാൻ സാധിക്കുന്ന വലിയ കൊമ്പുള്ള ഇനം മൂങ്ങകളാണ് ഇവ . യുറേഷ്യൻ കഴുകൻ-മൂങ്ങയുടെ ഉപജാതിയായി ആണ് ഇവയെ പരിഗണിച്ചിരിക്കുന്നത് . മലയോര, പാറക്കെട്ടുകളുള്ള വനങ്ങളിൽ ആണ് സാദാരണയായി ഇവ കാണപ്പെടുന്നത്. ഏതായാലും വളരെ കഷ്ടപ്പാടുകൾ അതിജീവിച്ചാണെങ്കിലും കൊമ്പൻ മൂങ്ങയെ കണ്ടെത്തി ചിത്രമെടുക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ശ്രീജിത്ത് പിള്ള എന്ന ഫോട്ടോഗ്രാഫർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (8 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (8 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (8 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (8 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (8 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (8 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (8 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (8 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (8 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (9 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (9 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (9 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (9 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (9 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (9 hours ago)

Malayali Vartha Recommends