Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

കന്നി വിമാനയാത്ര നടത്തി തൊഴിലുറപ്പ് തൊഴിലാളികൾ: ടിക്കറ്റുകൾ ബുക്ക് ചെയ്തത് കൂലിയിൽ നിന്നു ചെറിയ തുക മാറ്റിവച്ച്... അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലേക്ക് പറക്കാനാണ് ആഗ്രഹമെന്ന് തൊഴിലാളികൾ

27 JANUARY 2023 03:59 PM IST
മലയാളി വാര്‍ത്ത

സ്വപ്ന യാത്ര യാഥാർഥ്യമാക്കി തൊഴിലുറപ്പ് തൊഴിലാളികൾ. പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വിളക്കാംകുന്ന് വാർഡിലെ (12 –ാം വാർഡ്) തൊഴിലാളികളായ 21 സ്ത്രീകളാണ് റിപ്പബ്ലിക് ദിനത്തിൽ രാവിലെ 6.45നു നെടുമ്പാശേരിയിൽ നിന്നു ബെംഗളൂരുവിലേയ്ക്ക് വിമാനയാത്ര നടത്തിയത്. പകൽ ബെംഗളൂരു മുഴുവൻ ചുറ്റിക്കറങ്ങി രാത്രിയിൽ ഗരീബ് രഥ് എക്സ്പ്രസിൽ കോട്ടയത്തേക്ക് മടങ്ങുന്നത് കണക്കാക്കിയായിരുന്നു യാത്ര. തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമ സേന എന്നീ വിഭാഗങ്ങളിൽ പണിയെടുക്കുന്ന സ്ത്രീകളിൽ 77 വയസ്സുള്ള അമ്മൂമ്മയും ആകാശപ്പറക്കലിന് ഉണ്ടായിരുന്നു.

തങ്ങളുടെ ജീവിതാഭിലാഷമാണ് യാഥാർഥ്യമാകുന്നതെന്നു യാത്രയിലെ ഏറ്റവും മുതിർന്ന അംഗം ചെല്ലമ്മ പ്രതികരിച്ചിരുന്നു. ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത് ഗ്രൂപ്പിനു നേതൃത്വം നൽകുന്ന സാലി രാജനാണ്. കണ്ണൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ വാട്സാപ്പിൽ കൈമാറിയ വിമാന യാത്രയുടെ ഫോട്ടോയാണ് ഇവർക്ക് പ്രചോദനമായത്. ഈ വിവരം ഗ്രൂപ്പിൽ പങ്കുവച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും വാർഡ് അംഗവുമായ എബിസൺ കെ. ഏബ്രഹാമിൽ നിന്നു യാത്രയ്ക്ക് പച്ചക്കൊടി കിട്ടിയതോടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.

ഒരു വർഷം മുൻപ് മുതൽ തൊഴിലാളികൾ ഓരോരുത്തരും കൂലിയിൽ നിന്നു ചെറിയ തുക മാറ്റിവച്ച് യാത്രാച്ചെലവിനു ആകെ 73,000 രൂപ സ്വരൂപിച്ചതോടെ ടിക്കറ്റുകൾ ബുക്ക് ചെയ്തു. പനച്ചിക്കാട്ടു നിന്നു നെടുമ്പാശേരിയിലെത്താൻ വാനും ഏർപ്പാടാക്കി. കൂടുതൽ പേരും 50 വയസ്സിനു മുകളിലുള്ളവരാണ്. ചിലർ ട്രെയിൻ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിനു പുറത്തുള്ള യാത്ര ആദ്യമാണ്.

 

70 വയസ്സിനു മുകളിലുള്ള 2 പേരുണ്ട്. കുഴിമറ്റം സെന്റ് ജോർജ് എൽപി സ്കൂൾ അധ്യാപകനും എയ്ഡഡ് പ്രൈമറി അധ്യാപക ബാങ്ക് പ്രസിഡന്റുമായ എബിസൺ മുൻപ് സ്കൂൾ കുട്ടികളെ ഗ്രൂപ്പായി വിമാന യാത്രയ്ക്ക് കൊണ്ടു പോയി പരിചയമുള്ളയാളാണ്. തൊഴിലുറപ്പ് സ്ത്രീകളുടെ യാത്രയിൽ സഹായത്തിനായി എബിസൺന്റെ ഭാര്യ എം.സി. ബിൻസിയും ഒപ്പമുണ്ടായിരുന്നു. അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലേക്ക് പറക്കാനാണ് ആഗ്രഹമെന്നു തൊഴിലാളികൾ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (6 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (6 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (6 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (6 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (6 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (7 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (8 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (9 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (9 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (9 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (10 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (10 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (13 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (14 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (15 hours ago)

Malayali Vartha Recommends