Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി... വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്


മലയാളികളുടെ സ്വന്തം രാജേഷ് കേശവ്... പരിപാടിക്കിടെ കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ.. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്..


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ഇന്ന് ..... വൈകുന്നേരം 4ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിലാണ് സംസ്‌കാരം

കല്ലിനുമുണ്ട് സൗന്ദര്യം

07 OCTOBER 2016 04:21 PM IST
മലയാളി വാര്‍ത്ത

പ്രകൃതിയുടെ സൗന്ദര്യം പച്ചപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല . ഓരോ കല്ലിലും പ്രകൃതി അതിന്റെ കരവിരുത് ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.ഇന്ത്യയിലെ ചില സുന്ദരമായ പാറക്കൂട്ടങ്ങള്‍ നമുക്ക് നോക്കാം .
ജടായു പാറ
കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ജഡായുപ്പാറ സ്ഥിതിചെയ്യുന്നത്. രാമായണത്തിലെ വിഖ്യാതമായ പക്ഷിരാജൻ ജഡായു രാവണന്റെ വില്ലുകൊണ്ട് വിണത് ഈ പാറയുടെ മുകളിലാണെന്നാണ് ഐതീഹ്യം.പാറയുടെ മുകളിലായി ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ഉണ്ടാക്കിയിട്ടുണ്ട്.  സീതയെ തട്ടിക്കൊണ്ടു പോകുമ്പോൾ തടയാൻ ചെന്ന ജടായു എന്ന പക്ഷി ശ്രേഷ്ഠൻ രാവണന്റെ ചന്ദ്രഹാസം ഏറ്റ് നിലംപതിച്ചത് ഇവിടെ ആയിരുന്നു എന്നാണ് വിശ്വാസം. ഘോരമായ ഏറ്റുമുട്ടലിൽ ജടായുവിന്റെ ചിറകു പാറയിൽ വീഴുകയും അവിടെ  ഒരു കുളം രൂപം കൊള്ളുകയും cheythu. സീതയെ തിരഞ്ഞിറങ്ങിയ രാമ ലക്ഷ്മണൻമാർ പക്ഷം മുറിഞ്ഞു കിടക്കുന്ന ജടായുവിനെ കണ്ടു. ഈ സമയം രാമൻ ഈ കുളത്തിൽ നിന്നും വെള്ളം കോരി ജടായുവിന് നല്കിയത്രെ.ഇന്നും ആ കുളത്തിലെ വെള്ളം വറ്റാറില്ല എന്ന് പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നു. രാമ പദത്തിന്റെ രൂപവും ജടായു പാറയിൽ ഉണ്ട് 


രാമക്കൽ മേട്


ഇടുക്കി ജില്ലയിലെ നെടുംകണ്ടത്താണ് രാമക്കൽമേട്‌. രാമക്കല്‍മേടിന്റെ നിറുകയിലെ പാറക്കെട്ടില്‍ ഇരുന്നാല്‍ കടൽ, കാറ്റായി വരും.ഏഷ്യയില്‍ താരമ്യേന ഏറ്റവും കൂടുതല്‍ കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്.
കെമ്മനഗുഡിയിലെ ശിലാപാളികള്‍


സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് കെമ്മനഗുഡിയിലെ ശിലപാളികള്‍. കര്‍ണാടകയിലെ ചിക്കമഗളൂരിനടുത്താണ് കെമ്മനഗുഡി സ്ഥിതി ചെയ്യുന്നത്.
ഗരുഡന്‍ പാറയും പത്മാക്ഷി ഗുട്ടയും


ആന്ധ്രാപ്രദേശിലെ തിരുമലയിലാണ് ഗരുഡൻ പാറ ഉള്ളത്. ഗരുഡൻ പറന്നിറങ്ങിയതുപോലെയാണ് ഈ പാറ. ആന്ധ്രാപ്രദേശിലെ വാറംഗല്‍ ജില്ലയിലെ ഹനുമാന്‍കോണ്ടയ്ക്ക് അടുത്താണ് പത്മാക്ഷി ഗുട്ട.
ഫേസ് റോക്ക്


ഹൈദരബാദിന് അടുത്തുള്ള ഗോല്‍കോണ്ടയിലാണ് ഇത്തരം പാറകൾ ഉള്ളത്. ഡെക്കാന്‍ പീഠഭൂമിയുടെ സവിശേഷതയാണ് പാറക്കൂട്ടങ്ങള്‍.
ബദാമി ഗുഹാ ക്ഷേത്രങ്ങള്‍


ചുവപ്പു നിറമുള്ള, ഭീമാകാരനായ ഒരു മലയുടെ പല തട്ടുകളിൽ ആയാണ് ഈ ഗുഹാ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. മലയുടെ ഏറ്റവും മുകളിലായി ഒരു കോട്ടയുടെ തകർന്ന മതിലുകൾ കാണാം. നാല് ഗുഹാക്ഷേത്രങ്ങൾ ആണ് ഈ കോംപ്ലക്സിൽ ഉള്ളത്. ആദ്യത്തേത് ശിവ ക്ഷേത്രവും , രണ്ടും മൂന്നും വിഷ്ണു ക്ഷേത്രങ്ങളും നാലാമത്തേത് ജൈന ക്ഷേത്രവും ആണ്.
ഹംബിയിലെ പാറക്കൂട്ടങ്ങള്‍


ആളുകളെ അതിശയിപ്പിക്കുന്ന ഒന്നാണ് കര്‍ണാടകയിലെ ഹമ്പിയിലെ പാറക്കൂട്ടങ്ങള്‍.ഋഷ്യമൂകപര്‍വ്വതം, ദുന്ദുഭിപര്‍വ്വതം,ഗന്ധമാദന പർവ്വതം ,താര, അംഗദന്‍, സുഗ്രീവന്‍ എന്നീ പേരിലുള്ള പര്‍വ്വതങ്ങൾ,ഹനുമാന്‍ പര്‍വ്വതം,എന്നിങ്ങനെ പർവതങ്ങളുടെ നിരതന്നെയുണ്ട് ഹംബിയിൽ .
ഹിമാലയന്‍ റോക്ക്സ്


മനാലിയില്‍ നിന്ന് ലേഹിലേക്കുള്ള യാത്രയില്‍ സുന്ദരമായ നിരവധി പാറക്കൂട്ടങ്ങള്‍ കാണാം. ഇവിടുത്തെ പ്രശസ്തമായ കൊട്ടാരങ്ങളും ബുദ്ധവിഹാരങ്ങളുമൊക്കെ നിര്‍മ്മിച്ചിരിക്കുന്നത് ഇത്തരം പാറക്കൂട്ടങ്ങളുടെ മുകളിലാണ്.
ഫാന്റം റോക്ക്


വയനാട്ടിലാണ് പ്രശസ്തമായ ഫാന്റം റോക്ക് സ്ഥിതി ചെയ്യുന്നത്. തലയോട്ടിയുടെ ആകൃതിയിലുള്ള പാറക്കൂട്ടമാണിത്. ചിങ്കേരി മല എന്നും പ്രദേശവാസികള്‍ ഫാന്റം റോക്കിനെ വിളിക്കാറുണ്ട്. ട്രക്കിംഗിനും ക്യാംപിങിനും ഏറെ അനുയോജ്യമായ ഒരിടമാണിത്. കല്‍പ്പറ്റയും സുല്‍ത്താന്‍ ബത്തേരിയുമാണ് ഫാന്റം റോക്കിന് സമീപമുള്ള രണ്ട് പ്രധാന നഗരങ്ങള്‍. കല്‍പ്പറ്റയിലേക്ക് 25ഉം സുല്‍ത്താന്‍ ബത്തേരിയിലേക്ക് 10 കിലോമീറ്ററും ദൂരമാണുള്ളത്
പില്ലര്‍ റോക്ക്


തൂണ് പോലെ ഉയര്‍ന്ന് നില്‍ക്കുന്ന ഈ പാറക്കൂട്ടങ്ങള്‍ കാണാന്‍. കൊടൈക്കനാലില്‍ പോയാല്‍ മതി. മലഞ്ചെരിവിൽ ഉയർന്ന് നില്ക്കുന്ന മൂന്നു പാറകളുടെ കൂട്ടത്തെയാണ് പില്ലർ റോക്ക് എന്ന് വിളിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ പുതിയ സന്ദേശം  (4 minutes ago)

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.  (10 minutes ago)

നെതന്യാഹു  (16 minutes ago)

ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി  (19 minutes ago)

ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം  (26 minutes ago)

ഭാഗ്യാനുഭവങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന ദിവസമാണിത്.  (32 minutes ago)

ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം  (41 minutes ago)

പുരോഗമിക്കുന്നു  (57 minutes ago)

വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്....  (1 hour ago)

എൻഡോഴ്‌സ്‌മെന്റർ ആയതു പണിയായി  (1 hour ago)

സഞ്ചാരികളുടെ ഒഴുക്ക് തുടരും  (1 hour ago)

മൃഗാവകാശ പ്രവർത്തകർ  (1 hour ago)

ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....  (1 hour ago)

പൂർത്തിയാക്കി  (1 hour ago)

ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

Malayali Vartha Recommends