Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

ഛത്തീസ്ഗഢിലെ 5 സര്‍പ്രൈസുകള്‍

18 OCTOBER 2016 05:30 PM IST
മലയാളി വാര്‍ത്ത

ഏറെ നിഗൂഢതകള്‍ സഞ്ചാരികള്‍ക്കായി ഒളിപ്പിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഢ്.ഛത്തീസ്ഗഢ് ടൂറിസത്തിന്റെ പരസ്യ വാചകം തന്നെ 'ഫുള്‍ ഓഫ് സര്‍പ്രൈസ്' എന്നാണ്. മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ഛത്തീസ്ഗഢ്,ഏറെ തെറ്റിദ്ധരിക്കപ്പെട്ട സംസ്ഥാനം കൂടിയാണ്.ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സര്‍പ്രൈസുകളാണ് ഛത്തീസ്ഗഢില്‍ ഒളിഞ്ഞ് കിടക്കുന്നത്.
വെള്ളച്ചാട്ടങ്ങള്‍
.ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ചിത്രകൂട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഛത്തിസ് ഗഢിലെ ബസ്താര്‍ ജില്ലയിലാണ്.ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ് ചിത്രകൂട് വെള്ളച്ചാട്ടം അറിയപ്പെടുന്നത്. ബസ്താര്‍ ജില്ലയുടെ ഭരണ സിരാകേന്ദ്രമായ ജഗദല്‍പൂരില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.തിരാത്ത ഗട്ട് വെളളച്ചാട്ടം, ചിത്രധാര വെള്ളച്ചാട്ടം, താമ്രഗൂമാര്‍ വെള്ളച്ചാട്ടം, മാല്‍ഡാവാ വെള്ളച്ചാട്ടം, കാങ്കര്‍ ധാര, അകുറി നാള, ഗവാര്‍ ഘട്ട് വെള്ളച്ചാട്ടം, റമദാ വെള്ളച്ചാട്ടം എന്നിവയാണ് മറ്റു പ്രധാന വെള്ളച്ചാട്ടങ്ങളില്‍ ചിലത്.

വനം, വന്യജീവികള്‍
സംസ്ഥാനത്തിന്റെ 44 ശതമാനവും വനമാണ്. കന്യാവനങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ അപൂര്‍വ സ്ഥലങ്ങളില്‍ ഒന്നാണ് ഛാത്തിസ്ഗഢ്. ഛത്തീസ്ഗഢിലെ കാങ്കര്‍ താഴ്വര വന്യജീവി സങ്കേതം സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായി വരുന്നു.അമസോണ്‍ കാടുകളുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന വനപ്രദേശമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ജഗദല്‍പൂരിന് സമീപം സ്ഥിതി ചെയ്യുന്ന കാങ്കര്‍ താഴ്വര ദേശീയോദ്യാനം ഛത്തീസ്ഗഡിലെ പ്രശസ്തമായ ദേശീയോദ്യാനങ്ങളില്‍ ഒന്നാണ്. റോഡ് മാര്‍ഗം വളരെ എളുപ്പം ഇവിടെ എത്തിച്ചേരാം. ദേശീയോദ്യാനത്തിന്റെ മധ്യത്തിലൂടെ വടക്ക് നിന്നും തെക്കോട്ടൊഴുകുന്ന കന്‍ഗേര്‍ നദയില്‍ നിന്നുമാണ് ഈ പേര് ലഭിച്ചത്.

ജഗ്ദല്‍പൂരിലെ ഇന്ദ്രാവതി ദേശീയോദ്യാനം, കാങ്കര്‍ഹാട്ടി ദേശീയോദ്യാനം, റായ്ഘട്ടിലെ ഗോമാര്‍ദ സംരക്ഷിത വനം, ബര്‍നാവ്പാറ വന്യജീവി സങ്കേതം, ബിലാസ്പൂരിലെ അച്ചനാക്മാര്‍ വന്യജീവി സങ്കേതം, ദാംതാരിയിലെ സിതാനദി വന്യജീവി സങ്കേതം എന്നിവയാണ് സംസ്ഥാനത്തെ അറിയപ്പെടുന്ന വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും
ഗോത്ര വര്‍ഗം


വ്യത്യസമായ ആചാര അനുഷ്ഠാനങ്ങളുള്ള ഗോത്രവര്‍ഗക്കാര്‍ക്ക് പേരുകേട്ട സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ലോകപ്രശസ്തമാണ് ഇവിടുത്തെ ടെറോക്കോട്ടകളും ബെല്‍ മെറ്റല്‍ കരകൗശല വസ്തുക്കളും.ബസ്താര്‍ ഗോത്രക്കാരുടെ സംസ്കാരത്തെ കുറിച്ചും ജീവിതശൈലിയെ കുറിച്ചും പുറം ലോകത്തിന് അറിവ് നല്‍കുക എന്ന ഏക ലക്ഷ്യത്തോടെ 1972 ല്‍ സ്ഥാപിച്ചതാണ് ജഗദല്‍പൂരിലെ അന്ത്രപോളജിക്കല്‍ മ്യൂസിയം. നഗര ഹൃദയത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തില്‍ വിവിധ ഗോത്രങ്ങളുമായി ബന്ധപ്പെട്ടുള്ള നിരവധി വസ്തുക്കളുടെ ശേഖരമുണ്ട്. ദസറയാണ് ഇവിടുത്തെ പ്രധാന ആഘോഷം 75 ദിവസം നീണ്ട് നില്‍ക്കുന്ന ഈ ആഘോഷത്തിന് നമ്മള്‍ ആഘോഷിക്കുന്ന ദസറയുമായി യാതൊരു ബന്ധവുമില്ല. അവരുടെ നാടോടി കഥകളില്‍ പരാമര്‍ശമുള്ള മാ ദന്തേശ്വരിയേ ഓര്‍മ്മിച്ചു കൊണ്ടുള്ള ആഘോഷമാണ് ഇത്.ശക്തിയുടെ അവതാരമായ മാ ദന്തേശ്വരി ദേവിയെ ആരാധിക്കുന്ന ക്ഷേത്രം ജഗദല്‍പൂരില്‍ നിന്നും 84 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് നിരവധി ദിവ്യ ശക്തികള്‍ ഉണ്ടെന്നാണ് വിശ്വാസം. എല്ലാ വര്‍ഷവും ദസ്സറ സമയത്ത് സമീപ ഗ്രാമങ്ങളില്‍ നിന്നും വനങ്ങളിള്‍ നന്നുമുള്ള ആയിരകണക്കിന് ഗോത്രക്കാര്‍ ഇവിടെയെത്തി ആരാധന നടത്താറുണ്ട്.

പതിനാലാം നൂറ്റാണ്ടില്‍ ചാലുക്യ രാജാവ് ദക്ഷിണേന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്രമാണിത്.
കാവാര്‍ഥയിലെ ദന്തേശ്വരി ക്ഷേത്രം, റായ്പൂരിലെ ചമ്ബാരല്‍, ജഞ്ച്ഗീര്‍ ചമ്ബയിലെ ദാമുധാര, ദന്തേവാഡയിലെ ദന്തേശ്വരി ക്ഷേത്രം, മഹാമായ ക്ഷേത്രം എന്നിവ നിരവധി ഭക്തര്‍ എത്താറുള്ള ക്ഷേത്രങ്ങളാണ്. എന്നിവയാണ് ഛത്തീസ്ഗഢിലെ പ്രധാന ക്ഷേത്രങ്ങള്‍
ഏഷ്യയിലെ തന്നെ ഏറ്റവും പഴയതും ഏറ്റവും വലിപ്പവുമുള്ള ഗഹകളാണ് ഛത്തീസ്ഗഢിലെ മറ്റൊരു സര്‍പ്രൈസ്. അടുത്തകാലത്താണ് ഈ ഗുഹകളൊക്കെ കണ്ടു പിടിച്ചത്.ജഗദല്‍പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് കൊതുംസര്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ഏറ്റവും നീളം കൂടിയ പ്രകൃതി ദത്ത ഗുഹയാണിത്. ഭൂമിക്കടിയിലായതിനാല്‍ ഗുഹക്കകത്ത് നിറയെ ഇരുട്ടാണ്. ഗുഹയ്ക്കത്ത് നിറയെ ചുണ്ണാമ്പു പുറ്റുകള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇടുങ്ങിയ പടികള്‍ കടന്ന് ഗുഹക്കുള്ളിലേക്ക് പ്രവേശിക്കാം. കോട്ടുംസാര്‍ ഗുഹകള്‍, ഗാദിയ മലകള്‍, കൈലാഷ് ഗുഹകള്‍ തുടങ്ങിയ ഗുഹകളും ഛത്തീസ്ഗഢില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് അതഭുതം നൽകുന്നവയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (1 hour ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (1 hour ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (2 hours ago)

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്  (2 hours ago)

  അധ്യാപകനും പ്രഭാഷകനും വിവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. പി ജയേന്ദ്രൻ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപയുടെ കുറവ്  (3 hours ago)

ഇടുക്കി കാന്തല്ലൂർ ഗുഹനാഥപുരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന തകർത്ത നിലയിൽ, ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം  (3 hours ago)

കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി...  (3 hours ago)

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (4 hours ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (4 hours ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (4 hours ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (4 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി  (4 hours ago)

ഹൈദരാബാദിൽ ​വിനായക ചതുർഥി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങി മരിച്ചു  (5 hours ago)

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വി‌ജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി...  (5 hours ago)

Malayali Vartha Recommends