ട്രിക്ക് ആര്‍ട്ട് മ്യൂസിയം കാണാൻ പോകാം
ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ആര്‍ട്ട് മ്യൂസിയം എവിടെയാണെന്ന് അറിയാമോ? സാധാരണ ആർട്ട് ഗാലറികളെപോലെ വെറുതെ കണ്ട് തിരിച്ചുവരാനുള്ളതല്ല ത്രി ഡി ആര്‍ട്ട് മ്യൂസിയം. സന്ദർശകർക്കും ഇന്റർ ആക്ട് ചെയ്യാം എന്നതാണ് ഇവയുടെ പ്രത്യേകത.
ട്രിക്ക് ആര്‍ട്ട്
ട്രിക്ക് ആര്‍ട്ട് എന്നാൽ ത്രിമാന രൂപത്തില്‍ വരച്ച ദ്വിമാന ചിത്രങ്ങളാണ്. ഈ ചിത്രങ്ങളോടൊപ്പം നിന്ന് നിങ്ങള്‍ ഫോട്ടോ എടുക്കുമ്പോളാണ് ചിത്രങ്ങള്‍ കൂടുതല്‍ രസകരമാകുന്നത്.ഒപ്റ്റിക്കല്‍ ആര്‍ട്ട് എന്നും ട്രിക്ക് ആര്‍ട്ട് അറിയപ്പെടുന്നുണ്ട്.
ട്രിക്ക് ആര്‍ട്ട് മ്യൂസിയം
ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രിക്ക് ആര്‍ട്ട് മ്യൂസിയം ചെന്നൈയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ക്ലിക്ക് ആര്‍ട്ട് മ്യൂസിയം എന്നാണ് ചെന്നൈയിലെ ഈ രസികന്‍ മ്യൂസിയത്തിന്റെ പേര്. വളരെ രസകരമായ ത്രിഡി ഇല്ല്യൂഷന്‍ രീതിയിലാണ് ഇവിടെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ഇവിടെ എത്തിയാല്‍ ബ്രൂസിലിയുടെ തൊഴി വാങ്ങുന്ന രീതിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍. അല്ലെങ്കില്‍ ഒരു ട്രോഫി വാങ്ങുന്നത് പോലെ ..അങ്ങനെ വിവിധങ്ങളായ അനുഭവങ്ങളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.
ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വി ജി പി സ്നോ കിംഗ്ഡത്തില്‍ ആണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.എ പി ശ്രീധര്‍ എന്ന വ്യക്തിയാണ് ഇത്തരത്തില്‍ ഒരു കലാ ആവിഷ്കാരം ഇന്ത്യയില്‍ കൊണ്ടുവന്നത്.
ചെന്നൈയിലെ ട്രിക്ക് ആര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ നിന്ന്
ഡോൾഫിനുമായി കളിക്കാം
ഭൂഗോളത്തിന്റെ സ്പന്ദനം
ചിംബാന്‍സിയോടൊപ്പം സെല്‍ഫി
ഒരു അവാര്‍ഡ് വാങ്ങാം
ബര്‍ഗര്‍ കുറച്ച് വലുതായോ
ആദത്തിന്റെ ആപ്പിള്‍
നിക്കട കാളെ!
കലാമിനൊപ്പം!
https://www.facebook.com/Malayalivartha