Widgets Magazine
08
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്‍: സംഘാംഗമായ യുവതിയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ...


500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല.... ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല; ജോലിക്ക് പോകും: ഭാഗ്യശാലിയുടെ പ്രതികരണം: രണ്ട് ദിനം മനഃസമാധാനം നഷ്ടപെട്ട നെട്ടൂരിലെ വീട്ടമ്മ...


അഞ്ച് ദിനം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്: മോശം കാലാവസ്ഥയ്ക്ക് സാധ്യത...


പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് ഇറങ്ങിയ ഉടമയ്ക്ക് മുമ്പിൽ ബൈക്കുമായി മോഷ്ടാവ്: പിന്നാലെ സംഭവിച്ചത്...


നാളെ മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു...ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

യാത്രയിൽ സ്ത്രീകൾ സുരക്ഷിതരോ?

08 NOVEMBER 2016 02:57 PM IST
മലയാളി വാര്‍ത്ത

' സ്ത്രീ സ്വാതന്ത്ര്യം ' വളരെ മനോഹരമായ ആശയം തന്നെയാണ്. എന്നാൽ സ്വാതന്ത്യം കിട്ടി 69 വർഷം പിന്നിട്ടിട്ടും സ്ത്രീ സുരക്ഷിതയാണോ? ഇന്നത്തെ സ്ത്രീക്ക് പണ്ടുണ്ടായിരുന്നവരേക്കാള്‍ ധാരാളം സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളിലേയും മെട്രോ നഗരങ്ങളിലേയും സ്ത്രീകള്‍ക്ക്.അവിടെ സ്ത്രീകള്‍ക്ക് തൊഴിലുണ്ട്, സ്വന്തമായി വരുമാനം ഉണ്ട്, സ്വന്തം വാഹനമുണ്ട്. വാഹനം കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കുന്നു. പണം എന്ത് ഉത്പന്നവും വാങ്ങാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു.
എന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ സമൂഹത്തില്‍ കൂടി വരുന്നു.
സ്ത്രീകള്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
1. യാത്ര പ്ലാന്‍ ചെയ്യുന്നതിനു മുമ്പ് നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായി പഠിക്കുക
ഏതു സ്ഥലത്തേക്കാണോ യാത്ര പോകാന്‍ ആഗ്രഹിക്കുന്നത് ആ സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണ വേണം. ഒരു സ്ഥലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന് സമീപമുള്ള നല്ല സ്ഥലങ്ങളെക്കുറിച്ചും അറിയണം. കാരണം, ഒരു യാത്രയില്‍ തന്നെ കൂടുതല്‍ സ്ഥലങ്ങള്‍ കാണുന്നതിനുള്ള അവസരം അശ്രദ്ധ കാരണം നഷ്‌ടപ്പെടുത്തരുത്. സ്ഥലത്തിന്റെ നല്ല വശങ്ങളെക്കുറിച്ചും റിസ്കിനെക്കുറിച്ചും എല്ലാം അറിഞ്ഞിട്ടു വേണം ഒരു സ്ഥലത്തേക്ക് യാത്ര പോകാന്‍.

2. നഷ്‌ടപ്പെട്ടാല്‍ തിരിച്ചുലഭിക്കാന്‍ ബുദ്ധിമുട്ടുള്ള വസ്തുക്കളും സര്‍ട്ടിഫിക്കറ്റുകളും യാത്രയില്‍ കരുതാതിരിക്കുന്നതാണ് നല്ലത്. കുടുംബസ്വത്തുക്കളുടെ രേഖകള്‍, സ്വര്‍ണാഭരണങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ജനനസര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ യാത്രയില്‍ ഒപ്പം കൂട്ടതിരിക്കുന്നതാണ് നല്ലത്. കൂടാതെ, യാത്രയില്‍ ഒപ്പം കൂട്ടുന്ന ക്യാമറ, പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡുകള്‍, സ്മാര്‍ട് ഫോണ്‍, മരുന്നുകള്‍ എന്നിവ ദിവസവും യാത്ര ചെയ്യുന്നതിനായി ഒപ്പം കരുതുന്ന ബാഗില്‍ തന്നെ കരുതുക. ഉടുപ്പുകള്‍ ഉള്‍പ്പെടെയുള്ള ലഗേജുകള്‍ സൂക്ഷിക്കുന്ന ബാഗില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കാതിരിക്കുക.

3. ആവശ്യമുള്ള വസ്തുക്കള്‍ മാത്രം യാത്രയ്ക്ക് ഒപ്പമെടുക്കുക
ഒരു വഴിക്ക് പോകുമ്പോള്‍ ലഗേജ് പരമാവധി കുറയ്ക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. യാത്രകള്‍, കൂടുതല്‍ സുഗമമവും എളുപ്പവുമാക്കുന്നതിന് ഇത് സഹായിക്കും. നിങ്ങള്‍ ഒരു നഗരം സന്ദര്‍ശിക്കാന്‍ എത്തിയതാണെങ്കില്‍ കറങ്ങാന്‍ ഇറങ്ങുമ്പോള്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം കൈയിലെടുക്കുക. ബാക്കിയുള്ള വസ്തുക്കള്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് വെയ്ക്കുക.


4. യാത്രയ്ക്കിടയില്‍ കാണുന്നവരെ പെട്ടെന്ന് വിശ്വസിക്കരുത്
യാത്രയ്ക്കിടയില്‍ പല തരത്തിലുള്ള ആളുകളെയും നമ്മള്‍ കണ്ടുമുട്ടും. എന്നാല്‍, ആരെയും പെട്ടെന്നു കയറിയങ്ങു വിശ്വസിക്കരുത്. ചതിയില്‍പ്പെടാന്‍ എളുപ്പമാണ്, എന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ കുറച്ചു പാടാണ്. അതുകൊണ്ട്, പുറത്തിറങ്ങുമ്പോള്‍ ഭക്ഷണപാനീയ കാര്യങ്ങളില്‍ നല്ല ശ്രദ്ധ വെയ്ക്കുക.
5. പുറത്തിറങ്ങുമ്പോള്‍ മദ്യപാനം നിയന്ത്രിക്കുക
പുതിയ സ്ഥലങ്ങളൊക്കെ കണ്ട് കറങ്ങി നടക്കുന്ന സമയങ്ങളില്‍ മദ്യപാനത്തെ അകറ്റി നിര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. കാരണം, മദ്യപാനം ചിലപ്പോള്‍ ഒക്കെ നമ്മുടെ ബോധത്തെയും മനസ്സിനെയും ബാധിക്കും. നമ്മുടെ സുരക്ഷ നമ്മള്‍ തന്നെ ഉറപ്പു വരുത്തുന്നതിനും മദ്യപാനത്തെ അകറ്റി നിര്‍ത്തുന്നതായിരിക്കും നല്ലത്.

6. നാടുമായി ഇഴുകിച്ചേര്‍ന്ന് സഞ്ചരിക്കുക
ഇന്ത്യയില്‍ സന്ദര്‍ശനത്തിനു വരുന്ന ചില വിദേശിസഞ്ചാരികള്‍ മിക്കപ്പോഴും ചുരിദാര്‍ ധരിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും. കാരണം, ഓരോ നാട്ടില്‍ ചെല്ലുമ്പോഴും ആ നാടിനെ അറിഞ്ഞു സഞ്ചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. ഓരോ നാട്ടിലും അവിടുത്തെ സാധാരണക്കാരുടെ വേഷം ആ നാട്ടിലെ കാലാവസ്ഥയുമായി ഇണങ്ങുന്നതയിരിക്കും. അതുകൊണ്ടു തന്നെ ഒരു നാട്ടിലെത്തുമ്പോള്‍ അവിടുത്തെ ഭക്ഷണരീതി ശീലിക്കുന്നതിനൊപ്പം വസ്ത്രധാരണരീതിയും ശീലിക്കുന്നത് നല്ലതായിരിക്കും.
7. സുരക്ഷിതമായ താമസത്തിന് കൂടുതല്‍ പണം ചെലവഴിക്കുക
യാത്രകള്‍ പരമാവധി ചെലവു കുറച്ച് നടത്തണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍, താമസസ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ കാശില്‍ പിശുക്ക് കാണിക്കരുത്. ഏറ്റവും നല്ലതും സുരക്ഷിതവുമായ ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ താമസത്തിനായി തെരഞ്ഞെടുക്കുക.
8. പ്രധാനപ്പെട്ട രേഖകള്‍ പെട്ടെന്ന് മോഷ്ടിക്കപ്പെട്ട് പോകാത്ത രീതിയില്‍ സൂക്ഷിക്കുക
ക്രെഡിറ്റ് കാര്‍ഡുകള്‍, പ്രധാനപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടുകള്‍, കുറച്ചു പണം എന്നിവ പെട്ടെന്ന് ബാഗില്‍ തന്നെ ഒളിപ്പിച്ചു വെയ്ക്കുക. പെട്ടെന്ന്, ഒരു അസുഖമോ അടിയന്തിരമായിട്ടുള്ള ആവശ്യമോ വന്നാല്‍ ഇത് ഉപകാരപ്രദമായിരിക്കും. ബാഗില്‍, പെട്ടെന്ന് ലഭിക്കാവുന്ന തരത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും ബന്ധപ്പെട്ടവരുടെ അഡ്രസ് കുറിച്ചിടുക. നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുന്നത് എളുപ്പമാക്കാന്‍ ഇത് സഹായിക്കും.
9. ട്രാവല്‍ ഇന്‍ഷുറന്‍സ്
യാത്രയ്ക്ക് പുറപ്പെടുന്നതിനു മുമ്പ് ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുക്കുക. യാത്രയ്ക്ക് പോകുമ്പോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് വളരെ ആവശ്യമാണ്. നിങ്ങളുടെ ലഗേജ് നഷ്‌ടപ്പെട്ടാല്‍, പെട്ടെന്ന് എന്തെങ്കിലും പ്രകൃതിദുരന്തത്തില്‍പ്പെട്ടാല്‍ ഒക്കെ ഇത് ഉപകാരപ്പെടും.
10. പ്രിയപ്പെട്ടവരെ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുക


മനുഷ്യജീവിതമാണ്. ആര്‍ക്ക്, എന്ത് വേണമെങ്കിലും എവിടെ വെച്ചും സംഭവിക്കാം. അതുകൊണ്ട്, ഒരു യാത്രയ്ക്ക് ഇറങ്ങിയാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ, വീട്ടുകാരെ നിങ്ങള്‍ എവിടെയെത്തി എങ്ങോട്ട് പോകുന്നു എന്നുള്ള കാര്യം കൃത്യമായി അറിയിക്കുക. നിങ്ങള്‍ എന്തെങ്കിലും പ്രശ്നത്തില്‍ അകപ്പെട്ടാല്‍ തന്നെ വീട്ടുകാര്‍ക്ക് അക്കാര്യം പെട്ടെന്നു തന്നെ കണ്ടെത്താന്‍ ഇത് സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോയ് ആലുക്കാസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ സമന്താ റൂത്ത് പ്രഭു  (2 hours ago)

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു  (2 hours ago)

സ്ഥിരം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഉപാധികള്‍ മുന്നോട്ടുവെച്ച് ഹമാസ്  (2 hours ago)

ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവായി മൊബൈല്‍ ഫോണ്‍ എംജി ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി  (2 hours ago)

ഹിമാചലില്‍ യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു  (2 hours ago)

ഹരിയാന എഡിജിപി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ട്രെയിനില്‍ കുഴഞ്ഞു വീണ യുവാവിന് ആംബുലന്‍സ് സഹായം കിട്ടാതെ ദാരുണാന്ത്യം  (4 hours ago)

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് ബൂത്തിലെത്തുന്നവരെ പരിശോധിക്കും  (4 hours ago)

വീട്ടമ്മയെ വിഴുങ്ങി മുതല ഭർത്താവിന്റെ മുന്നിലൂടെ കടിച്ചുവലിച്ച് നീന്തി മുതല നിലവിളിച്ച് നാട്ടുകാർ,ദാരുണാന്ത്യം  (5 hours ago)

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല  (5 hours ago)

ഇറാന്‍ ഒളിപ്പിച്ച ആണവക്കോട്ട തൂക്കി ഇസ്രയേല്‍ ചാരന്മാര്‍ ! ഉപഗ്രഹ ചിത്രത്തില്‍ കണ്ടത് ? പിളര്‍ത്താന്‍ US ബോംബര്‍ ഇരച്ചു  (5 hours ago)

ദൈവം ബാക്കിവച്ച തെളിവ് 40 അടി താഴ്ചയിൽ നിന്ന് മുങ്ങി എടുത്തു..!സാം ഞെട്ടി ജെസ്സി അനുഭവിച്ചതെല്ലാം ഇതിൽ  (5 hours ago)

ലൈംഗിക പീഡന കേസില്‍ നടന്‍ ഹേമന്ത് കുമാര്‍ അറസ്റ്റില്‍  (5 hours ago)

ദുല്‍ഖറിന് വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്  (6 hours ago)

"അമ്മച്ചീടെ വയറ്റിലുണ്ടാക്കാൻ രാഹുൽ പാലക്കാടെന്ന്" DYFI-യുടെ കുരു പൊട്ടി ഒലിക്കുന്നു രാഹുലിസത്തിൽ വിറയ്ക്കും  (6 hours ago)

Malayali Vartha Recommends