Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി, മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും...ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..


നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..


ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..


ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..

മഞ്ഞുകാലത്ത് യാത്രപോകാൻ 5 സ്ഥലങ്ങൾ

15 NOVEMBER 2016 02:07 PM IST
മലയാളി വാര്‍ത്ത

ഓരോ യാത്രയും അനുഭവങ്ങളുടെ നിധികുംഭമാണ്. വാർധക്യകാലത്ത് സംതൃപ്തിയോടെ അയവിറക്കാനുള്ള ഓർമ്മകളുടെ ഒടുങ്ങാത്ത കാലവറകളാണ് ഓരോ യാത്രയും. മുൻകൂട്ടി പ്ലാൻ ചെയ്തതോ അല്ലാത്തതോ ആയിക്കോട്ടെ ഓരോ യാത്രയും വ്യത്യസ്ത അനുഭവങ്ങളാണ്. രാമായണത്തിൽ പറയുന്നതുപോലെ യാത്രയിൽ അനുഭവപ്പെട്ട കഷ്ടപ്പാടുകൾ പോലും പിന്നീട് ആലോചിക്കുമ്പോൾ സുഖമുള്ള ഓർമകളായി നമ്മളിൽ നിറയും.

ഹമ്പി 

ഉത്തരകര്‍ണാടകത്തിലെ ഒരു ഗ്രാമമാണ് ഹമ്പി. കൃഷ്ണ-തുംഗഭദ്ര നദീതടത്തിലാണ് ഹമ്പി സ്ഥിതി ചെയ്യുന്നത്.1336-ലാണ്‌ ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. വിരുപക്ഷ ക്ഷേത്രം, ഹമ്പി ബസാര്‍, വിത്തല ക്ഷേത്രം, കല്ല് രഥം, ക്വീന്‍സ് ബാത്ത് എന്നിവ ഒരു കാലഘട്ടത്തിന്റെ സ്മാരകങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു.സാംസ്കാരികപ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഹംപിയിലെ ക്ഷേത്രങ്ങൾ. പ്രതാപകാലങ്ങളിൽ ഹംപി വ്യാപാര സാംസ്കാരികപ്രവർത്തനങ്ങളാൽ മുഖരിതമായിരുന്നു. ചെട്ടികൾ, മൂറുകൾ എന്ന മുസ്ലീം കച്ചവടക്കാർ, പോർച്ചുഗീസുകാരെപ്പോലെയുള്ള യുറോപ്യൻ കച്ചവടപ്രതിനിധികൾ തുടങ്ങിയവർ ഹംപിയിലെ ചന്തകളിൽ വ്യാപാരം നടത്തിയിരുന്നു.


ബാംഗ്ലൂരില്‍ നിന്ന് 353 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഹമ്പിയിലെത്താം. ഹോസപ്പേട്ടയാണ് ഏറ്റവും അടുത്ത റെയില്‍വെ സ്റ്റേഷന്‍.

ജയ്പൂര്‍
ഇളം റോസ് നിറത്തിലുള്ള യൂണിഫോമണിഞ്ഞ നഗരം. എല്ലാ കെട്ടിടങ്ങൾക്കും കോട്ടകൊത്തളങ്ങളും കൊട്ടാരങ്ങൾക്കും ഒരേ നിറം. 1876ൽ വെയിൽസ് രാജകുമാരൻ ജയ്പൂർ സന്ദർശിക്കുന്നതിന് മുന്നോടിയായി നഗരമാകെ ഇളം റോസ് നിറത്തിൽ അണിഞ്ഞൊരുങ്ങി. ഇതിനൊരു കാരണമുണ്ട്. കൊടും ചൂടാണ് ജയ്‌പൂരിലെ കാലാവസ്ഥ. ചൂടിന് ശമനം കിട്ടാൻ പിങ്ക് നിറം സഹായിക്കും.


കൊട്ടാരങ്ങളും കോട്ടകളും കണ്ടാസ്വദിക്കാന്‍ പറ്റിയ സമയമാണ് ഡിസംബര്‍. പകല്‍സമയം ജയ്പൂരിന്റെ ചരിത്രത്തെയും വാസ്തുവിദ്യയെയും അറിയാം. സായാഹ്നങ്ങളില്‍ മരുഭൂമികളിലൂടെ സവാരി ചെയ്യാം.
മണാലി
മഞ്ഞുകാലത്ത് ഏതെങ്കിലും ഹില്‍ സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടോ? ഹിമാലയന്‍ താഴ്‌വരകളുടെ മടിത്തട്ടില്‍ ഒരു ശാന്തസുന്ദരഭൂമിയുണ്ട്. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാരകേന്ദ്രമാണ് മണാലി. പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍. ഹിമാലയന്‍ മലനിരകളുടെ സുന്ദരകാഴ്ചകളും ദേവദാരു മരങ്ങളും ബിയാസ് നദിയും മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് എന്നിങ്ങനെ സാഹസികപ്രേമികളെ കാത്ത് മണാലിയില്‍ നിരവധി സര്‍പ്രൈസുകളുണ്ട്.


മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്‌വെള്ളത്തില്‍ കാല്‍ നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം.
ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയാണ് മണാലി.റോഡ് മാര്‍ഗ്ഗം മണാലിയിലെത്തിച്ചേരുകയായിരിക്കും ഉചിതം
ഗോവ
ഗോവയില്ലാതെ ഡിസംബര്‍ അപൂര്‍ണമാണ്. യുവാക്കളുടേയും പ്രണയിക്കുന്നവരുടേയും പറുദീസ..സണ്‍ബര്‍ണ്‍ ഉത്സവമാണ് ഡിസംബറില്‍ ഗോവയിലെ പ്രധാന ആകര്‍ഷണം. ഗോവയുടെ തനത് സൗന്ദര്യത്തിനൊപ്പം സംഗീതവും ഇലക്ട്രോണിക് നൃത്തവും. ബീച്ചുകളും ഗോവ യാത്രയെ അവിസ്മരണീയമാക്കുമെന്നുറപ്പ്.


ഗോവ മഡ്ഗാവില്‍ നിന്ന് ഗോവന്‍ തലസ്ഥാന നഗരമായ പനാജിയിലേക്ക് ഒരു മണിക്കൂര്‍ യാത്രയുണ്ട്. ഒട്ടനവധി ബീച്ചുകളും, പുരാതന പള്ളികളും അടങ്ങിയ ചരിത്രപ്രധാനമായ നഗരം.
നൈനിറ്റാൾ
തടാകങ്ങളുടെ നാട്‌ എന്നാണ് നൈനിറ്റാൾ അറിയപ്പെടുന്നത്. ഉത്തരാഗണ്ഡിലെ പ്രധാന ഹിൽ സ്റ്റേഷൻ ആണ് നൈനിറ്റാൾ .നൈനി ,സരിത്താത്തൽ,കുർപ്പാത്തൽ തുടങ്ങിയ തടാകങ്ങൾ ആണ് നൈനിറ്റാളിന്റെ മനോഹാരിത കൂട്ടുന്നത്. കാലാവസ്ഥക്ക്‌ അനുസരിച്ച്‌ നിറം മാറുന്ന കുർപ്പാത്തൽ തടാകം ഒരു വിസ്മയം തന്നെയാണ്‌. പച്ചയും നീലയും ആകാശ നീലയും തുടങ്ങി ഏഴോളം നിറങ്ങളിൽ ഈ തടാകം ഒരു വർഷത്തിൽ കാണപ്പെടുന്നു


നൈനിറ്റാളിലുള്ള വ്യത്യസ്ഥമായ ഒരു ആകർഷണമാണ് കേവ്‌ ഗാർഡൻ .പുലിയുടെയും പറക്കും കുറുക്കന്റെയും വവ്വാലിന്റെയും കള്ളൂണിയുടെയും ഒക്കെ ഗുഹകൾ ഇവിടെ ഉണ്ട്‌
ഇവിടത്തെ മഞ്ഞുവീഴ്ച ആരെയും അത്ഭുതപ്പെടുത്തും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്സില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും  (1 hour ago)

നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി അന്തരിച്ചു  (1 hour ago)

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: കയ്യോടെ പൊക്കി നാട്ടുകാര്‍  (1 hour ago)

ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിച്ച് ആരാധകനോട് നടി അന്ന രാജന്റെ മറുപടി  (1 hour ago)

യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലേക്ക് പാറകള്‍ ഇടിഞ്ഞു വീണു  (2 hours ago)

ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി: ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി ഭര്‍ത്താവ്  (2 hours ago)

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു  (3 hours ago)

ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബീച്ചില്‍ തനിച്ചാക്കി പോയ ദമ്പതികള്‍ക്കെതിരെ കേസ്  (3 hours ago)

സ്വര്‍ണ വില താഴേക്ക്  (4 hours ago)

മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു ചൊവ്വാഴ്‌ചയെത്തും  (4 hours ago)

നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ.  (4 hours ago)

നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി  (5 hours ago)

ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends