Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി, മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും...ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..


നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..


ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..


ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..

ഗംഗോത്രിയിലെ കാഴ്ചകൾ

21 JANUARY 2017 03:15 PM IST
മലയാളി വാര്‍ത്ത

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് ഗംഗോത്രി.സമുദ്രനിരപ്പില്‍ നിന്നും 3750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഇഷ്ടകേന്ദ്രമാണ്. ചതുര്‍ധാമയാത്രയിലെ പ്രധാനപ്പെട്ട സന്ദർശനയിടമാണ് ഗംഗോത്രി.

ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ മുകളില്‍ ഉള്ള ഗംഗോത്രി ഹിമാനിയില്‍ നിന്നുമാണ് ഗംഗ നദി ഉത്ഭവിക്കുന്നത്. ആകാശഗംഗയെ ഭൂമിയിലും പാതാളത്തിലും എത്തിച്ച് തന്റെ പൂർവ്വികരായ സഗരപുത്രന്മാർക്കു മോക്ഷം ലഭിക്കാൻ ഭഗീരഥൻ നിരവധി വർഷങ്ങൾ ഗംഗദേവിയെ തപസ്സു ചെയ്തു. അവസാനം ഗംഗാദേവി പ്രത്യക്ഷയായി അനുഗ്രഹിച്ചു, എങ്കിലും ഭൂതലത്തിൽ പതിക്കുന്ന ഗംഗയെ താങ്ങാനുള്ള ശേഷി ശിവനുമാത്രമെയുള്ളു എന്ന് ഉപദേശിച്ച് അപ്രത്യക്ഷ്യയായി.

പിന്നീട് ഭഗീരഥൻ ശിവനെ തപസ്സുചെയ്തു സംപ്രീതനാക്കി. ഭഗവാൻ ശിവന്റെ അനുവാദം വാങ്ങി വീണ്ടും ഗംഗയെ തപസ്സു ചെയ്ത്, ഗംഗാദേവിയെ പ്രത്യക്ഷ്യയാക്കി ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുവാദം വാങ്ങി.സ്വര്‍ലോകത്തില്‍നിന്നും ഗംഗ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം ഒഴിവാക്കാനായി സാക്ഷാല്‍ പരമശിവന്‍ ഗംഗയെ തന്റെ ശിരസ്സിലേക്ക് ഏറ്റുവാങ്ങി.

ഇവിടെ നിന്നും ഗംഗ ഭൂമിയിലേക്ക് ഒഴുകിത്തുടങ്ങുന്ന സ്ഥലമാണ് ഗോമുഖ് എന്ന് അറിയപ്പെടുന്നത്. ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമുണ്ട് ഗോമുഖിലേക്ക്. ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം.

ഉത്തരകാശിയില്‍ നിന്നും ഗംഗോത്രിയിലേക്കുള്ള യാത്ര കുത്തനെയുള്ള മലനിരകളിലൂടെയാണ്. മഞ്ഞണിഞ്ഞ മലനിരകളും ഇടുങ്ങിയ താഴ് വരകളും ഗ്ലേസിയറുകളുമാണ് ഗംഗോത്രിയുടെ  ആകർഷണം . ഇന്ത്യാ ചൈന അതിര്‍ത്തിപ്രദേശമായ ഈ വനം ഗംഗോത്രി നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗംഗാമാതാവിന്റെ ക്ഷേത്രമാണ്‌ ഇവിടുത്തെ പ്രധാനക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന് 3200 മീറ്റര്‍ ഉയരത്തിലുള്ള ഈ ക്ഷേത്രം ഗംഗാദേവിയുടെ ക്ഷേത്രങ്ങളില്‍ ഏറ്റവും ഉയരത്തിലുള്ളതും, പ്രധാനപ്പെട്ടപ്പെട്ടതുമാണ്. ശങ്കരാചാര്യനാണ്‌ ഈ ഗംഗാക്ഷേത്രം സ്ഥാപിച്ചത്‌എന്നാണ് പറയുന്നത്. കനത്ത മഞ്ഞ് വീഴ്ചയുള്ളതിനാല്‍ ശൈത്യകാലത്ത് ഈ ക്ഷേത്രം തുറക്കാറില്ല.

വേറെയും ചെറുക്ഷേത്രങ്ങള്‍ ഈ ഗംഗാതീരത്തു കാണാം. അവയില്‍ യമുനാസരസ്വതി, രാജാ ഭഗീരഥന്‍, ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ വിഗ്രഹങ്ങളുണ്ട്‌. അടുത്തു തന്നെയാണ്‌ ഭൈരവക്ഷേത്രം.

ഗംഗോത്രിയിലെ ഒരു ടൗണാണ് ഗംഗാനാനി.പര്‍വ്വതങ്ങളുടെ മനോഹരമായ കാഴ്ചകളും, പ്രസന്നമായ പ്രകൃതിയും ധാരാളം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഇവിടെയുള്ള റിഷികുണ്ഡ് എന്ന ചുടുനീരുറവയിൽ സ്നാനം ചെയ്തതിന് ശേഷമാണ് ഭക്തര്‍ ഗംഗോത്രി ക്ഷേത്രത്തിലേക്ക് പോകുന്നത്.
വേദവ്യാസന്‍റെ പിതാവും, വിശുദ്ധാത്മാവുമായ പരാശരന്‍റെ ക്ഷേത്രവും ഇവിടെയാണ്.

ഗംഗോത്രിയിലെ പേരുകേട്ട മറ്റുക്ഷേത്രങ്ങള്‍ ഗ്യാനേശ്വര്‍ ക്ഷേത്രം, ഏകാദശ് രുദ്രക്ഷേത്രം എന്നിവയാണ് . ഗൗരീകുണ്ഡും സൂര്യകുണ്ഡുമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റുകാഴ്ചകള്‍.

മഹാഭരതത്തിലെ പാണ്ഡവര്‍ തപസ്സുചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന പാണ്ഡവ ഗുഹയാണ് ഇവിടത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. ട്രക്കിങ്ങാണ് ഇവിടുത്തെ മറ്റൊരാകർഷണം. സമുദ്രനിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദയാരാ ബുഗ്യാലാണ് ഗംഗോത്രിയിലെ പ്രധാനപ്പെട്ട ഒരു ട്രക്കിംഗ് പോയന്റ്. ബര്‍സു, റൈതല്‍ എന്നിവയും ഇവിടത്തെ ട്രക്കിംഗ് കേന്ദ്രങ്ങളാണ്. ശേഷാംഗ് ക്ഷേത്രം ട്രക്കിംഗ് പാതയോരത്താണ്. ഔലി, കുശ് കല്യാണ്‍, മുണ്ഡാലി, കേദാര്‍ കാന്ത, തെഹ്‌റി ഗര്‍ഹ്വാള്‍, ചിപ്ലാകോട്ട് വാലി തുടങ്ങിയവയാണ് സ്‌കീയിംഗ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങള്‍.

ഗംഗോത്രി ഗോമുഖ് തപോവന്‍ ട്രക്കിംഗ് റൂട്ടിന്റെ ബേസ് ക്യാംപ് കൂടിയാണ് ഗംഗോത്രി.ഗംഗോത്രിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ ഗംഗാ ഗ്ലേസിയര്‍, മാനേരി, കേദാര്‍ താല്‍, നന്ദനവനം, തപോവന്‍ വിശ്വനാഥ ക്ഷേത്രം, ദോദി താല്‍, കുതേതി ദേവി ക്ഷേത്രം, നചികേത ക്ഷേത്രം എന്നിവയാണ്.

റോഡ്, റെയില്‍ഗതാഗത സൗകര്യങ്ങളും , വിമാനസർവിസും ഇവിടെയുണ്ട്.
ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. ഋഷികേശാണ് സമീപ റെയില്‍വേ സ്‌റ്റേഷന്‍. ഗംഗോത്രിയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ബസ് സര്‍വ്വീസുകളുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്സില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും  (1 hour ago)

നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി അന്തരിച്ചു  (1 hour ago)

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: കയ്യോടെ പൊക്കി നാട്ടുകാര്‍  (1 hour ago)

ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിച്ച് ആരാധകനോട് നടി അന്ന രാജന്റെ മറുപടി  (1 hour ago)

യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലേക്ക് പാറകള്‍ ഇടിഞ്ഞു വീണു  (2 hours ago)

ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി: ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി ഭര്‍ത്താവ്  (2 hours ago)

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു  (2 hours ago)

ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബീച്ചില്‍ തനിച്ചാക്കി പോയ ദമ്പതികള്‍ക്കെതിരെ കേസ്  (3 hours ago)

സ്വര്‍ണ വില താഴേക്ക്  (4 hours ago)

മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു ചൊവ്വാഴ്‌ചയെത്തും  (4 hours ago)

നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ.  (4 hours ago)

നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി  (4 hours ago)

ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends