Widgets Magazine
08
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്‍: സംഘാംഗമായ യുവതിയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ...


500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല.... ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല; ജോലിക്ക് പോകും: ഭാഗ്യശാലിയുടെ പ്രതികരണം: രണ്ട് ദിനം മനഃസമാധാനം നഷ്ടപെട്ട നെട്ടൂരിലെ വീട്ടമ്മ...


അഞ്ച് ദിനം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്: മോശം കാലാവസ്ഥയ്ക്ക് സാധ്യത...


പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് ഇറങ്ങിയ ഉടമയ്ക്ക് മുമ്പിൽ ബൈക്കുമായി മോഷ്ടാവ്: പിന്നാലെ സംഭവിച്ചത്...


നാളെ മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു...ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

ആപ്പിളിന്റെ നാടായ രോഹ്രു

16 FEBRUARY 2017 05:15 PM IST
മലയാളി വാര്‍ത്ത

അടുത്ത കാലത്തായി ഇന്ത്യയുടെ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച, മുൻപ് അത്രയൊന്നും അറിയപ്പെടാത്ത ഒരു സ്ഥലമാണ് രോഹ്രു . ഏറ്റവും മേന്മയേറിയ ആപ്പിളുകള്‍ വിളയുന്ന സ്ഥലങ്ങളിലൊന്നായ ഷിംല ജില്ലയിലെ ഈ കൊച്ചു ഗ്രാമത്തെ രാജ ബജ്രംഗ് ഭാദുര്‍ സിങാണ് ഒരു പട്ടണമാക്കി വികസിപ്പിച്ചത്. മീന്‍പിടുത്ത വിനോദത്തില്‍ താല്‍പര്യമുള്ള സഞ്ചാരികൾ ക്കായി ട്രൗട്ട് മത്സ്യങ്ങള്‍ ഏറെയുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്.

ഹിമാചല്‍ പ്രദേശിന്റെ പ്രത്യേകതയാണ് ആപ്പിള്‍ത്തോട്ടങ്ങളും കുങ്കുമപ്പാടങ്ങളും ഇവകാണാനായി മാത്രം ഇവിടെയെത്തുന്ന സഞ്ചാരികള്‍ ഏറെയാണ്. റിച്ച് റെഡ്, റോയല്‍ ഡെലീഷ്യസ് എന്നീ രുചിയേറിയ ഇനം ആപ്പിളുകളാണ് ഇവിടെ പ്രധാനമായും കൃഷിചെയ്യുന്നത്.

ഷിംലയില്‍ സഞ്ചാരികള്‍ ഏറെയെത്തുന്ന സ്ഥലമായ രോഹ്രുവില്‍ ട്രക്കിങ്, പാരഗ്ലൈഡിങ്, ഹാങ്ങ് ഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും മികച്ച സാധ്യതകളുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും 1525 മീറ്റര്‍ ഉയരത്തില്‍ പബ്ബര്‍ നദിയുടെ തീരത്താണ് രോഹ്രു സ്ഥിതിചെയ്യുന്നത്. ശിക്രു ദേവത ക്ഷേത്രം, ചിര്‍ഗാവ്, ദോദ്ര, ചന്‍ഷല്‍ മലനിരകള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം രോഹ്രുവിന് സമീപത്തുള്ള ആകര്‍ഷണകേന്ദ്രങ്ങളാണ്.

പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായ ഹട്‌കോടിയെന്ന സ്ഥലവും പബ്ബര്‍ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. മൂന്ന് ചെറുനദികള്‍ കൂടിച്ചേരുന്ന ഈ സ്ഥലത്തെ സംഗം എന്നാണ് പറയുന്നത്, ഇവിടെയാണ് തീര്‍ത്ഥാടകര്‍ക്ക്പ്രിയപ്പെട്ട സ്ഥലം. പരമശിവനും പത്‌നി പാര്‍വ്വതിയും തമ്മില്‍ ദ്വന്ദയുദ്ധം നടന്നസ്ഥലമാണിതെന്നാണ് വിശ്വാസം.

ഷിംലയില്‍ നിന്നും സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണിത്. ജബ്ബരാട്ടി വിമാനത്താവളമാണ് രോഹ്രുവിന് അടുത്തുള്ള എയര്‍ബേ. ഇവിടേയ്ക്ക് ദില്ലിയില്‍ നിന്നും മറ്റും വിമാനസര്‍വ്വീസുകളുണ്ട്.
തീവണ്ടിമാര്‍ഗ്ഗം യാത്രചെയ്യുകയാണെങ്കില്‍ കല്‍ക്കത്തയാണ് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍, ഇവിടേയ്ക്ക് 165 കിലോമീറ്റര്‍ ദൂരമുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടാക്‌സികളില്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാം.

ഷിംലയില്‍ നിന്നും രോഹ്രുവിലേയ്ക്ക് ഏറെ ബസ് സര്‍വ്വീസുകളുമുണ്ട്.

ശീതകാലമൊഴിച്ചുള്ള സമയമെല്ലാം മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണ് രോഹ്രു. വേനല്‍ക്കാലത്താണ് ഇവിടെ ഏറ്റവും നല്ല കാലാവസ്ഥ അനുഭവപ്പെടുന്നത്, ഇക്കാലത്ത് താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. മഴക്കാലം ഇവിടെ അത്ര ശക്തമല്ല.

തണുപ്പുകാലത്ത് താപനില -7 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.
രോഹ്രു സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോയ് ആലുക്കാസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ സമന്താ റൂത്ത് പ്രഭു  (3 hours ago)

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു  (3 hours ago)

സ്ഥിരം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഉപാധികള്‍ മുന്നോട്ടുവെച്ച് ഹമാസ്  (3 hours ago)

ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവായി മൊബൈല്‍ ഫോണ്‍ എംജി ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി  (3 hours ago)

ഹിമാചലില്‍ യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു  (3 hours ago)

ഹരിയാന എഡിജിപി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ട്രെയിനില്‍ കുഴഞ്ഞു വീണ യുവാവിന് ആംബുലന്‍സ് സഹായം കിട്ടാതെ ദാരുണാന്ത്യം  (5 hours ago)

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് ബൂത്തിലെത്തുന്നവരെ പരിശോധിക്കും  (5 hours ago)

വീട്ടമ്മയെ വിഴുങ്ങി മുതല ഭർത്താവിന്റെ മുന്നിലൂടെ കടിച്ചുവലിച്ച് നീന്തി മുതല നിലവിളിച്ച് നാട്ടുകാർ,ദാരുണാന്ത്യം  (6 hours ago)

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല  (6 hours ago)

ഇറാന്‍ ഒളിപ്പിച്ച ആണവക്കോട്ട തൂക്കി ഇസ്രയേല്‍ ചാരന്മാര്‍ ! ഉപഗ്രഹ ചിത്രത്തില്‍ കണ്ടത് ? പിളര്‍ത്താന്‍ US ബോംബര്‍ ഇരച്ചു  (6 hours ago)

ദൈവം ബാക്കിവച്ച തെളിവ് 40 അടി താഴ്ചയിൽ നിന്ന് മുങ്ങി എടുത്തു..!സാം ഞെട്ടി ജെസ്സി അനുഭവിച്ചതെല്ലാം ഇതിൽ  (6 hours ago)

ലൈംഗിക പീഡന കേസില്‍ നടന്‍ ഹേമന്ത് കുമാര്‍ അറസ്റ്റില്‍  (6 hours ago)

ദുല്‍ഖറിന് വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്  (7 hours ago)

"അമ്മച്ചീടെ വയറ്റിലുണ്ടാക്കാൻ രാഹുൽ പാലക്കാടെന്ന്" DYFI-യുടെ കുരു പൊട്ടി ഒലിക്കുന്നു രാഹുലിസത്തിൽ വിറയ്ക്കും  (7 hours ago)

Malayali Vartha Recommends