Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ഷിമോഗയിലേക്ക് യാത്ര പോകാം

28 FEBRUARY 2017 11:55 AM IST
മലയാളി വാര്‍ത്ത

പശ്ചിമഘട്ടത്തിലെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമാണിത്. ബാംഗ്ലൂരില്‍ നിന്നും 275 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ ഇവിടേയ്ക്ക് എത്തിച്ചേരാം. ശിവന്റെ മുഖം എന്നാണ് ഷിമോഗയെന്ന വാക്കിന് അര്‍ത്ഥം. കിഴക്കിന്റെ സ്വര്‍ഗ്ഗം എന്ന് പ്രദേശവാസികള്‍ വിളിക്കുന്ന ഷിമോഗയ്ക്ക കര്‍ണാടകത്തിന്റെ അപ്പക്കൊട്ടയെന്നും അരിപ്പാത്രമെന്നും വിശേഷണങ്ങള്‍ വേറെയുമുണ്ട്. ഷിമോഗയുടെ കൃഷിഭൂമിയെ ഫലഭൂയിയ്ടമാക്കിക്കൊണ്ട് ഒഴുകുന്ന അഞ്ച് നദികളാണ് ഈ പേരുകള്‍ സമ്മാനിച്ചത്. സഹ്യാദ്രിയുടെ ശീതളച്ഛായയും താരതമ്യേന സമ്പന്നമായ മഴക്കാലവും ഈ അഞ്ച് നദികളെയും ഷിമോഗയെയും സമ്പന്നമാക്കുന്നു.

പ്രകൃതിദൃശ്യങ്ങളും തീര്‍ത്ഥാടനവും ഒരുപോലെ സഞ്ചാരികള്‍ക്കായി ഈ മണ്ണില്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍, കുന്നുകള്‍, നിബിഢവനങ്ങള്‍ എന്നിവയെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ജോഗ് ഫാള്‍സ് ഇവിടെയാണ്. നിരവധി ടൂറിസ്റ്റ് സങ്കേതങ്ങളും ഇവിടെയുണ്ട്. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നുമൊക്കെ അപരനാമങ്ങളില്‍ അറിയപ്പെടുന്ന അഗുംബെ എന്ന കെച്ചു ഗ്രാമം ഇവിടയുണ്ട്. ഇിവിടെ നിന്നാല്‍ അറബിക്കടലിലെ സൂര്യസ്തമയം മനോഹരമായി കാണാന്‍ കഴിയും. തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിയ്ക്കുന്നത് ഇവിടെയാണ്.

അഗുംബെ മഴക്കാടായതിനാല്‍ പലതരത്തില്‍പ്പെട്ട സസ്യലതാദികളെയും ജീവികളും ഇവിടെയുണ്ട്. ഔഷധസസ്യങ്ങളുടെ സംരക്ഷണ മേഖലയാണ് ഇവിടം. അഗുംബെയിലേക്ക് ഷിമോഗയില്‍ നിന്നും 90 കിലോമീറ്റര്‍ ദൂരമുണ്ട്. രാജവെമ്പാലയുടെ വിഹാര കേന്ദ്രമാണിവിടം. രക്തം കുടിയ്ക്കുന്ന അട്ടകളും ഇവിടെ ധാരാളമുണ്ട്. കാണാന്‍ ഭംഗിയുള്ള ഒട്ടേറെ വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രകൃതിയുമാണ് ഇവിടേയ്ക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നത. അഗുംബെ റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷന്‍ എന്ന സ്ഥാപനം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.

പ്രശസ്തമായ ടൂറിസ്റ്റ് സ്‌പോട്ടായ ഗജാനൂരില്‍ തുംഗ നദിക്ക് കുറുകെ പണിതിരിക്കുന്ന ഡാമിലേക്ക് ഷിമോഗയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമാണുള്ളത്. കര്‍ണാടകത്തിലെ ഉയരം കൂടിയ അണക്കെട്ടുകളിലൊന്നായ ഭദ്ര നദിയിലേക്ക് ഷിമോഗയില്‍നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട്. ഏകദേശം 200 അടി ഉയരമുണ്ട് ഭദ്രനദിയിലെ അണക്കെട്ടിന്. ഇതിനടുത്തുള്ള താവരക്കുപ്പെ ലയണ്‍ സഫാരിക്ക് പേരുകേട്ട സ്ഥലമാണ്. ഷിമോഗയ്ക്ക് സമീപത്തുള്ള മറ്റൊരാകര്‍ഷണമാണ് ശൃംഗേരിയിലെ ശാരദാമഠം. ശാരദമാഠത്തിലേക്ക് ഷിമോഗയില്‍ നിന്നും കൃത്യം 100 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രശസ്തമായ ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് വര്‍ഷം തോറും നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്.

ജൂലൈ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ് ഷിമോഗ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മനോഹരമായ നദികള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും മഴക്കാലം ചിറകുനല്‍കുന്ന കാലം കൂടിയാണിത്. നിരവധി റിസോര്‍ട്ടുകളും താരതമ്യേന ചെലവ് കുറഞ്ഞ ഹോട്ടലുകളും ഷിമോഗയില്‍ താമസസൗകര്യമൊരുക്കുന്നു. മനോഹരമായ ഭൂപ്രകൃതിയും സാഹസികയാത്രകള്‍ക്കുള്ള സൗകര്യങ്ങളും ഷിമോഗയെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാക്കുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (6 hours ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (6 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (7 hours ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (7 hours ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (7 hours ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (8 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (8 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (9 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (9 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (9 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (10 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (10 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (10 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (10 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (10 hours ago)

Malayali Vartha Recommends