Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്‌ഫോർമറിന് കേടുപാടുകൾ വരുത്തി..


ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?


ക്ഷേത്രപരിസരങ്ങളിൽ രാഷ്ട്രീയം പാടില്ല; കർശന നിർദേശം നൽകി ഹൈക്കോടതി; ദേവസ്വം ബോർഡിന്റെ വാദങ്ങൾ തള്ളി


അഴിമതി കേസിൽ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിലേക്ക്


ഭാര്യക്ക് പിന്നാലെ ഒരുവയസ്സുള്ള കുഞ്ഞുമായി ബിഎസ്എഫ് ജവാനും ​ഗംഗാനദിയിൽ ചാടി; ഇവർക്കായി തിരച്ചിൽ തുടരുന്നു

ഗംഗാരിയയിലെ പൂക്കളുടെ താഴ്വര കണ്ടു മടങ്ങാം

19 APRIL 2017 11:01 AM IST
മലയാളി വാര്‍ത്ത

പൂക്കൾ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല അല്ലെ. പൂക്കൾ എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ പലവിധ പൂക്കളും അവയുടെ സുഗന്ധവും കുടി ഒരു വസന്തം തീർക്കുന്നു. പൂക്കളുടെ താഴ്വരകളിലൂടെ ഒരു മധുവി‌ധു യാത്ര ആയാലോ. ഒരോ യാത്രകളിലും നമുക്ക് ലഭിക്കുന്ന നവ്യമായ അനുഭൂതികൾ നമ്മുടെ യാത്രാശീലങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുകയേയുള്ളു. ആ അനുഭൂതിയിൽ ഇത്തിരി സുഗന്ധം കുടി ഉണ്ടെങ്കിലോ യാത്ര അവിസ്മരണീയമാകും എന്ന കാര്യത്തിൽ ശങ്ക വേണ്ട. ഗോവിന്ദ്ഘട്ടിൽ നിന്നാണ് നമ്മൾ യാത്ര ആരംഭിക്കേണ്ടത്. ഡൽഹിയിൽ നിന്ന് ഗോവിന്ദ്ഘട്ടിൽ എത്തുമ്പോഴേക്കും നമ്മുടെയുള്ളിൽ യാത്രയുടെ ആവേശം ലഹരിപോലെ പടർന്ന് കയറിയിരിക്കും. അത്രയ്ക്ക് മനോഹരവും സാഹസികത നിറഞ്ഞതുമാണ് ഈ ഭൂമി.


ഗോവിന്ദ് ഘട്ടിൽ നിന്നാണ് നമ്മൾ ട്രെക്കിംഗ് തുടങ്ങുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന ഉരുൾപൊട്ടൽ കാരണം ദുർഘടമായി തീർന്ന ട്രെക്കിംഗ് പാത തീർച്ചയായും നിങ്ങളുടെ ആവേശത്തെയും സാഹസികതയെയും പതിമടങ്ങ് ഉയർത്തുകയേ ഉള്ളു. ദുർഘടമായ വഴിയിലൂടെയുള്ള 12 കിലോമീറ്റർ യാത്രയാണ് ഗംഗാരിയ യാത്ര. ഏകദേശം രണ്ട് മണിക്കൂറിൽ അധികം യാത്ര ചെയ്യണം ഇവിടെ എത്താൻ. നമ്മുടെ വഴി വളരെ ദുർഘടമാണ്, അതിനാൽ മുന്നോട്ടുള്ള ഓരോ കാൽവെപ്പിലും സിരകളിൽ തിളയ്ക്കുന്ന അവേശത്തിന് മാത്രമേ നമ്മേ ഗംഗാരിയയിൽ എത്തിക്കാൻ ആകുകയുള്ളു. കഴുത സവാരി ഇഷ്ടമുള്ളവർക് അതിനുള്ള സാഹചര്യം ഇവിടെ ലഭിക്കും.


പൂക്കളുടെ താഴ്വര അടുത്തടുത്ത വരുംതോറും പൂക്കൾ മന്ദമാരുതനെ അല്പം സൗരഭ്യവും കൊടുത്തു അയച്ച് നമ്മളെ സ്വാഗതം ചെയ്യുകയാണോ എന്ന് തോന്നും. പൂക്കൾ പലവിധ നിറങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന ഒരു മായിക ലോകത്തിൽ എത്തിപ്പെട്ടപോലെ. ഇതാണ് സ്വർഗം എന്ന് തോന്നിപ്പോകും. പൂക്കളുടെ തേൻനുകരാൻ പാറിപ്പറക്കുന്ന അപൂർവ സുന്ദരങ്ങളായ ചിത്രശലഭങ്ങളെയും നമുക് ഇവിടെ കാണാൻ കഴിയും. ഒരു ശലഭമായിരുന്നെങ്കിൽ എന്ന് സത്യത്തിൽ നമ്മളും കൊതിച്ചു പോകും. പ്രകൃതിയാകുന്ന ക്യാൻവാസിൽ ദൈവമാകുന്ന ചിത്രകാരൻ എത്രമനോഹരമായാണ് ഇവിടെ വരച്ച് വച്ചിരിക്കുന്നത്. പൂക്കളുടെ തേൻനുകരാൻ പാറിപ്പറക്കുന്ന അപൂർവ സുന്ദരങ്ങളായ ചിത്രശലഭങ്ങളോടൊപ്പം. ഇനി നിങ്ങളുടെ മനസിലേ ചിത്രശലഭങ്ങളേയും പറക്കാൻ അനുവദിക്കു. അപ്പോഴാണ് നമ്മൾ പ്രകൃതിയുടെ ഭാഗമാണെന്ന ബോധ്യം ഉണ്ടാകുന്നത്. നമ്മുക്ക് അതിലേക്ക് അലിഞ്ഞ് ചേരാൻ അഭിനിവേശം തോന്നുന്നത്.


ഗംഗാരിയിൽ നിന്നും അഞ്ച് കിലോമീറ്ററോളം യാത്ര ചെയ്താൽ. ഹേമകുണ്ഡ്‌ സാഹിബ്‌ ഗുരുദ്വാരയിൽ നിങ്ങൾക്ക് എത്തിച്ചേരാം. ഇവിടുത്തെ പ്രശസ്തമായ ഒരു ഗുരുദ്വാരയാണ് ഇത്. ഹേമകുണ്ഡ് തടാകവും ഇവിടെയാണ്. അതിന്റെ കരയിലാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. തടാകത്തിൽ കുളിച്ചതിന് ശേഷം മാത്രാമേ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാൻ പാടുള്ളു. ഗുരുദ്വാരയിലെ പ്രാർത്ഥനയ്ക്ക് ശേഷം പ്രസാദം ലഭിക്കും കരാ പ്രസാദം എന്നാണ് ഇത് അറിയപ്പെടുന്നത്. തുല്ല്യ അളവില്‍ ഗോതമ്പ്‌ മാവും പഞ്ചസാരയും നെയ്യും ചേര്‍ത്താണ്‌ കരാ പ്രസാദം തയ്യാറാക്കുന്നത്‌. കരാ പ്രസാദത്തോടൊപ്പം ഗുരുദ്വാരയില്‍ നിന്ന്‌ വിശ്വാസികള്‍ക്ക്‌ ചായയും കിച്ചടിയും വിതരണം ചെയ്യും.


ലോക്‌പാല്‍ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്ന ലക്ഷ്‌മണ്‍ ക്ഷേത്രം ഹേമകുണ്ഡ്‌ തടാകക്കരയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. രാവണന്റെ പുത്രനായ മേഘനാഥനെ വധിച്ച ശേഷം തന്റെ ശക്തി തിരികെ ലഭിക്കുന്നതിനായി ലക്ഷ്‌മണന്‍ തപസ്സ്‌ ചെയ്‌ത സ്ഥലത്താണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ്‌ ഐതിഹ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മഹത്യാക്കുറിപ്പെഴുതി നഴ്‌സിന്റെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്; ഇടുക്കിയിൽ ഇരട്ട ആത്മഹത്യ...  (36 minutes ago)

, വഴങ്ങാതെ സെലൻസ്കി  (43 minutes ago)

ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?  (1 hour ago)

വൈദികന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വസ്ത്രങ്ങൾ ഇല്ലാതെ നഗ്നനയായി 61-കാരിയുടെ മൃതദേഹം..!! 12 പവനും മുക്കി,മരണ കാരണം പുറത്ത്  (4 hours ago)

"നിനക്ക് സുഖിക്കാൻ കിളിന്ത് പെൺപിള്ളേരെ വേണം അല്ലേ" 17കാരിയെ പ്രണയിച്ച 50കാരൻ റഹീമിനെ അടിച്ച് ഉരുട്ടി,ജഡ്ജികുന്നില്‍  (6 hours ago)

ഹെലികോപ്റ്റർ സജ്ജം  (6 hours ago)

ധര്‍മസ്ഥലയിൽ പ്രതി ദേ ഇത് കുഴിമാടം തോണ്ടി മനാഫ്... വീടുവളഞ്ഞ് തൂക്കാൻ SIT...! നന്മ മരത്തിൻറെ കൊമ്പൊടിഞ്ഞു  (6 hours ago)

പോലീസിലും ചാറ്റർജി  (6 hours ago)

പെൻഷൻ; പദ്ധതി  (6 hours ago)

ആരോഗ്യ പരിരക്ഷ  (7 hours ago)

ആക്രമണം നടത്താൻ കഴിയും  (7 hours ago)

ബോർഡിന്റെ വാദങ്ങൾ തള്ളി  (7 hours ago)

കൂട്ടാളികൾക്കായി തിരച്ചിൽ തുടരുന്നു  (7 hours ago)

പരാതി നൽകി കുടുംബം  (8 hours ago)

ആസൂത്രിത ശ്രമം എന്ന് വിഎച്ച്പി  (8 hours ago)

Malayali Vartha Recommends