Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ജമ്മുകശ്മീരിലെ പ്രശസ്തമായ തടാകങ്ങൾ പരിചയപ്പെടാം

09 MAY 2017 04:01 PM IST
മലയാളി വാര്‍ത്ത

തടാകങ്ങളുടെ നാടാണ് ജമ്മു കാശ്മീർ എന്ന് വേണമെങ്കിൽ പറയാം. കാരണം നിരവധി തടാകങ്ങൾ ഇവിടെ ഉണ്ട് എന്നത് തന്നെ. ജമ്മു കശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ശ്രീനഗറിൽ ഉള്ള ദാൽ തടാകം വളരെ പ്രസിദ്ധമാണ്. ദാൽ തടാകം പോലെ തന്നെ പ്രശസ്തമായ നിരവധി തടാകങ്ങളുണ്ട് ഇവിടെ
ജമ്മുകശ്മീരിലെ പ്രശസ്തമായ ചില തടാകങ്ങൾ പരിചയപ്പെടാം.
1. ദാൽ തടാകം

കാശ്‌മീരിന്റെ കിരീടത്തിലെ രത്‌നം എന്നും ശ്രീനഗറിന്റെ രത്‌നം എന്നും അറിയപ്പെടുന്ന ദാല്‍ തടാകം കാശ്‌മീര്‍ താഴ്‌വരെയിലെ രണ്ടാമത്തെ വലിയ തടാകമാണ്‌. ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ വേനൽക്കാല വസതികൂടിയാണ് ഇവിടം. 26 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തടാകം ഹൗസ്‌ ബോട്ട്‌ , ഷികാര യാത്രകള്‍ക്ക്‌ പ്രശസ്‌തമാണ്‌. ഈ തടാകം വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ ഉള്ള ഹൌസ് ബോട്ടുകൾക്ക് പ്രസിദ്ധമാണ്.മഞ്ഞുകാലത്ത് ഈ തടാകം മുഴുവൻ മരവിച്ച് മഞ്ഞുമൂടാറുണ്ട്. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലം തടാകത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്‌. നീന്തല്‍, തുഴച്ചില്‍ തുടങ്ങി വിവിധ ജലവിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്‌.
2. ഗദ്സർ തടാകം


പൂക്കളുടെ താഴ്വര എന്ന് അറിയപ്പെടുന്ന ഗദ്സര്‍ തടാകം സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മല്‍സ്യങ്ങള്‍ നിറഞ്ഞ തടാകം എന്നാണ് ഗദ്സര്‍ എന്ന പേരിന് അര്‍ഥം. പേരിനെ അന്വർത്ഥമാക്കും വിധം ഈ തടാകത്തിൽ ധാരാളം മൽസ്യങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ ഇവിടെ വരുന്നവരുടെ ഒരു പ്രധാന വിനോദം മീൻ പിടുത്തമാണ്. ആല്‍പ്പൈന്‍ പുഷ്പങ്ങളാലും ചെടികളാലും ചുറ്റപ്പെട്ട തടാകം തണുപ്പ് കാലത്ത് ഉറഞ്ഞ് കട്ടിയാകും.
3. ഗംഗാബാല്‍ തടാകം


കശ്മീര്‍ താഴ്വരയിലെ ഉയരം കൂടിയ പര്‍വതങ്ങളില്‍ ഒന്നായ ഹരാമുഖ പര്‍വതത്തിന്‍െറ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്നതായത് കൊണ്ട് ഇതിനെ ഹര്‍മുഖ് ഗംഗ എന്നും അറിയപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 3750 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഈ തടാകമാണ് ഝലം നദിയുടെ പ്രധാന ജല സ്രോതസ്. പ്രധാനമായും ഗ്ലാസിയേറുകളിൽ നിന്നും ഉള്ള ജലമാണിത്.
4. മാനസ് ബാൽ തടാകം


ശ്രീനഗറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഝലം താഴ്‌ വ്വരയിലാണ്‌ മാനസ്‌ ബാല്‍ തടാകം സ്ഥിതി ചെയ്യുന്നത്‌. മാനസരോവര തടാകം, തീരത്തായുള്ള കൊണ്ടബാല്‍, ഗ്രാത്‌ബാല്‍, ജരോക്‌ ബാല്‍ എന്നീ മൂന്ന്‌ ഗ്രാമങ്ങളിൽ നിന്നുമാണ്‌ തടാകത്തിന്‌ ഈ പേര്‌ ലഭിച്ചത്. കാശ്‌മീരിലെ ഏറ്റവും ആഴമുള്ള തടാകമാണ്‌ ഇത്. ജൂലൈ മുതല്‍ ആഗസ്റ്റ്‌ വരെയുള്ള മാസങ്ങള്‍ സ്‌കീയിങ്ങിന്‌ അനുയോജ്യമാണ്‌ ഇവിടം. മുഗല്‍ ഉദ്യാനമായ ഗരോക തടാകത്തിന്റെ സമീപത്താണ്‌. പക്ഷിനീരീക്ഷണത്തിനും ഈ തടാകം നല്ലതാണ്‌.
5. മന്‍സര്‍ തടാകം


പച്ചപുതച്ച ഹരിതവനങ്ങള്‍ക്ക് നടുവിലാണ് മന്‍സര്‍ തടാകം അഥവാ മാനസസരോവരം. വിശുദ്ധിയുടെ ഭാവരൂപമായ് ഗണിക്കപ്പെടുന്ന ഈ പുണ്യ ജലാശയം തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്. ഒരു മൈല്‍ നീളവും അരനാഴിക വീതിയും ഈ സരോവരത്തിനുണ്ട്. നാഗദേവനായ ശേഷന്റെ പഴയൊരു കോവിലും ഇതിന്റെ തീരത്തായുണ്ട്. നവദമ്പതികള്‍ കായലിന് ചുറ്റും മൂന്ന് വലംവെച്ച് ശേഷനാഗത്തിന്റെ അനുഗ്രഹം തേടുന്നത് സന്താനസൌഭാഗ്യങ്ങള്‍ക്ക് കാരണമാകും എന്ന് ദേശവാസികള്‍ കരുതുന്നു. പാപങ്ങളില്‍ നിന്ന് വിമുക്തി നേടുവാന്‍ ആളുകള്‍ ഈ പൊയ്കയില്‍ ഒന്ന് മുങ്ങിനിവരാറുണ്ട്.
6. വൂളാര്‍ തടാകം


ജമ്മുകാശ്മീരിൽ ഹരാമുക് മലയുടെ താഴ്വാരത്തായാണ് വൂളാര്‍ തടാകം സ്ഥിതിചെയ്യുന്നത്. 24 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുണ്ട് ഈ തടാകത്തിന്. 200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഇതിന്. ഝലം നദിയാണ് ഈ തടാകത്തിലേക്കുള്ള ജലത്തിന്റെ ഉറവിടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (6 hours ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (6 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (7 hours ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (7 hours ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (7 hours ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (8 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (8 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (9 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (9 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (9 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (10 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (10 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (10 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (10 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (10 hours ago)

Malayali Vartha Recommends